പടിഞ്ഞാറൻ ഹാൻ രാജവംശം

(Western Han എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഹാൻ രാജവംശ‌ത്തിന്റെ സ്ഥാപനം മുതൽ വാങ് മാങിന്റെ ഭരണം വരെയുള്ള കാലഘട്ടമാണ് പടിഞ്ഞാറൻ ഹാൻ രാജവംശം (ലഘൂകരിച്ച ചൈനീസ്: 西汉; പരമ്പരാഗത ചൈനീസ്: 西漢; പിൻയിൻ: Xī Hàn) അല്ലെങ്കിൽ ആദ്യ ഹാൻ രാജവംശം (ലഘൂകരിച്ച ചൈനീസ്: 前汉; പരമ്പരാഗത ചൈനീസ്: 前漢; പിൻയിൻ: Qiánhàn) (206 ബിസി – 9 എഡി) എന്നറിയപ്പെടുന്നത്. ഈ കാലഘട്ടത്തിലെ തലസ്ഥാനം ചാങ്'ആൻ ആയിരുന്നു (ആധുനിക സിയാൻ). ഗുവാങ്‌‌വുവി‌ന്റെ ഭരണകാലം മുതൽ തലസ്ഥാനം കിഴക്ക് ലുവോയാങിലേയ്ക്ക് മാറ്റി. ഇദ്ദേഹത്തിന്റെ ഭരണം മുതൽ ഹാൻ രാജവംശത്തിന്റെ അവസാനം വരെയു‌ള്ള കാലഘട്ടം കിഴക്കൻ ഹാൻ രാജവംശം (ലഘൂകരിച്ച ചൈനീസ്: 东汉; പരമ്പരാഗത ചൈനീസ്: 東漢; പിൻയിൻ: Dōng Hàn) അല്ലെങ്കിൽ രണ്ടാമത്തെ ഹാൻ രാജവംശം (ലഘൂകരിച്ച ചൈനീസ്: 后汉; പരമ്പരാഗത ചൈനീസ്: 後漢; പിൻയിൻ: Hòu Hàn) (25–220 AD) എന്നറിയപ്പെടുന്നു.[1]

100 ബിസിയിലെ ഹാൻ രാജവംശം

ചരിത്രം

തിരുത്തുക

ചൈനയിലെ ആദ്യ ചക്രവർത്തി വംശം ക്വിൻ രാജവംശമായിരുന്നു (221–206 ബിസി). ക്വിൻ രാജവംശം യുദ്ധത്തിലേർപ്പെട്ടിരുന്ന രാജ്യങ്ങളെ കീഴടക്കി സാമ്രാജ്യം സ്ഥാപിച്ചു. ആദ്യ ചക്രവർത്തി ക്വിൻ ഷി ഹുവാൻഡിയുടെ മരണത്തിനുശേഷം രാജ്യം അസന്തുലിതമായി. നാല് വർഷങ്ങൾക്കുള്ളിൽ ഭരണകൂടം താഴെവീണു.[2] ചു രാജ്യത്തെ വിമതനായിരുന്ന സിയാൻ യു (d. 202 BC), ഹാൻ രാജ്യത്തെ ലിയു ബാങ് (d. 195 BC) എന്നിവർ തമ്മിൽ യുദ്ധത്തിലേർപ്പെടുകയും ഗെയിക്സിയ യുദ്ധത്തിൽ ലിയു ബാങ് സിയാങ് യുവിനെ തോൽപ്പിക്കുകയും ചെയ്തു. ഈ സമയത്ത് ചൈന വീണ്ടും 118 രാജ്യങ്ങളായി ശിധിലമായിരുന്നു.[3] ലിയു ബാങ് പുതിയ ചൈനീസ് ചക്രവർത്തിയായി (ഹുവാങ്ഡി). മരണാനന്തരം ഇദ്ദേഹം ഗാവോസു ചക്രവർത്തി (r. 202–195 BC) എന്നറിയപ്പെട്ടു.[4] ചാങ്‌ആൻ ഏകീകരിച്ച ചൈനയുടെ പുതിയ തലസ്ഥാനമായി മാറി.[5]

സിയോഗ്നു

തിരുത്തുക

പടിഞ്ഞാറൻ ഹാൻ രാജവംശത്തിന്റെ ആരംഭത്തിൽ രാജ്യത്തിന്റെ പടിഞ്ഞാറുള്ള മൂന്നിലൊന്ന് ഭൂമിയിലെ പതിമൂന്ന് പ്രദേശങ്ങൾ തലസ്ഥാനത്തുനിന്ന് നേരിട്ടായിരുന്നു നി‌യന്ത്രിച്ചിരുന്നത്. കിഴക്കുള്ള മൂന്നിൽ രണ്ട് ഭൂമി പത്ത് സാമന്തരാജാക്കന്മാർക്ക് ഭരിക്കുവാനായി നൽകിയിരുന്നു.[6] 157 ബിസിയോടെ ഭരണകൂടം ഈ രാജാക്കന്മാരെ മാറ്റി രാജകുടുംബവുമായി ബന്ധമുള്ളവരെ ആ സ്ഥാന‌ത്തിരുത്തിയിരുന്നു.[6] ഈ രാജാക്കന്മാരുയർത്തിയ കലാപങ്ങൾക്ക് ശേഷം 145 ബിസി തുടങ്ങി നടപ്പിലാക്കിയ ഭരണപരിഷ്കാരങ്ങളനുസരിച്ച് ഇവരുടെ അധികാരം വെട്ടിക്കുറയ്ക്കപ്പെടുകയുണ്ടായി. തലസ്ഥാനത്തുനിന്ന് നേരിട്ട് നിയന്ത്രിക്കുന്ന പ്രദേശങ്ങളുടെ എണ്ണവും വർദ്ധിപ്പിച്ചു.[7] Kings were no longer able to appoint their own staff; this duty was assumed by the imperial court.[8] Kings became nominal heads of their fiefs and collected a portion of tax revenues as their personal incomes.[8] കിഴക്കൻ ഹാൻ രാജവംശം നിലനിന്ന കാലം മുഴുവൻ ഈ സാമന്തരാജ്യങ്ങളും നിലവിലുണ്ടായിരുന്നു.[9]

