അലക്സ ഇന്റർനെറ്റ്
അമേരിക്കയിലെ കാലിഫോർണിയ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഇന്റർനെറ്റ് ഡാറ്റ ലഭ്യമാക്കുന്ന ഒരു കമ്പനി ആണ് അലക്സ. ആമസോൺ.കോം എന്ന കമ്പനി യുടെ അനുബന്ധമായിട്ടാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. 1996 ൽ ഒരു സ്വതന്ത്ര കമ്പനി ആയി ആരംഭിച്ച ഇത് 1999 ൽ ആമസോൺ.കോം ഏറ്റെടുത്തു. വെബ് ബ്രൌസറുകളിൽ ഇൻസ്ടാൾ ചെയ്യാവുന്ന ഒരു പ്ലഗിൻ ഉപയോഗിച്ച് ഉപഭോക്താക്കൾ ഏതൊക്കെ വെബ്സൈറ്റുകൾ സന്ദർശിക്കുന്നു , അവിടെ എത്ര സമയം ചെലവഴിക്കുന്നു എന്നിവ നിരീക്ഷിച്ചു അലക്സ വിവരങ്ങൾ ശേഖരിക്കുകയും അവ വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുകയും ചെയ്യുന്നു. ഈ വിവരങ്ങൾ ഉപയോഗിച്ച് ലോകത്തിലെ വെബ്സൈറ്റുകളെ റാങ്കിംഗ് നടത്തുകയും അത് അലക്സ വെബ്സൈറ്റ് വഴി പ്രസിദ്ധപ്പെടുത്തുകയും ചെയ്യുന്നു.
Type of business | Wholly owned subsidiary |
---|---|
വിഭാഗം | Web traffic and ranking |
ലഭ്യമായ ഭാഷകൾ | English |
സ്ഥാപിതം | ഏപ്രിൽ 1, 1996[1] |
ആസ്ഥാനം | San Francisco, California, U.S. |
Coordinates | 37°48′03″N 122°27′23″W / 37.8009°N 122.4565°W |
ഉടമസ്ഥൻ(ർ) | Amazon.com |
പ്രസിഡൻ്റ് | Andrew Ramm[2] |
പ്രധാന ആളുകൾ | Dave Sherfese (vice president)[2] |
വ്യവസായ തരം | Internet information providers |
ഉൽപ്പന്നങ്ങൾ | Alexa Web Search (discontinued 2008) Alexa toolbar |
യുആർഎൽ | www |
അലക്സ റാങ്ക് | 2,644 (Global, January 2018—ലെ കണക്കുപ്രകാരം[update])[3] |
അംഗത്വം | Optional |
നിജസ്ഥിതി | മെയ് 1 2022 മുതൽ സേവനം നിർത്തലാക്കി. |
ചരിത്രവും പ്രവർത്തനവും
തിരുത്തുക1996 ൽ അമേരിക്കയിൽ ബ്രൂസ്റെർ കാൽ, ബ്രൂസ് ജില്ലൈറ്റ് എന്നിവർ ചേർന്നാണ് അലക്സ സ്ഥാപിച്ചത്. പുരാതനകാലത്തെ വിജ്ഞാനശേഖരം ആയിരുന്ന അലക്സാണ്ട്രിയ യിലെ ഗ്രന്ഥശാലയെ സ്മരിച്ചു കൊണ്ടാണ് കമ്പനിക്ക് അലക്സ എന്ന് നാമകരണം ചെയ്തത്. ഇന്റർനെറ്റ് ഉപഭോക്താക്കളുടെ ഇന്റർനെറ്റ് ഉപയോഗത്തിന്റെ സ്ഥിതിവിവരക്കണക്കുകൾ ശേഖരിച്ചു ക്രോഡീകരിക്കുകയും അതുപയോഗിച്ച് വെബ്സൈറ്റുകളുടെ ഒരു റാങ്കിംഗ് നടത്തുകയും ചെയ്യുക എന്നതാണ് കമ്പനിയുടെ പ്രധാന പ്രവർത്തന മേഖല. സ്ഥിതിവിവരക്കണക്കുകൾ ശേഖരിക്കുന്നതിനായി അലക്സ ഒരു പ്ലഗിൻ ആണ് ഉപയോഗിക്കുന്നത്. ഇത് ഉപഭോക്താക്കളുടെ ബ്രൌസറിൽ ഇൻസ്റ്റോൾ ചെയ്യുന്നു. ഉപഭോക്താവ് വിവിധ ആവശ്യങ്ങൾക്കായി സന്ദർശിക്കുന്ന സൈറ്റുകളും, അതിൽ ചെലവഴിക്കുന്ന സമയവും, തുടങ്ങി വിവിധ വിവരങ്ങൾ ശേഖരിക്കുകയും അത് അലക്സയുടെ സെർവറിലേക്ക് അപ് ലോഡ് ചെയ്യുകയും ചെയ്യുന്നു. സെർവർ ഈ വിവരങ്ങൾ ഉപയോഗിച്ച് വിവിധങ്ങളായ നിഗമനങ്ങൾ നടത്തി അലക്സ വെബ് സൈറ്റ് വഴി പ്രസിദ്ധീകരിക്കുന്നു. മെയ് 1 2022 മുതൽ അലക്സ സേവനം നിർത്തലാക്കി.
അലക്സ റാങ്കിംഗ്
തിരുത്തുകവെബ് സൈറ്റുകളെ അവയുടെ ട്രാഫിക്കിന്റെ അടിസ്ഥാനത്തിൽ അലക്സ റാങ്ക് ചെയ്തിട്ടുണ്ട്. വിവിധ വെബ് സൈടുകളിൽ ഉപഭോക്താക്കളുടെ താല്പര്യം സൂചിപ്പിക്കുന്ന ഒരു മാനദണ്ഡം ആയി ഇത് ഇപ്പോൾ വ്യാപകമായി പരിഗണിക്കപെടുന്നു.
അലക്സ റാങ്കിംഗ് - ഗുണങ്ങളും ദോഷങ്ങളും
തിരുത്തുകഅലക്സ വെബ് സൈറ്റുകൾക്ക് റാങ്കിംഗ് നല്കാൻ ഉപയോഗിക്കുന്ന രീതികളെ കുറിച്ച് രണ്ടു പക്ഷം നിലനിൽക്കുന്നുണ്ട്. വളരെ ചെറിയ ഒരു ശതമാനം ഉപഭോക്താക്കൾ മാത്രം ആണ് അലക്സ പ്ലഗിൻ ഉപയോഗിക്കുന്നത്. അതിനാൽ തന്നെ അവരുടെ ഇന്റർനെറ്റ് ഉപയോഗത്തിന്റെ ഒരു പരിച്ഛേദം മാത്രമാണ് റാങ്കിംഗിനായി പരിഗണിക്കുന്നത്. ആ ഉപഭോക്താക്കൾ മിക്കവാറും സാങ്കേതിക വിദഗ്ദ്ധരോ , സാങ്കേതിക മേഖലയിൽ പ്രവര്തിക്കുന്നവരോ ആയിരിക്കും.അതിനാൽ മുഴുവൻ ഇന്റർനെറ്റ് ഉപഭോക്താക്കളുടെയും ഉപയോഗത്തിന്റെ ഒരു ചിത്രം അലക്സ റാങ്കിംഗ് നൽകുന്നില്ല.
അവലംബം
തിരുത്തുക- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;about
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ 2.0 2.1 "Management". Alexa Internet. Archived from the original on 2019-09-12. Retrieved December 24, 2014. Archived 2019-09-12 at the Wayback Machine.
- ↑ "Alexa.com Site Info". Alexa Internet. Archived from the original on 2019-09-14. Retrieved January 20, 2018. Archived 2019-09-14 at the Wayback Machine.