നൂല് പോലെ നേർത്ത ഉരുളൻ വിരകൾ (thread-like round worms) ആയ മന്ത് രോഗ വിരകൾ മൂലമുണ്ടാകുന്ന, കീടങ്ങൾ പരത്തുന്ന, ഉഷ്ണമേഖലയിലെ ഒരുകൂട്ടം പരാദരോഗങ്ങൾ (Parasitic diseases), പൊതുവേ മന്ത് (Filariasis) അല്ലെങ്കിൽ പെരുക്കാൽ എന്ന പേരിൽ അറിയപ്പെടുന്നു. മനുഷ്യരിലും പല മൃഗങ്ങളിലും ഇത്തരം വിരകൾ സ്ഥിരം ആതിഥേയൻ (Defenitive host ) ആയി കാണപ്പെടുന്നു.പ്രായപൂർത്തിയായ മന്ത് വിരകൾ ലസിക വ്യവസ്ഥയിൽ (Lymphatic system) വസിക്കുന്നതിനാൽ ഈ രോഗങ്ങളെ ലിംഫാറ്റിക് ഫയിലേറിയാസിസ് (Lymphatic filariasis) എന്ന പേരിലാണ് വർഗീകരിച്ചിരിക്കുന്നത്. പ്രത്യേക ഇനം കീടങ്ങളിൽ ഇവ ഇടക്കാല ആതിഥേയൻ (Intermediate host ) ആയും ജീവ ചക്രം പൂർത്തിയാക്കുന്നു.

മന്ത്
സ്പെഷ്യാലിറ്റിInfectious diseases Edit this on Wikidata

വർഗീകരണം

തിരുത്തുക

നിമാടോട് (Nematode ): ഫൈലം(Phylum ),

ഫൈലരിടെ (Filarioidea ): സൂപ്പർ കുടുംബം (Super family ),

അക്കാന്തോകെഇലോനമാന്റിനായ് (Acanthocheilonemantinae ) : ഉപ കുടുംബം (Sub family ).

വൂച്ചരേറിയ (Wucheraria), ബ്രുഗിയ (Brugia ) : ജനുസ്സുകൾ (Genus )

ആകെ ഒൻപത് ഇനം (species ) വിരകൾ, മനുഷ്യരിൽവിവിധ തരം മന്ത് ഉണ്ടാക്കുന്നു. ചില ഇനം കൊതുകുകളും, ഈച്ചകളും, സൈക്ലോപ്സും(Cyclops) ആണ് ഇവ സംക്രമിപ്പിക്കുന്നത്.

ലിംഫാടിക് ഫൈലരിയസിസ് ഉണ്ടാക്കുന്ന വിരകൾ

തിരുത്തുക

3 ഇനം മന്ത് വിരകളാണ് ലിംഫാടിക് ഫൈലരിയസിസ് ഉണ്ടാക്കുന്നത്. അവ പരത്തുന്ന കൊതുകിന്റെ ജെനുസ്സും വെവ്വേറെയാണ്.

  1. വൂച്ചരേറിയ ബാങ്ക്രോഫ്ടി (Wucheraria bancrofti ) -വിര രോഗം പരത്തുന്ന കൊതുകിന്റെ ജനുസ്:: ക്യുലക്സ് ( Culex )
  2. ബ്രൂഗിയ മലയി (Brugia malayi)- വിര രോഗം പരത്തുന്ന കൊതുകിന്റെ ജനുസ്:: മാൻസോണിയ (Mansonia )
  3. ബ്രുഗിയ ടിമോരി (Brugia timori )- വിര രോഗം പരത്തുന്ന കൊതുകിന്റെ ജനുസ്::അനോഫലീസ് (Anopheles )

ഇവ മൂന്നും മനുഷ്യന്റെ ലസിക വ്യവസ്ഥയെ( Lymphatic system ) ബാധിച്ച് , കൈ കാലുകൾ, ലിംഗ അവയവങ്ങൾ എന്നിവയ്ക്ക് വീക്കമുണ്ടായി മന്ത് (Elephentiasis), ഹൈഡ്രോസീൽ( Hydrocele : വൃഷ്ണവീക്കം), കൈലൂരിയ (Chyluria  : മൂത്രം വെളുത്തു കാണുക ) തുടങ്ങിയ ദുരിത പൂർണമായ രോഗാവസ്ഥ ഉണ്ടാക്കുന്നു. ഈ രോഗാവസ്ഥകളെ ലിംഫാടിക് ഫൈലരിയസിസ് (Lymphatic filariasis ) എന്ന് അറിയപ്പെഫ്ടുന്നു.

ലസിക മന്ത് വിരകളുടെ ജീവചക്രം

തിരുത്തുക

ലിംഫാറ്റിക് ഫൈലെരിയസിസ് ഉണ്ടാക്കുന്ന ബാങ്ക്രോഫ്ടി, മലയി, ടിമോരി എന്നീ മന്ത് വിരകളുടെ ജീവചക്രം വളരെ സങ്കീർണ്ണമാണ്. ഗുഹ്യ ഭാഗങ്ങൾ, കക്ഷം, ചുരുക്കം ചിലപ്പോൾ സ്തനങ്ങൾ എന്നിവിടങ്ങളിലെ ലിംഫ് കുഴലുകളിൽ മന്ത് വിരകൾ പതിനഞ്ചു വർഷം വരെ ജീവിക്കുന്നു. ആൺ വിരകൾക്ക് നാല് സെന്റി മീറ്ററും പെൺ വിരകൾക്ക് പത്തു സെന്റി മീറ്റർ വരെ നീളവും ഉണ്ടാവും. ഇവ പ്രത്യുല്പാദനം നടത്തുമ്പോൾ , പെൺ വിരകൾ പ്രതിദിനം 50 ,000‌ മൈക്രോഫൈലെറിയ (Microfilaria) എന്നറിയപ്പെടുന്ന കുഞ്ഞു വിരകളെ ഉത്പാദിപ്പിക്കുന്നു. ഇവയുടെ ജീവ ദൈർഘ്യം ഒരു വർഷം വരെ ആയിരിക്കാം. രക്തത്തിൽ കുഞ്ഞു വിരകൾ ഉള്ള ഒരാളെ കൊതുക് കടിക്കുമ്പോൾ, കുഞ്ഞു വിരകൾ കൊതുകിലേക്ക് കടന്ന്, ഏഴു മുതൽ ഇരുപത്തിഒന്നു ദിവസം കൊണ്ട് പൂർണ വളർച്ച എത്തിയ ഇന്ഫെകടിവ് ലാർവ (Infective larva ) ആയിത്തീരുന്നു. ഇവ ഉള്ള കൊതുക് കടിക്കുന്നതിലൂടെ മറ്റുള്ളവർക്കും മന്ത് ബാധ ഉണ്ടാകുന്നു. രക്തത്തിലൂടെ ലസിക കുഴലുകളിൽ എത്തുന്ന ഇന്ഫെകടിവ് ലാർവ, പല പ്രാവശ്യം പടം പൊഴിച്ചു (moulting ) , ഒരു വർഷം കൊണ്ട് പൂർണ വളർച്ച പ്രാപിച്ചു മൈക്രോഫൈലെറിയ കുഞ്ഞുങ്ങളെ പ്രസവിക്കുന്നു. മലമ്പനി,ജപ്പാൻ ജ്വരം തുടങ്ങിയവയുടെ രോഗാണുക്കൾ ഉള്ള കൊതുക് ഒറ്റത്തവണ കുത്തിയാൽത്തന്നെ രോഗ ബാധ ഉണ്ടാകാം. പക്ഷേ, മന്ത് ബാധ ഉണ്ടാകണമെങ്കിൽ ഇന്ഫെകടിവ് ലാർവ ഉള്ള കൊതുകുകൾ, കുറഞ്ഞത്‌ 200 പ്രാവശ്യം എങ്കിലും പലപ്പോഴായി ഒരാളെത്തന്നെ കുത്തിയിരിക്കണം.

ലസിക മന്തിന്റെ പ്രത്യേതകൾ

തിരുത്തുക
 
മന്ത് ബാധിച്ചയാൾ (20-ആം നൂറ്റാണ്ടിലെ ചിത്രം)