 
190 എഡിയിൽ ഹാൻ രാജവംശം നിയന്ത്രിച്ചിരുന്ന പ്രവിശ്യകൾ

ചൈനയുടെ വടക്കുള്ള നാടോടികളായ സിയോഗ്നു ഗോത്ര വർഗ്ഗക്കാരുടെ നേതാവ് മോഡു ചാന്യു (r. 209–174 ബിസി) പല പ്രദേശങ്ങളും കീഴടക്കി. ഇദ്ദേഹത്തിന്റെ മരണസമയത്ത് മഞ്ചൂറിയ, മംഗോളിയ, താരിം താഴ്വര എന്നിവ കയ്യടക്കിയിരുന്നു.[10] ഇവരുമായുള്ള ആയുധക്കച്ചവടം ചൈന നിരോധിച്ചിരുന്നുവെങ്കിലും ക‌ള്ളക്കടത്ത് തുടർന്നു.[11][12] ഈ പ്രശ്നം പല യുദ്ധങ്ങൾക്കുമിടയാക്കി.[13] 198 ബിസിയിൽ വിവാഹത്തിലൂടെ ഈ ഗോത്രവും ഹാൻ വംശവും തമ്മിൽ ബന്ധം സ്ഥാപിക്കപ്പെട്ടു.[14] കരാറുണ്ടാക്കപ്പെട്ടുവെങ്കിലും ഗോത്രവർഗ്ഗക്കാരിൽ ചിലർ വൻമതിലിന് തെക്കുള്ള പ്രദേശങ്ങളിലെ ആക്രമണം തുടർന്നു.[15] എന്നിട്ടും ആദ്യകാലത്ത് കരാർ തുടരാനാണ് തീരുമാനിച്ചത്.[16] യുദ്ധം ചെയ്യുവാൻ അവസാനം തീരുമാനമെടുത്തുവെങ്കിലും ഗോത്രനേതാവിനെ വധിക്കുവാനുള്ള പദ്ധതി (133 ബിസി) പരാജയപ്പെട്ടു.[17][18] ഇതെത്തുടർന്ന് വു ചക്രവർത്തി സിയോഗ്നു പ്രദേശങ്ങൾ പലതും പിടിച്ചെടുത്തു.[12] 119 ബിസിയിൽ മോബേയ് യുദ്ധത്തിൽ ഹുവോ കുബിങ് (d. 117 ബിസി) വേയ് ക്വിങ് (d. 106 ബിസി) എന്നീ സേനാധിപന്മാർ സിയോഗ്നു ഭരണനേതൃത്വത്തെ ഗോബി മരുഭൂമിയുടെ വടക്കോട്ട് തുരത്തി.[19] സിയോഗ്നു നേതാവായ ഹുഹാന്യേ ചാന്യു (呼韓邪) (r. 58–31 ബിസി) ഹാൻ ചക്രവർത്തിയ്ക്ക് കപ്പം കൊടുക്കുന്ന സാമന്തനാകാൻ 51 ബിസിയിൽ സമ്മതിച്ചു.[20]

 
ഓടുകൊണ്ട് നിർമിച്ച ഒരു എണ്ണവിളക്ക്.[21]

നയതന്ത്രബന്ധങ്ങളും സാമ്രാജ്യത്തിന്റെ വികാസവും

തിരുത്തുക

ഷാങ് ക്വിയാൻ എന്ന നയതന്ത്രജ്ഞൻ 139 ബിസി മുതൽ 125 വരെ നടത്തിയ യാത്രകളിൽ മദ്ധ്യേഷ്യയും സിന്ധു നദീതടത്തെയും പാർഥിയൻ സാമ്രാജ്യത്തെയും മറ്റും സംബന്ധിച്ച വിവരങ്ങൾ ശേഖരിച്ചു. ഇവിടങ്ങളിലേയ്ക്കെല്ലാം ഹാൻ സാമ്രാജ്യം നയതന്ത്രജ്ഞരെ അയയ്ക്കുകയുണ്ടായി.[22] സിൽക്ക് റോഡിന്റെയും റോമാ സാമ്രാജ്യവുമായുള്ള ബന്ധത്തിന്റെയും ആരംഭമായിരുന്നു ഇത്.[23]

60 ബിസിയിൽ താരിം താഴ്വര കീഴടക്കി പടിഞ്ഞാറൻ പ്രദേശത്ത് അധികാരം സ്ഥാപിച്ചു.[24] തെക്കോട്ടും സാമ്രാജ്യവികസനമുണ്ടായി. 108 ബിസിയിൽ കൊറിയൻ ഉപദ്വീപിന്റെ ഭാഗങ്ങളും ഹാൻ ഭരണത്തിൻ കീഴിൽ വന്നു.[25] ചൈനയിൽ നടന്ന ആദ്യ സെൻസസ് 2 എഡിയിലായിരുന്നു. ജനസംഖ്യ 57,671,400 ആയിരുന്നു (12,366,470 കുടുംബങ്ങൾ).[26]

