മകസ്സാർ കടലിടുക്ക്

(Makassar Strait എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്തോനേഷ്യയിലെ ബോർണിയോ ദ്വീപുകൾക്കും സുലവേസിക്കും ഇടയിലുള്ള ഒരു കടലിടുക്കാണ് മകാസർ കടലിടുക്ക് ( Indonesian: Selat Makassar ). വടക്ക് സെലിബെസ് കടലുമായി ഈ കടലിടുക്ക് ചേരുന്നു. തെക്ക് ഇത് ജാവ കടലുമായി സന്ധിക്കുന്നു. വടക്കുകിഴക്ക്, മങ്കലിഹാത്ത് ഉപദ്വീപിന് തെക്ക് സാങ്കുളിരംഗ് ഉൾക്കടൽ രൂപപ്പെടുന്നു. തെക്കുകിഴക്കൻ ഏഷ്യയിലെ ഒരു പ്രധാന പ്രാദേശിക ഷിപ്പിംഗ് റൂട്ടാണ് കടലിടുക്ക്.

Makassar Strait
Makassar Strait Map
സ്ഥാനംIndonesia
നിർദ്ദേശാങ്കങ്ങൾ0°0′0″N 118°30′00″E / 0.00000°N 118.50000°E / 0.00000; 118.50000
Typestrait
Basin countriesIndonesia
Islands+100
അധിവാസ സ്ഥലങ്ങൾBalikpapan, Bontang (Kalimantan)
Makassar, Palu, Parepare (Sulawesi)
അവലംബംMacassar Strait: OS (Oceans) National Geospatial-Intelligence Agency, Bethesda, MD, USA

ബോർണിയോയിലെ മഹാകം നദിയും കരംഗൻ നദിയും ഈ കടലിടുക്കിൽ ചേരുന്നു.

ബോർണിയോയിലെ ബാലിക്പപ്പാൻ, ബോണ്ടാങ്, സുലവേസിയിലെ മകസ്സാർ, പാലു, പരേപാരെ എന്നിവയാണ് ഈ കടലിടുക്കിലെ പ്രധാന തുറമുഖങ്ങൾ. കടലിടുക്കിന്റെ സമീപത്തുള്ള നഗരമാണ് സമരിന്ദ. ഇത് കടലിടുക്കിൽ നിന്ന് 48 കിലോമീറ്റർ (30 mi) അകലെ സ്ഥിതിചെയ്യുന്നു.

കടലിടുക്കിന്റെ അതിരുകൾ

തിരുത്തുക

ഇന്റർനാഷണൽ ഹൈഡ്രോഗ്രാഫിക് ഓർഗനൈസേഷൻ (IHO) മകാസർ കടലിടുക്കിനെ കിഴക്കേ ഇന്ത്യൻ ദ്വീപസമൂഹത്തിലെ ജലാശയങ്ങളിലൊന്നായി നിർവചിക്കുന്നു. അതിന്റെ അതിരുകൾ ഇനിപ്പറയുന്ന രീതിയിൽ നിർവചിച്ചിരിക്കുന്നു: [1]

ബോർണിയോയുടെ കിഴക്കൻ തീരത്തിനും സെലിബസിന്റെ [ സുലവേസി ] പടിഞ്ഞാറൻ തീരത്തിനും ഇടയിലുള്ള ചാനൽ അതിർത്തിയിലാണ് ഈ കടലിടുക്ക്:

വടക്ക് അതിർത്തി. ബോർണിയോയിലെ തൻജോങ് മങ്കലിഹാട്ടും (1°02′N 118°57′E / 1.033°N 118.950°E / 1.033; 118.950) സ്ട്രൂമെൻ കാപ്പും സെലിബസും (1°20′N 120°52′E / 1.333°N 120.867°E / 1.333; 120.867). ചേർത്ത് വരക്കുന്ന വര.

തെക്ക് അതിർത്തി. സെലിബസിന്റെ തെക്കേ അറ്റവും(5°37′S 119°27′E / 5.617°S 119.450°E / -5.617; 119.450) ടാന കെകെയും ലവോഎറ്റിന്റെ തെക്കേ അറ്റവും (4°06′S 116°06′E / 4.100°S 116.100°E / -4.100; 116.100) ചേർത്ത് വരക്കുന്ന വര തൻജോങ് കിവ്വി ദ്വീപിന്റെ തെക്കേ അറ്റത്തേക്ക് ചേരുന്നു. അവിടെ നിന്ന് ബോർണിയോയിലെ തൻജോങ് പെടാങ് (3°37′S 115°57′E / 3.617°S 115.950°E / -3.617; 115.950) കടന്ന് ലവോഎറ്റ് കടലിടുക്കിന്റെ തെക്കേ അറ്റം വരെ.

ചിത്രശാല

തിരുത്തുക

ഇതും കാണുക

തിരുത്തുക

അവലംബങ്ങൾ

തിരുത്തുക
  1. "Limits of Oceans and Seas, 3rd edition" (PDF). International Hydrographic Organization. 1953. Archived from the original (PDF) on 8 October 2011. Retrieved 28 December 2020.
  2. "Navy vessel rescues 65 people in Makassar Strait | IHS Fairplay". fairplay.ihs.com (in ഇംഗ്ലീഷ്). Retrieved 2018-11-30.
"https://ml.wikipedia.org/w/index.php?title=മകസ്സാർ_കടലിടുക്ക്&oldid=3993444" എന്ന താളിൽനിന്ന് ശേഖരിച്ചത്
  NODES
Intern 1
languages 1
mac 1
os 3