ഏതു പ്രായത്തിലുള്ളവരെയും മന്ത് ബാധിക്കാം . ശൈശവ കാലത്താണ് കൂടുതൽ പേർക്കും രോഗബാധ ഉണ്ടാകുന്നത്. പക്ഷേ അനേക വർഷങ്ങൾക്കു ശേഷമാവും രോഗ ലക്ഷണങ്ങൾ പ്രകടമാവുക. മന്ത് ബാധിത പ്രദേശത്ത്‌ (Filaria endemic areas ) സ്ഥിരം താമസ്സിക്കുന്നവരെ മാത്രമേ മന്ത് ബാധിയ്ക്കു. ആറ് മാസം പ്രായമുള്ള ശിശുക്കളിൽ വരെ മന്ത് ബാധ കണ്ടെത്തിയിട്ടൊണ്ട് . ഇരുപതു മുതൽ മുപ്പതു വയസ്സ് പ്രായക്കാരിലാണ് മൈക്രോഫിലറിയ ബാധ കൂടുതലായി കാണപ്പെടുന്നത്. മന്ത് രോഗ വിരകൾ ശരീരത്തിൽ ഉള്ളവവർക്കെല്ലാം മന്തിന്റെ രോഗലക്ഷണങ്ങൾ ബാഹ്യമായി കാണണമെന്നില്ല. അതുപോലെ , മന്ത് വിരകൾ ഉള്ള എല്ലാവരുടെയും രക്തത്തിൽ മൈക്രോഫൈലെറിയ ഉണ്ടാകണമെന്നും ഇല്ല. മൈക്രോഫിലറിയ സാന്നിദ്ധ്യം കൂടുതലായി കണ്ടിട്ടുള്ളത് പുരുഷന്മാരിലാണ്.

രോഗ ലക്ഷണങ്ങൾ

തിരുത്തുക

മന്ത് വിരകൾ ശരീരത്തിലെ ലിംഫ് കുഴലുകളിൽ കൂട് കൂട്ടി (nests ) വാസം ഉറപ്പിക്കുന്നു. ലിംഫ് കുഴലുകൾക്ക്‌ തടസ്സവും വീക്കവും ഉണ്ടാകുന്നു. കൈ കാലുകളുടെ വീക്കം അഥവാ ലിമ്ഫോടീമ (Lymphodema ), വൃഷണവീക്കം (Hydrocele) എന്നിവ ബാഹ്യ ലക്ഷണങ്ങളാണ്. രോഗിക്ക് പലപ്പോഴും മന്തുപനിയും ഉണ്ടാകുന്നു.. കുളിര്, വിറയൽ, ശക്തമായ പനി, തല വേദന, നീരുള്ളിടത്തു ചുവന്ന തടിപ്പ് -വേദന എന്നിവയും കാണപ്പെടും. വീക്കം ബാധിച്ച അവയവത്തിലെ ചർമത്തിൽ ഉണ്ടാകുന്ന ചെറിയ പോറലുകൾ, മുറിവുകൾ, പൊള്ളൽ, വളംകടി , പൂപ്പൽ ,വിണ്ടുകീറൽ എന്നിവയിലൂടെ അകത്തു കടക്കുന്ന ബാക്ടീരിയ രോഗാണു, ശരീരത്തില് വ്യാപിക്കു മ്പോഴാണ്‌ , ഇടവിട്ട്‌ മന്ത് പനി (Filarial fever ) ഉണ്ടാകുന്നത് . അതോടൊപ്പം തൊലിപ്പുറത്ത് കുരുക്കളും പഴുപ്പും ഉണ്ടാകുന്നു. രോഗത്തിന്റെ തുടക്കത്തിൽ കൈ കാലുകളിൽ ഉണ്ടാകുന്ന നീര് ഏതാനും ദിവസം കൊണ്ട് കുറയുമെങ്കിലും പിന്നീടുണ്ടാകുന്ന മന്ത് പനിയുടെ ഫലമായി നീര് കൂടുകയും , പിന്നീട് അത് സ്ഥിരമായി നില നിൽക്കുകയും ചെയ്യുന്നു.

ആന മന്ത്

തിരുത്തുക

ഇന്ത്യയിൽ പൊതുവേ കാണപ്പെടുന്ന മന്തിനു കാരണമാക്കുന്ന വിര, വൂചെരരിയ ബാങ്ക്രോഫ്ടി ആണ്. ഇത് സംക്രമിപ്പിക്കുന്ന കൊതുക്, അഴുക്കു വെള്ളത്തിലും, ഓടകളിലും മാത്രം മുട്ട ഇട്ടു പെറ്റുപെരുകുന്ന ക്യുലെക്സ് ജനുസ്സിൽപ്പെട്ട ക്യുലെക്സ് കുന്കിഫാഷ്യട്ടസ് (Culex qunquifasciatus ) ഇനമാണ്. ഈ ബാങ്ക്രോഫ്ടി വിര മൂലമുണ്ടാകുന്ന മന്ത് കൈകാലുകളെയും ജനനേന്ത്രിയങ്ങളെയും ബാധിച്ചു ആനക്കാൽ രൂപം പ്രാപിക്കുന്നു. ഇത്തരത്തിലുള്ള മന്തിനെആന മന്ത് എന്ന് നാട്ടുകാർ വിളിക്കുന്നു.