ഉപ്പ്, ഇരുമ്പ്, മദ്യം എന്നിവയുടെ ഉത്പാദനവും ഓട്ട് നാണയങ്ങളുടെ നിർമ്മാണവും ഭരണകൂടത്തിന്റെ കുത്തകയായിരുന്നു. മദ്യത്തിന്റെ കുത്തക 98 ബിസി മുതൽ 81 ബിസി വരെയേ നീണ്ടുനിന്നുള്ളൂ. ഉപ്പിന്റെയും ഇരുമ്പിന്റെയും കുത്തകയും നീക്കം ചെയ്തുവെങ്കിലും നാണയങ്ങൾ നിർമ്മിക്കാനുള്ള അവകാശം ഭരണകൂടത്തിന് തന്നെയായിരുന്നു.[27]

വാങ് മാങിന്റെ ഭരണവും ആഭ്യന്തര കലാപവും

തിരുത്തുക

റൂസി യിങ് (മരണം 25 എഡി) ചക്രവർത്തിയായപ്പോൾ വാങ് മാങ് കുട്ടിയായ ഭരണാധികാരിക്ക് വേണ്ടി ഭരണം ഏറ്റെടുത്തു.[28] ഭരണമൊഴിയാം എന്ന് വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും പിന്നീട് തനിക്ക് സ്വർഗ്ഗം നൽകിയ അധികാരമുണ്ടെന്നും ഹാൻ രാജവംശം അവസാനിക്കേണ്ട കാലമായെന്നും ഇദ്ദേഹം അവകാശപ്പെട്ടു. സിൻ രാജവംശം (9–23 എഡി) എന്നായിരുന്നു ഇദ്ദേഹം സ്വന്തം വംശത്തിന് നൽകിയ പേര്.[28][29]

‌അടിമത്തം അവസാനിപ്പിക്കുക, ഭൂമി ദേശസാൽക്കരിക്കുകയും കുടുംബങ്ങൾക്ക് തുല്യമായി വീതിക്കുകയും ചെയ്യുക, പുതിയ കറൻസി നടപ്പിൽ വരുത്തുക മുതലായ ഭരണപരിഷ്കാരങ്ങൾ ഇദ്ദേഹം വരുത്തിയെങ്കിലും ഇവ പരാജയപ്പെട്ടു.[30] എഡി 3-നും 11-നും ഉണ്ടായ വെള്ളപ്പൊക്കങ്ങളും മഞ്ഞനദിയിൽ ചെളിയടിഞ്ഞ് വെള്ളപ്പൊക്കം തടയാനുള്ള സംവിധാനങ്ങൾ പ്രവർത്തനക്ഷമമല്ലാതയതും ഇദ്ദേഹത്തിന്റെ ഭരണത്തിന് ഭീഷണിയായി. മഞ്ഞനദി പുതിയ രണ്ട് ശാഖകളായി പിരിഞ്ഞു. തെക്കൻ ശാഖ 70 എഡിയോടെ തടയാൻ ഹാൻ എഞ്ചി‌നിയർമാർക്ക് സാധിച്ചു.[31]

വെള്ളപ്പൊക്കത്തിൽ വീട് നഷ്ടപ്പെട്ട കർഷകർ നാടോടികളായ കൊള്ളക്കാർക്കൊപ്പം കൂടി.[31] സൈന്യത്തിന് ഇവരെ തടയാൻ സാധിച്ചില്ല.[32] ജിൻ ചക്രവർത്തിയുടെ (r. 157–141 ബിസി) പിൻഗാമിയായ ഗെങ്ഷി ചക്രവർത്തി (r. 23–25 എഡി) ഹാൻ രാജവംശം പുനസ്ഥാപിക്കുകയും ചാങ്‘ആൻ ഇതിന്റെ തലസ്ഥാനമാക്കുകയും ചെയ്യാൻ ശ്രമിച്ചു. ചുവന്ന പുരികമുള്ള വിമതർ എന്ന വിഭാഗം ഇദ്ദേഹത്തെ പുറത്താക്കുകയും വധിക്കുകയും ലിയു പെൻസി എന്ന പാവച്ചക്രവർത്തിയെ സ്ഥാപിക്കുകയും ചെയ്തു.[33] ഗെങ്ഷി ചക്രവർത്തിയുടെ സഹോദരൻ ലിയു സിയു (മരണശേഷം ഗുവാങ്‌വു ചക്രവർത്തിയെ) (r. 25–57 എഡി) ചക്രവർത്തി സ്ഥാനമേൽക്കാൻ പ്രേരിപ്പിച്ചു.[34]

ഇദ്ദേഹം എഡി 25-ൽ ലുവോയാങ് തലസ്ഥാനമാക്കി മാറ്റി. 27 എഡിയോടെ ഇദ്ദേഹത്തിന്റെ സൈന്യം ചുവന്ന പുരികമുള്ള വിമതരെ കീഴടക്കുകയും ഇവരുടെ നേതാക്കളെ രാജ്യദ്രോഹക്കുറ്റത്തിന് വധിക്കുകയും ചെയ്തു.[35] 26 മുതൽ 36 എഡി വരെ പ്രാദേശിക യുദ്ധപ്രഭുക്കന്മാരുമായി ഇദ്ദേഹം യുദ്ധത്തിലായിരുന്നു. ഇവരിൽ പലരും സ്വയം ചക്രവർത്തി എന്നായിരുന്നു വിശേഷിപ്പിച്ചിരുന്നത്. ഇവരുടെ തോൽവിക്കുശേഷം ചൈന വീണ്ടും ഹാൻ ചക്രവർത്തിക്ക് കീഴിൽ ഒന്നിച്ചു.[36]

ഹാൻ രാജവംശത്തിന്റെ സ്ഥാപനത്തിനുശേഷം വാങ് മാങിന്റെ ഭരണം വരെയുള്ള കാലമാണ് പടിഞ്ഞാറൻ ഹാൻ രാജവംശം എന്നറിയപ്പെടുന്നത്.

