കറുത്തീയം

രാസസം‌യുക്തം
(ലെഡ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അണുസംഖ്യ 82 ആയ മൂലകമാണ് കറുത്തീയം അഥവാ ലെഡ്. സീസം എന്നും സീസകം എന്നും അറിയപ്പെടുന്നു. Pb എന്നാണ് ആവർത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം. മൂലകത്തിന്റെ ലാറ്റിൻ പേരായ പ്ലംബത്തിൽ നിന്നാണ് ഈ പ്രതീകത്തിന്റെ ഉത്ഭവം. കറുത്തീയം മൃദുവും അടിച്ച് പരത്താവുന്നതുമായ ഒരു മൃദു ലോഹമാണ്. മുറിച്ചയുടനെ ഇതിന് നീലകലർന്ന വെള്ള നിറമാണ്. എന്നാൽ വായുവുമായി സമ്പർക്കത്തിൽ വരുമ്പോൾ നാശനം സംഭവിക്കുകയും നിറം മങ്ങിയ ചാരനിറമായി മാറുകയും ചെയ്യും.

82 താലിയംകറുത്തീയംബിസ്മത്
Sn

Pb

Fl
വിവരണം
പേര്, പ്രതീകം, അണുസംഖ്യ കറുത്തീയം, Pb, 82
കുടുംബം Post-transition metals or poor metals
ഗ്രൂപ്പ്, പിരീഡ്, ബ്ലോക്ക് 14, 6, p
Appearance bluish gray
സാധാരണ ആറ്റോമിക ഭാരം 207.2(1)  g·mol−1
ഇലക്ട്രോൺ വിന്യാസം [Xe] 4f14 5d10 6s² 6p²
ഓരോ ഷെല്ലിലേയും
ഇലക്ട്രോണുകൾ
2, 8, 18, 32, 18, 4
ഭൗതികസ്വഭാവങ്ങൾ
Phase ഖരം
സാന്ദ്രത (near r.t.) 11.34  g·cm−3
ദ്രവണാങ്കത്തിലെ
ദ്രാവക സാന്ദ്രത
10.66  g·cm−3
ദ്രവണാങ്കം 600.61 K
(327.46 °C, 621.43 °F)
ക്വഥനാങ്കം 2022 K
(1749 °C, 3180 °F)
ദ്രവീകരണ ലീനതാപം 4.77  kJ·mol−1
ബാഷ്പീകരണ ലീനതാപം 179.5  kJ·mol−1
Heat capacity (25 °C) 26.650  J·mol−1·K−1
Vapor pressure
P(Pa) 1 10 100 1 k 10 k 100 k
at T(K) 978 1088 1229 1412 1660 2027
Atomic properties
ക്രിസ്റ്റൽ ഘടന cubic face centered
ഓക്സീകരണാവസ്ഥകൾ 4, 2
(Amphoteric oxide)
ഇലക്ട്രോനെഗറ്റീവിറ്റി 2.33 (Pauling scale)
അയോണീകരണ
ഊർജ്ജങ്ങൾ

(more)
1st:  715.6  kJ·mol−1
2nd:  1450.5  kJ·mol−1
3rd:  3081.5  kJ·mol−1
Atomic radius 180  pm
Atomic radius (calc.) 154  pm
Covalent radius 147  pm
Van der Waals radius 202 pm
Miscellaneous
Magnetic ordering diamagnetic
വൈദ്യുത പ്രതിരോധം (20 °C) 208 n Ω·m
താപ ചാലകത (300 K) 35.3  W·m−1·K−1
Thermal expansion (25 °C) 28.9  µm·m−1·K−1
Speed of sound (thin rod) (r.t.) (annealed)
1190  m·s−1
Young's modulus 16  GPa
Shear modulus 5.6  GPa
Bulk modulus 46  GPa
Poisson ratio 0.44
Mohs hardness 1.5
Brinell hardness 38.3  MPa
CAS registry number 7439-92-1
Selected isotopes
Main article: Isotopes of കറുത്തീയം
iso NA half-life DM DE (MeV) DP
204Pb 1.4% >1.4×1017 y Alpha 2.186 200Hg
205Pb syn 1.53×107 y Epsilon 0.051 205Tl
206Pb 24.1% stable
207Pb 22.1% stable
208Pb 52.4% stable
210Pb trace 22.3 y Alpha 3.792 206Hg
Beta 0.064 210Bi
അവലംബങ്ങൾ
Lead pipe in Roman baths

റേഡിയോ ആക്റ്റീവ് പദാർത്ഥങ്ങളെ സംബന്ധിച്ച എല്ലാ തുറകളിലും കറുത്തീയം വളരെ പ്രാധാന്യമുള്ള ഒരു ലോഹമാണ്. പലപ്പോഴും, റേഡിയേഷനുകൾ വലിച്ചെടുക്കുന്ന ഒരു കൂപം (sink) ആയി കറുത്തീയത്തെ പരിഗണിക്കുന്നു. താത്വികമായി പറഞ്ഞാൽ, മിക്കവാറും എല്ലാ റേഡിയോ-ആക്റ്റീവ് വിഘടനശൃംഖലകളുടെയും അവസാനഘട്ട സ്ഥിര-ഉൽപ്പന്നം കറുത്തീയമാണ്.