ഉണ്ണി മന്ത്

തിരുത്തുക

കേരളത്തിൽ , കായങ്കുളം മുതൽ ചാവക്കാട് വരെ ഉള്ള തീര പ്രദേശങ്ങളിൽ മാത്രം, വൂചെരരിയ ബാങ്ക്രോഫ്ടി മന്തിനു ഒപ്പം [ബ്രൂഗിയ മലയി(Brugia malayi) വിര മൂലമുള്ള മന്തും കണ്ടു വരുന്നു. പിസ്ടിയ,(Pistia stratiotes ), കുള വാഴ (Eichornia crassipes) ആഫ്രിക്കൻ പായൽ (Salvinia auriculata ) എന്നീ ജല സസ്യങ്ങളുടെ ഇലയുടെ അടിയിൽ മാത്രം മുട്ട ഇട്ട്, കൂത്താടിയും സമാധിയും, ആ ചെടികളുടെ വായു നിറഞ്ഞ വേരുകളിൽ മാത്രം കുത്തിക്കിടന്നു വായു ശ്വസിച്ചു ജീവചക്രം പൂർത്തിയാക്കുന്ന കൊതുകുകളാണ്. മാൻസോണിഒയിട്സ്(Mansonioides ). ഈ ജനുസ്സിൽപ്പെട്ട മാൻസോണിഒയിട്സ് അനുലിഫെറ (Mansonioides annulifera), മാൻസോണിഒയിട്സ് യുണിഫോർമിസ് (Mansonioides uniformis) എന്നീ രണ്ടിനം കൊതുകുകളാണ് ബ്രുഗിയ മലയി ഇനം മന്ത് വിര സംക്രമിപ്പിക്കുന്നത് . , ബ്രുഗിയ മലയി മന്ത് കൈകാലുകളെ മാത്രം ബാധിക്കുകയും, ഉരുണ്ടു വീർത്ത ചെറിയ മുഴകൾ, കാലിലെ വലിയ നീരിനു മുകളിൽ കാണുകയും ചെയ്യുന്നതിനാൽ,ഉണ്ണി മന്ത് എന്നാണു പ്രാദേശികമായി അറിയപ്പെടുന്നത്.

മന്ത് രോഗിയുടെ ദുരിതങ്ങൾ

തിരുത്തുക

മന്ത് രോഗ വിരകൾ ബാധിച്ച എല്ലാവരും മന്ത് രോഗത്തിന്റെ ബാഹ്യ ലക്ഷണങ്ങൾ പ്രകടമാക്കണമെന്നില്ല. പക്ഷേ എല്ലാവർക്കും തന്നെ ലസിക വ്യവസ്ഥയിൽ തകരാർ ഉണ്ടാകുന്നു. 40 % പേർക്ക് കിഡ്‌നീ രോഗത്താൽ വെള്ള മൂത്രം പോക്കും , മൂത്രത്തിൽ രക്താംശവും കാണപ്പെടും. വർദ്ധിച്ച വീക്കം മൂലം കൈകാലുകളെയും മറ്റും വികൃതമാക്കുന്ന എലിഫന്റയാസിസ് എന്ന അവസ്ഥ രോഗിയുടെ ദൈനം ദിന പ്രവൃത്തികൾക്ക്‌ തടസ്സം ഉണ്ടാക്കുന്നു. ഗുഹ്യ ഭാഗങ്ങൾക്കുണ്ടാകുന്ന വൈകല്യം , ലൈംഗിക പ്രശ്നങ്ങൾക്കും, ലജ്ജ, ഭയം, ഒറ്റപ്പെടൽ ,അസ്പ്രുഷ്ടത എന്നിവക്കും കാരണമാകുന്നു. കൂടെകൂടെ ഉണ്ടാകുന്ന മന്ത് കഠിന വേദന പനി, വൃണങ്ങൾ എന്നിവ മൂലം പതിവായി വൈദ്യ സഹായവും, പരാശ്രയവും വേണ്ടി വരുന്നു. ലസിക കുഴലുകളിൽ ഉണ്ടായ മാറ്റം, മരുന്നുകൾ കൊണ്ട് മാറ്റാൻ പറ്റില്ല. അതുകൊണ്ട്, ഒരിക്കൽ മന്ത് പ്രത്യക്ഷപ്പെട്ടാൽ പിന്നെ ചികിത്സ സങ്കീർണ്ണമാണ്.