അടിക്കുറിപ്പുകൾ

തിരുത്തുക
  1. Hinsch (2002), pp. 24–25.
  2. Ebrey (1999), pp. 60–61.
  3. Loewe (1986), pp. 116–122.
  4. Davis (2001), pp. 44–46.
  5. Loewe (1986), p. 122.
  6. 6.0 6.1 Loewe (1986), pp. 122–125.
  7. Loewe (1986), pp. 139–144.
  8. 8.0 8.1 Bielenstein (1980), p. 106; Ch'ü (1972), p. 76.
  9. Bielenstein (1980), p. 105.
  10. Di Cosmo (2002), pp. 175–189, 196–198; Torday (1997), pp. 80–81; Yü (1986), pp. 387–388.
  11. Torday (1997), pp. 75–77.
  12. 12.0 12.1 Jerry Bentley, Old World Encounters: Cross Cultural Contacts and Exchanges in Pre-Modern Times (New York: Oxford University Press, 1993), 37.
  13. Torday (1997), pp. 75–77; Di Cosmo (2002), pp. 190–192.
  14. Yü (1967), pp. 9–10; Morton & Lewis (2005), p. 52; Di Cosmo (2002), pp. 192–195.
  15. Yü (1986), pp. 388–389; Torday (1997), pp. 77, 82–83; Di Cosmo (2002), pp. 195–196.
  16. Torday (1997), pp. 83–84; Yü (1986), pp. 389–390.
  17. Yü (1986), pp. 389–391; Di Cosmo (2002), pp. 211–214.
  18. Torday (1997), pp. 91–92.
  19. Yü (1986), p. 390; Di Cosmo (2002), pp. 237–240.
  20. Loewe (1986), pp. 196–197, 211–213; Yü (1986), pp. 395–398.
  21. Ebrey (1999), p. 66; Wang (1982), p. 100.
  22. Di Cosmo (2002), pp. 247–249; Morton & Lewis (2005), pp. 54–55; Yü (1986), p. 407; Ebrey (1999), p. 69; Torday (1997), pp. 104–117.
  23. An (2002), p. 83; Ebrey (1999), p. 70.
  24. Di Cosmo (2002), pp. 250–251; Yü (1986), pp. 390–391, 409–411; Chang (2007), p. 174; Loewe (1986), p. 198.
  25. Ebrey (1999), p. 83; Yü (1986), pp. 448–453.
  26. Nishijima (1986), pp. 595–596.
  27. Wagner (2001), pp. 1–17; Loewe (1986), pp. 160–161; Nishijima (1986), pp. 581–588; Ebrey (1999), p. 75; Morton & Lewis (2005), p. 57; see also Hinsch (2002), pp. 21–22.
  28. 28.0 28.1 Robert Hymes (2000). John Stewart Bowman (ed.). Columbia Chronologies of Asian History and Culture. Columbia University Press. pp. 12–13. ISBN 978-0-231-11004-4.
  29. Hinsch (2002), pp. 23–24; Bielenstein (1986), pp. 230–231; Ebrey (1999), p. 66.
  30. Hansen (2000), p. 134; Bielenstein (1986), pp. 232–234; Morton & Lewis (2005), p. 58; Lewis (2007), p. 23.
  31. 31.0 31.1 Hansen (2000), p. 135; de Crespigny (2007), p. 196; Bielenstein (1986), pp. 241–244.
  32. de Crespigny (2007), p. 568; Bielenstein (1986), p. 248.
  33. de Crespigny (2007), pp. 197, 560; Bielenstein (1986), pp. 249–250.
  34. de Crespigny (2007), pp. 558–560; Bielenstein (1986), pp. 251–254.
  35. Bielenstein (1986), pp. 251–254; de Crespigny (2007), pp. 196–198, 560.
  36. de Crespigny (2007), pp. 54–55, 269–270, 600–601; Bielenstein (1986), pp. 254–255.