കെട്ടിടനിർമ്മാണം, ലെഡ്-ആസിഡ് ബാറ്ററികൾ, ബുള്ളറ്റുകൾ, ഷോട്ടുകൾ, സോൾഡർ, പെവ്റ്റെർ, ഉരുക്കാവുന്ന ലോഹ സങ്കരങ്ങൾ എന്നിവയിൽ കറുത്തീയം ഉപയോഗിക്കുന്നു. റേഡിയോ-ആക്റ്റിവിറ്റിയുള്ള പദാർത്ഥങ്ങൾ കൈകാര്യം ചെയ്യുന്ന പരീക്ഷണശാലകളിലും വ്യവസായശാലകളിലും ചികിത്സാകേന്ദ്രങ്ങളിലും അതിന്റെ പ്രഭാവത്തിൽ നിന്നുമുള്ള സുരക്ഷയ്ക്കു് കറുത്തീയം കൊണ്ടുണ്ടാക്കിയ ഘനമുള്ള ഭിത്തികളും മറകളുമാണ് ഉപയോഗിക്കുന്നത്. അർബ്ബുദത്തിനുള്ള റേഡിയേഷൻ ചികിത്സയിൽ, റേഡിയേഷൻ കിരണങ്ങൾ ശരിയായ ദിശയിൽ കേന്ദ്രീകരിക്കാനും മറ്റു ദിശകളിൽ പതിക്കാതിരിക്കാനും കറുത്തീയം കൊണ്ടുള്ള ഷീൽഡുകൾ ഉപയോഗിക്കുന്നു.

സ്ഥിരതയുള്ള മൂലകങ്ങളിൽവെച്ച് ഏറ്റവും വലിയ അണുസംഖ്യ കറുത്തീയത്തിനാണ്‌. ഇതിനുശേഷമുള്ള ബിസ്മത്തിന്റെ (Bi-209) അർദ്ധായുസ്സ് (1.9 × 1019 വർഷം) വളരെ കൂടുതലായതിനാൽ (പ്രപഞ്ചത്തിന്റെ കണക്കാക്കപ്പെട്ടിട്ടുള്ള പ്രായത്തേക്കാളും - 1.375 × 1010 വർഷം)) അതിനേയും പ്രായോഗികമായി സ്ഥിരതയുള്ള മൂലകമായി ഗണിക്കാവുന്നതാണ്‌. മറ്റൊരു ഭാരലോഹമായ രസത്തെപ്പോലെ കറുത്തീയവും നാഡീവിഷമാണ്‌, ഇത് മൃദുപേശികളിലും അസ്ഥികളിലും ഇത് കാലക്രമേണ പ്രവർത്തിക്കുന്നു. പുരാതന ചൈന, ഗ്രീസ്, റോം എന്നിവടങ്ങളിൽ ഇത് രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.

പ്രകൃതിയിൽ കാണപ്പെടുന്ന കറുത്തീയത്തിന്റെ ഐസോടോപ്പുകൾ lead-204, lead-206, lead-207, lead-208 എന്നിവയാണ്. സൈദ്ധാന്തികമായി ഇവക്കെല്ലാം ആൽഫ ശോഷണം വഴി മെർക്കുറിയുടെ ഐസോടോപ്പുകൾ ആകാൻ കഴിയുമെങ്കിലും lead-204, lead-208 എന്നിവയുടെ ശോഷണം മാത്രമേ ഇതുവരെ പരീക്ഷണങ്ങളിലൂടെ സംശയിക്കപ്പെട്ടിട്ടുള്ളൂ.

ഭൌതിക ഗുണങ്ങൾ

തിരുത്തുക

ആറ്റോമിക്

തിരുത്തുക

ഒരു ലെഡ് ആറ്റത്തിന് 82 ഇലക്ട്രോണുകൾ ഉണ്ട്, (Xe)4f145d106s26p2 എന്ന ഇലക്ട്രോൺ കോൺഫിഗറേഷനിൽ ക്രമീകരിച്ചിരിക്കുന്നു. ലെഡിന്റെ ഒന്നും രണ്ടും അയോണൈസേഷൻ ഊർജ്ജങ്ങളുടെ ആകെത്തുക-രണ്ട് 6p ഇലക്ട്രോണുകൾ നീക്കം ചെയ്യാൻ ആവശ്യമായ മൊത്തം ഊർജ്ജം-കാർബൺ ഗ്രൂപ്പിലെ ലീഡിന്റെ മുകളിലെ അയൽവാസിയായ ടിന്നിന് അടുത്താണ്. ഇത് അസാധാരണമാണ്; ഒരു മൂലകത്തിന്റെ ബാഹ്യ ഇലക്ട്രോണുകൾ ന്യൂക്ലിയസിൽ നിന്ന് കൂടുതൽ അകന്നുപോകുകയും ചെറിയ പരിക്രമണപഥങ്ങളാൽ കൂടുതൽ സംരക്ഷിക്കപ്പെടുകയും ചെയ്യുന്നതിനാൽ അയോണൈസേഷൻ ഊർജ്ജങ്ങൾ സാധാരണയായി ഒരു ഗ്രൂപ്പിലേക്ക് താഴേക്ക് പോകുന്നു.

{{Chem-stub}

"https://ml.wikipedia.org/w/index.php?title=കറുത്തീയം&oldid=4109870" എന്ന താളിൽനിന്ന് ശേഖരിച്ചത്
  NODES
languages 1
os 3