രോഗ നിർണയം

തിരുത്തുക

ലസികാ നാളികളിൽ, പൂർണ വളർച്ച എത്തുന്ന വലിയ ആൺ പെൺ വിരകൾ പ്രത്യുല്പ്പാദനം നടത്തി ലക്ഷക്കണക്കിന്‌ മൈക്രോഫിലറിയ(Microfilaria) എന്ന കുഞ്ഞു വിരകളെ ഉത്പാദിപ്പിക്കുന്നു.. രാതി ഒൻപതു മണിക്കും, വെളുപ്പിലെ മൂന്നു മണിക്കും ഇടയിൽ രക്തം ശേഖരിച്ചു ലാബറട്ടറിയിൽ പരിശോധിച്ച് ഒരു പരിധിവരെ മൈക്രോഫിലറിയ ഉള്ളവരെ കണ്ടെത്താം..തുടക്കത്തിൽ, വലിയ മന്ത് വിരകൾ ലസിക കുഴലുകളിൽ വസിക്കുന്ന സമയത്ത് സാധാരണയായി ബാഹ്യ ലക്ഷണങ്ങൾ ഒന്നുംതന്നെ കാണാറില്ല. ഈ അവസ്ഥയിൽ, രാത്രി രക്ത പരിശോധന നടത്തി കുഞ്ഞു വിരകളെ കണ്ടെത്തുന്നതിലൂടെ മാത്രമാണ് ഇവരിൽ രോഗ നിർണയം സാധ്യമാകുന്നത്. ഇങ്ങനെ ഉള്ളവരിൽ നിന്നാണ് കൊതുകുകൾ രോഗം പരത്തുന്നത്‌ . മന്ത് രോഗത്തിന്റെ ലക്ഷണങ്ങൾ പ്രകടമാകുമ്പോഴേക്കും , മിക്കവാറും പേരിൽ വലിയ വിരകളും കുഞ്ഞു വിരകളും കാണില്ല. അതിനാൽ ഇവരിൽനിന്നും രോഗ സംക്രമണം ഉണ്ടാകില്ല എന്നും എടുത്തു പറയേണ്ട കാര്യമാണ്. രക്തത്തിൽ മൈക്രോഫിലെറിയ കാണാത്ത പലരിലും,ആന്റിജേൻ പരിശോധന നടത്തി മന്ത് വിരകൾ കണ്ടെത്തിയിട്ടുണ്ട്. പക്ഷേ ഈ പരിശോധന ചെലവേറിയതാണ്. സാർവത്രികവുമല്ല.

ചികിത്സ

തിരുത്തുക

കഴിഞ്ഞ 75 വർഷമായി ഉപയോഗത്തിലിരിക്കുന്ന മരുന്നാണ് ഡി .ഈ..സീ ( ഡായി എതൈൽ കാർബമൈസിൻ സിട്രെട്ട് ) (Di Ethyl Carbamizine citrate :DEC ). ഈ മരുന്ന് കുഞ്ഞു വിരകളെ നശിപ്പിക്കുന്നു.

മന്ത് ഇല്ലാതാക്കുക

തിരുത്തുക

വസൂരി രോഗത്തെ, ലോകത്തിൽനിന്നും നിർമാർജ്ജനം(Eradication ) ചെയ്തത് പോലെ, ലിംഫാടിക്ഫൈലരിയസിസ് രോഗത്തേയും ഇല്ലായ്മ(Eliminate) ചെയ്യുവാൻ, ലോകാരോഗ്യ സംഘടന (WHO) ശ്രമിക്കുകയാണ്.

  1. Park's Textbook of Preventive and Social medicine 2009, 20th Ed, M/s. Banarsidas Bhanot, Jabalpur.
"https://ml.wikipedia.org/w/index.php?title=മന്ത്&oldid=3755711" എന്ന താളിൽനിന്ന് ശേഖരിച്ചത്
  NODES
Idea 1
idea 1
languages 1
os 2
text 1