സ്രോതസ്സുകൾ

തിരുത്തുക
  • Adshead, Samuel Adrian Miles (2000), China in World History, London: MacMillan Press, ISBN 0-312-22565-2.
  • Akira, Hirakawa (1998), A History of Indian Buddhism: From Sakyamani to Early Mahayana, translated by Paul Groner, New Delhi: Jainendra Prakash Jain At Shri Jainendra Press, ISBN 81-208-0955-6.
  • An, Jiayao (2002), "When glass was treasured in China", in Juliano, Annette L.; Lerner, Judith A. (eds.), Silk Road Studies VII: Nomads, Traders, and Holy Men Along China's Silk Road, Turnhout: Brepols Publishers, pp. 79–94, ISBN 2-503-52178-9.
  • Bailey, H.W. (1985), Indo-Scythian Studies being Khotanese Texts Volume VII, Cambridge University Press, ISBN 978-0-521-11992-4.
  • Balchin, Jon (2003), Science: 100 Scientists Who Changed the World, New York: Enchanted Lion Books, ISBN 1-59270-017-9.
  • Ball, Warwick (2016), Rome in the East: Transformation of an Empire, London & New York: Routledge, ISBN 978-0-415-72078-6.
  • Barbieri-Low, Anthony J. (2007), Artisans in Early Imperial China, Seattle & London: University of Washington Press, ISBN 0-295-98713-8.
  • Beck, Mansvelt (1986), "The fall of Han", in Twitchett, Denis; Loewe, Michael (eds.), The Cambridge History of China: Volume I: the Ch'in and Han Empires, 221 B.C. – A.D. 220, Cambridge: Cambridge University Press, pp. 317–376, ISBN 978-0-521-24327-8.
  • Berggren, Lennart; Borwein, Jonathan M.; Borwein, Peter B. (2004), Pi: A Source Book, New York: Springer, ISBN 0-387-20571-3.
  • Bielenstein, Hans (1980), The Bureaucracy of Han Times, Cambridge: Cambridge University Press, ISBN 0-521-22510-8.
  • ——— (1986), "Wang Mang, the Restoration of the Han Dynasty, and Later Han", in Twitchett, Denis; Loewe, Michael (eds.), The Cambridge History of China: Volume I: the Ch'in and Han Empires, 221 B.C. – A.D. 220, Cambridge: Cambridge University Press, pp. 223–290, ISBN 978-0-521-24327-8.
  • Block, Leo (2003), To Harness the Wind: A Short History of the Development of Sails, Annapolis: Naval Institute Press, ISBN 1-55750-209-9.
  • Bower, Virginia (2005), "Standing man and woman", in Richard, Naomi Noble (ed.), Recarving China's Past: Art, Archaeology and Architecture of the 'Wu Family Shrines', New Haven and London: Yale University Press and Princeton University Art Museum, pp. 242–245, ISBN 0-300-10797-8.
  • Bowman, John S. (2000), Columbia Chronologies of Asian History and Culture, New York: Columbia University Press, ISBN 0-231-11004-9.
  • Buisseret, David (1998), Envisioning the City: Six Studies in Urban Cartography, Chicago: University Of Chicago Press, ISBN 0-226-07993-7.
  • Bulling, A. (1962), "A landscape representation of the Western Han period", Artibus Asiae, 25 (4): 293–317, JSTOR 3249129.
  • Chang, Chun-shu (2007), The Rise of the Chinese Empire: Volume II; Frontier, Immigration, & Empire in Han China, 130 B.C. – A.D. 157, Ann Arbor: University of Michigan Press, ISBN 0-472-11534-0.
  • Chavannes, Édouard (1907), "Les pays d'Occident d'après le Heou Han chou" (PDF), T'oung pao, 8: 149–244.
  • Ch'en, Ch'i-Yün (1986), "Confucian, Legalist, and Taoist thought in Later Han", in Twitchett, Denis; Loewe, Michael (eds.), Cambridge History of China: Volume I: the Ch'in and Han Empires, 221 B.C. – A.D. 220, Cambridge: Cambridge University Press, pp. 766–806, ISBN 978-0-521-24327-8.
  • Ch'ü, T'ung-tsu (1972), Dull, Jack L. (ed.), Han Dynasty China: Volume 1: Han Social Structure, Seattle and London: University of Washington Press, ISBN 0-295-95068-4.
  • Chung, Chee Kit (2005), "Longyamen is Singapore: The Final Proof?", Admiral Zheng He & Southeast Asia, Singapore: Institute of Southeast Asian Studies, ISBN 981-230-329-4.
  • Cotterell, Maurice (2004), The Terracotta Warriors: The Secret Codes of the Emperor's Army, Rochester: Bear and Company, ISBN 1-59143-033-X.
  • Csikszentmihalyi, Mark (2006), Readings in Han Chinese Thought, Indianapolis and Cambridge: Hackett Publishing Company, ISBN 0-87220-710-2.
  • Cullen, Christoper (2006), Astronomy and Mathematics in Ancient China: The Zhou Bi Suan Jing, Cambridge: Cambridge University Press, ISBN 0-521-03537-6.
  • Cutter, Robert Joe (1989), The Brush and the Spur: Chinese Culture and the Cockfight, Hong Kong: The Chinese University of Hong Kong, ISBN 962-201-417-8.
  • Dauben, Joseph W. (2007), "Chinese Mathematics", in Katz, Victor J. (ed.), The Mathematics of Egypt, Mesopotamia, China, India, and Islam: A Sourcebook, Princeton: Princeton University Press, pp. 187–384, ISBN 0-691-11485-4.
  • Davis, Paul K. (2001), 100 Decisive Battles: From Ancient Times to the Present, New York: Oxford University Press, ISBN 0-19-514366-3.
  • Day, Lance; McNeil, Ian (1996), Biographical Dictionary of the History of Technology, New York: Routledge, ISBN 0-415-06042-7.
