ഉപാപചയം

(Metabolism എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ജീവജാലങ്ങളിൽ ജീവൻ നിലനിർത്തുന്നതിനായി തുടർച്ചയായി ഉണ്ടാകുന്ന രാസമാറ്റങ്ങളാണ് ഉപാപചയം. ഉപാപചയം ജീവജാലങ്ങളിലെ അവയവയവും വ്യവസ്ഥയും വളരുവാനും പ്രത്യുത്പാദനം നടത്തുന്നതിനും, ശരീര ഘടന നിലനിർത്തുന്നതിനും, ചുറ്റുപാടിനോട് പ്രതികരിക്കുന്നതിനുമുള്ള കഴിവ് നൽകുന്നു. ചയാപചയത്തിനെ ജൈവ വസ്തുക്കളിൽ ജീവദ്രവ്യത്തിനു സംഭവിക്കുന്ന രാസപരിണാമങ്ങൾ, (ഉദാ: ശരീര കോശങ്ങളിൽ ശ്വസനം മൂലമുണ്ടാകുന്ന ഊർജ്ജം) ശരീരത്തിൽ ആഹാരരസങ്ങൾ ധാതുരൂപേണ ഓജസ്സായും മാംസമായും പരിണമിക്കുന്ന പ്രക്രിയ (ഉദാ: ന്യൂക്ലിക്ക് ആസിഡ്, പ്രോട്ടീൻ എന്നിവയുടെ നിർമ്മാണം) എന്നിങ്ങനെ രണ്ടായി തരം തിരിക്കാം.

രാസവസ്തുക്കൾ പടിപടിയായി എൻസൈമുകളുടെ സഹായത്തോടെ ശരീരത്തിനാവശ്യമായ രാസവസ്തുക്കളായി മാറുന്നു. രാസവസ്തുക്കളുടെ സ്വപ്രവർത്തനങ്ങളുടെ തോത് നിയന്ത്രിക്കുവാൻ എൻസൈമുകൾ സഹായിക്കുന്നു, സ്വന്തമായി ചേർന്ന് വലിയതോതിലുള്ള ഊർജ്ജം ഉളവാക്കുന്ന രാസപ്രക്രിയ ഇതുമൂലം തടയുകയും ചെയ്യുന്നു. മാത്രമല്ല രാസപ്രവർത്തനങ്ങൾ പെട്ടെന്നും ഉപയോഗിക്കപ്പെടേണ്ട രീതിയിലേക്കും മാറ്റുകയും ചെയ്യുന്നു. ചയാപചയത്തിൽ കോശസ്ഥലങ്ങളിലുണ്ടാകുന്ന മാറ്റങ്ങളും ഈ എൻസൈമുകൾ നിയന്ത്രിക്കുന്നു.

ചയാപചയം ജീവജലങ്ങൾക്ക് എതു വസ്തുവാണ് പോഷകങ്ങൾ എന്നും ഏതു വസ്തുവാണ് വിഷം (ഹാനികരം) എന്നുള്ള വിവേചന ശക്തി നൽകുന്നു. ഒരു ജീവജാലത്തിന് ഹാനികരമാകുന്നത് മറ്റൊന്നിന് പോഷകമാകാം.

"https://ml.wikipedia.org/w/index.php?title=ഉപാപചയം&oldid=1712545" എന്ന താളിൽനിന്ന് ശേഖരിച്ചത്
  NODES