  • de Crespigny, Rafe (2007), A Biographical Dictionary of Later Han to the Three Kingdoms (23–220 AD), Leiden: Koninklijke Brill, ISBN 90-04-15605-4.
  • Demiéville, Paul (1986), "Philosophy and religion from Han to Sui", in Twitchett, Denis; Loewe, Michael (eds.), Cambridge History of China: Volume I: the Ch'in and Han Empires, 221 B.C. – A.D. 220, Cambridge: Cambridge University Press, pp. 808–872, ISBN 978-0-521-24327-8.
  • Deng, Yingke (2005), Ancient Chinese Inventions, translated by Wang Pingxing, Beijing: China Intercontinental Press (五洲传播出版社), ISBN 7-5085-0837-8.
  • Di Cosmo, Nicola (2002), Ancient China and Its Enemies: The Rise of Nomadic Power in East Asian History, Cambridge: Cambridge University Press, ISBN 0-521-77064-5.
  • Ebrey, Patricia Buckley (1974), "Estate and family management in the Later Han as seen in the Monthly Instructions for the Four Classes of People", Journal of the Economic and Social History of the Orient, 17 (2): 173–205, JSTOR 3596331.
  • ——— (1986), "The Economic and Social History of Later Han", in Twitchett, Denis; Loewe, Michael (eds.), Cambridge History of China: Volume I: the Ch'in and Han Empires, 221 B.C. – A.D. 220, Cambridge: Cambridge University Press, pp. 608–648, ISBN 978-0-521-24327-8.
  • ——— (1999), The Cambridge Illustrated History of China, Cambridge: Cambridge University Press, ISBN 0-521-66991-X.
  • Fairbank, John K.; Goldman, Merle (1998), China: A New History, Enlarged Edition, Cambridge: Harvard University Press, ISBN 0-674-11673-9.
  • Fraser, Ian W. (2014), "Zhang Heng 张衡", in Brown, Kerry (ed.), The Berkshire Dictionary of Chinese Biography, Great Barrington: Berkshire Publishing, ISBN 1-933782-66-8.
  • Greenberger, Robert (2006), The Technology of Ancient China, New York: Rosen Publishing Group, ISBN 1-4042-0558-6.
  • Guo, Qinghua (2005), Chinese Architecture and Planning: Ideas, Methods, and Techniques, Stuttgart and London: Edition Axel Menges, ISBN 3-932565-54-1.
  • Hansen, Valerie (2000), The Open Empire: A History of China to 1600, New York & London: W.W. Norton & Company, ISBN 0-393-97374-3.
  • Hardy, Grant (1999), Worlds of Bronze and Bamboo: Sima Qian's Conquest of History, New York: Columbia University Press, ISBN 0-231-11304-8.
  • Hill, John E. (2009), Through the Jade Gate to Rome: A Study of the Silk Routes during the Later Han Dynasty, 1st to 2nd Centuries AD, Charleston, South Carolina: BookSurge, ISBN 978-1-4392-2134-1.
  • Hinsch, Bret (2002), Women in Imperial China, Lanham: Rowman & Littlefield Publishers, ISBN 0-7425-1872-8.
  • Hsu, Cho-Yun (1965), "The changing relationship between local society and the central political power in Former Han: 206 B.C. – 8 A.D.", Comparative Studies in Society and History, 7 (4): 358–370, doi:10.1017/S0010417500003777.
  • Hsu, Elisabeth (2001), "Pulse diagnostics in the Western Han: how mai and qi determine bing", in Hsu, Elisabeth (ed.), Innovations in Chinese Medicine, Cambridge, New York, Oakleigh, Madrid, and Cape Town: Cambridge University Press, pp. 51–92, ISBN 0-521-80068-4.
  • Hsu, Mei-ling (1993), "The Qin maps: a clue to later Chinese cartographic development", Imago Mundi, 45: 90–100, doi:10.1080/03085699308592766.
  • Huang, Ray (1988), China: A Macro History, Armonk & London: M.E. Sharpe Inc., an East Gate Book, ISBN 0-87332-452-8.
  • Hulsewé, A.F.P. (1986), "Ch'in and Han law", in Twitchett, Denis; Loewe, Michael (eds.), The Cambridge History of China: Volume I: the Ch'in and Han Empires, 221 B.C. – A.D. 220, Cambridge: Cambridge University Press, pp. 520–544, ISBN 978-0-521-24327-8.
  • Jin, Guantao; Fan, Hongye; Liu, Qingfeng (1996), "Historical Changes in the Structure of Science and Technology (Part Two, a Commentary)", in Dainian, Fan; Cohen, Robert S. (eds.), Chinese Studies in the History and Philosophy of Science and Technology, translated by Kathleen Dugan and Jiang Mingshan, Dordrecht: Kluwer Academic Publishers, pp. 165–184, ISBN 0-7923-3463-9.
  • Knechtges, David R. (2010), "From the Eastern Han through the Western Jin (AD 25–317)", in Owen, Stephen (ed.), The Cambridge History of Chinese Literature, volume 1, Cambridge University Press, pp. 116–198, ISBN 978-0-521-85558-7.
  • Knechtges, David R. (2014), "Zhang Heng 張衡", in Knechtges, David R.; Chang, Taiping (eds.), Ancient and Early Medieval Chinese Literature: A Reference Guide, Part Four, Leiden: Brill, pp. 2141–55, ISBN 978-90-04-27217-0. {{citation}}: Unknown parameter |authormask= ignored (|author-mask= suggested) (help)
  • Kramers, Robert P. (1986), "The development of the Confucian schools", in Twitchett, Denis; Loewe, Michael (eds.), Cambridge History of China: Volume I: the Ch'in and Han Empires, 221 B.C. – A.D. 220, Cambridge: Cambridge University Press, pp. 747–756, ISBN 978-0-521-24327-8.
  • Lewis, Mark Edward (2007), The Early Chinese Empires: Qin and Han, Cambridge: Harvard University Press, ISBN 0-674-02477-X.
  • Liu, Xujie (2002), "The Qin and Han dynasties", in Steinhardt, Nancy S. (ed.), Chinese Architecture, New Haven: Yale University Press, pp. 33–60, ISBN 0-300-09559-7.
  • Liu, Guilin; Feng, Lisheng; Jiang, Airong; Zheng, Xiaohui (2003), "The Development of E-Mathematics Resources at Tsinghua University Library (THUL)", in Bai, Fengshan; Wegner, Bern (eds.), Electronic Information and Communication in Mathematics, Berlin, Heidelberg and New York: Springer Verlag, pp. 1–13, ISBN 3-540-40689-1.
  • Lloyd, Geoffrey Ernest Richard (1996), Adversaries and Authorities: Investigations into Ancient Greek and Chinese Science, Cambridge: Cambridge University Press, ISBN 0-521-55695-3.
  • Lo, Vivienne (2001), "The influence of nurturing life culture on the development of Western Han acumoxa therapy", in Hsu, Elisabeth (ed.), Innovation in Chinese Medicine, Cambridge, New York, Oakleigh, Madrid and Cape Town: Cambridge University Press, pp. 19–50, ISBN 0-521-80068-4.
  • Loewe, Michael (1968), Everyday Life in Early Imperial China during the Han Period 202 BC–AD 220, London: B.T. Batsford, ISBN 0-87220-758-7.
  • ——— (1986), "The Former Han Dynasty", in Twitchett, Denis; Loewe, Michael (eds.), The Cambridge History of China: Volume I: the Ch'in and Han Empires, 221 B.C. – A.D. 220, Cambridge: Cambridge University Press, pp. 103–222, ISBN 978-0-521-24327-8.
  • ——— (1994), Divination, Mythology and Monarchy in Han China, Cambridge, New York and Melbourne: Cambridge University Press, ISBN 0-521-45466-2.
  • ——— (2005), "Funerary Practice in Han Times", in Richard, Naomi Noble (ed.), Recarving China's Past: Art, Archaeology, and Architecture of the 'Wu Family Shrines', New Haven and London: Yale University Press and Princeton University Art Museum, pp. 23–74, ISBN 0-300-10797-8.
  • Mawer, Granville Allen (2013), "The Riddle of Cattigara", in Robert Nichols and Martin Woods (ed.), Mapping Our World: Terra Incognita to Australia, Canberra: National Library of Australia, pp. 38–39, ISBN 978-0-642-27809-8.
  • McClain, Ernest G.; Ming, Shui Hung (1979), "Chinese cyclic tunings in late antiquity", Ethnomusicology, 23 (2): 205–224, JSTOR 851462.
  • Morton, William Scott; Lewis, Charlton M. (2005), China: Its History and Culture (Fourth ed.), New York City: McGraw-Hill, ISBN 0-07-141279-4.
  • Needham, Joseph (1972), Science and Civilization in China: Volume 1, Introductory Orientations, London: Syndics of the Cambridge University Press, ISBN 0-521-05799-X.
  • ——— (1986a), Science and Civilization in China: Volume 3; Mathematics and the Sciences of the Heavens and the Earth, Taipei: Caves Books, ISBN 0-521-05801-5.
  • ——— (1986b), Science and Civilization in China: Volume 4, Physics and Physical Technology; Part 1, Physics, Taipei: Caves Books, ISBN 0-521-05802-3.
  • ——— (1986c), Science and Civilisation in China: Volume 4, Physics and Physical Technology; Part 2, Mechanical Engineering, Taipei: Caves Books, ISBN 0-521-05803-1.
  • ——— (1986d), Science and Civilization in China: Volume 4, Physics and Physical Technology, Part 3, Civil Engineering and Nautics, Taipei: Caves Books, ISBN 0-521-07060-0.
  • Needham, Joseph; Tsien, Tsuen-Hsuin (1986), Science and Civilisation in China: Volume 5, Chemistry and Chemical Technology, Part 1, Paper and Printing, Taipei: Caves Books, ISBN 0-521-08690-6.
  • Needham, Joseph (1988), Science and Civilization in China: Volume 5, Chemistry and Chemical Technology, Part 9, Textile Technology: Spinning and Reeling, Cambridge: Cambridge University Press.
  • Neinhauser, William H.; Hartman, Charles; Ma, Y.W.; West, Stephen H. (1986), The Indiana Companion to Traditional Chinese Literature: Volume 1, Bloomington: Indiana University Press, ISBN 0-253-32983-3.
  • Nelson, Howard (1974), "Chinese maps: an exhibition at the British Library", The China Quarterly, 58: 357–362, doi:10.1017/S0305741000011346.
  • Nishijima, Sadao (1986), "The economic and social history of Former Han", in Twitchett, Denis; Loewe, Michael (eds.), Cambridge History of China: Volume I: the Ch'in and Han Empires, 221 B.C. – A.D. 220, Cambridge: Cambridge University Press, pp. 545–607, ISBN 978-0-521-24327-8.
  • Norman, Jerry (1988), Chinese, Cambridge and New York: Cambridge University Press, ISBN 0-521-29653-6.
  • Omura, Yoshiaki (2003), Acupuncture Medicine: Its Historical and Clinical Background, Mineola: Dover Publications, ISBN 0-486-42850-8.
  • O'Reilly, Dougald J.W. (2007), Early Civilizations of Southeast Asia, Lanham, New York, Toronto, Plymouth: AltaMira Press, Division of Rowman and Littlefield Publishers, ISBN 0-7591-0279-1.
  • Paludan, Ann (1998), Chronicle of the Chinese Emperors: the Reign-by-Reign Record of the Rulers of Imperial China, London: Thames & Hudson, ISBN 0-500-05090-2.
  • Pigott, Vincent C. (1999), The Archaeometallurgy of the Asian Old World, Philadelphia: University of Pennsylvania Museum of Archaeology and Anthropology, ISBN 0-924171-34-0.
  • Ronan, Colin A (1994), The Shorter Science and Civilization in China: 4, Cambridge: Cambridge University Press, ISBN 0-521-32995-7. (an abridgement of Joseph Needham's work)
  • Schaefer, Richard T. (2008), Encyclopedia of Race, Ethnicity, and Society: Volume 3, Thousand Oaks: Sage Publications Inc, ISBN 1-4129-2694-7.
  • Shen, Kangshen; Crossley, John N.; Lun, Anthony W.C. (1999), The Nine Chapters on the Mathematical Art: Companion and Commentary, Oxford: Oxford University Press, ISBN 0-19-853936-3.
  • Steinhardt, Nancy Shatzman (2004), "The Tang architectural icon and the politics of Chinese architectural history", The Art Bulletin, 86 (2): 228–254, doi:10.1080/00043079.2004.10786192, JSTOR 3177416.
  • ——— (2005a), "Pleasure tower model", in Richard, Naomi Noble (ed.), Recarving China's Past: Art, Archaeology, and Architecture of the 'Wu Family Shrines', New Haven and London: Yale University Press and Princeton University Art Museum, pp. 275–281, ISBN 0-300-10797-8.
  • ——— (2005b), "Tower model", in Richard, Naomi Noble (ed.), Recarving China's Past: Art, Archaeology, and Architecture of the 'Wu Family Shrines', New Haven and London: Yale University Press and Princeton University Art Museum, pp. 283–285, ISBN 0-300-10797-8.
  • Straffin, Philip D., Jr (1998), "Liu Hui and the first Golden Age of Chinese mathematics", Mathematics Magazine, 71 (3): 163–181, JSTOR 2691200.{{citation}}: CS1 maint: multiple names: authors list (link)
  • Suárez, Thomas (1999), Early Mapping of Southeast Asia, Singapore: Periplus Editions, ISBN 962-593-470-7.
  • Sun, Xiaochun; Kistemaker, Jacob (1997), The Chinese Sky During the Han: Constellating Stars and Society, Leiden, New York, Köln: Koninklijke Brill, ISBN 90-04-10737-1.
  • Teresi, Dick (2002), Lost Discoveries: The Ancient Roots of Modern Science–from the Babylonians to the Mayas, New York: Simon and Schuster, ISBN 0-684-83718-8.
  • Thorp, Robert L. (1986), "Architectural principles in early Imperial China: structural problems and their solution", The Art Bulletin, 68 (3): 360–378, JSTOR 3050972.
  • Tom, K.S. (1989), Echoes from Old China: Life, Legends, and Lore of the Middle Kingdom, Honolulu: The Hawaii Chinese History Center of the University of Hawaii Press, ISBN 0-8248-1285-9.
  • Torday, Laszlo (1997), Mounted Archers: The Beginnings of Central Asian History, Durham: The Durham Academic Press, ISBN 1-900838-03-6.
  • Turnbull, Stephen R. (2002), Fighting Ships of the Far East: China and Southeast Asia 202 BC–AD 1419, Oxford: Osprey Publishing, ISBN 1-84176-386-1.
  • Wagner, Donald B. (1993), Iron and Steel in Ancient China, Brill, ISBN 978-90-04-09632-5.
  • ——— (2001), The State and the Iron Industry in Han China, Copenhagen: Nordic Institute of Asian Studies Publishing, ISBN 87-87062-83-6.
  • Wang, Yu-ch'uan (1949), "An outline of The central government of the Former Han dynasty", Harvard Journal of Asiatic Studies, 12 (1/2): 134–187, JSTOR 2718206.
  • Wang, Zhongshu (1982), Han Civilization, translated by K.C. Chang and Collaborators, New Haven and London: Yale University Press, ISBN 0-300-02723-0. {{citation}}: |translator= has generic name (help)
  • Wang, Xudang; Li, Zuixiong; Zhang, Lu (2010), "Condition, Conservation, and Reinforcement of the Yumen Pass and Hecang Earthen Ruins Near Dunhuang", in Neville Agnew (ed.), Conservation of Ancient Sites on the Silk Road: Proceedings of the Second International Conference on the Conservation of Grotto Sites, Mogao Grottoes, Dunhuang, People's Republic of China, June 28 - July 3, 2004, pp. 351–352 [351–357], ISBN 978-1-60606-013-1.
  • Watson, William (2000), The Arts of China to AD 900, New Haven: Yale University Press, ISBN 0-300-08284-3.
  • Xue, Shiqi (2003), "Chinese lexicography past and present", in Hartmann, R.R.K. (ed.), Lexicography: Critical Concepts, London and New York: Routledge, pp. 158–173, ISBN 0-415-25365-9.
  • Young, Gary K. (2001), Rome's Eastern Trade: International Commerce and Imperial Policy, 31 BC - AD 305, London & New York: Routledge, ISBN 0-415-24219-3.
  • Yü, Ying-shih (1967), Trade and Expansion in Han China: A Study in the Structure of Sino-Barbarian Economic Relations, Berkeley: University of California Press.
  • ——— (1986), "Han foreign relations", in Twitchett, Denis; Loewe, Michael (eds.), The Cambridge History of China: Volume I: the Ch'in and Han Empires, 221 B.C. – A.D. 220, Cambridge: Cambridge University Press, pp. 377–462, ISBN 978-0-521-24327-8.
  • Yule, Henry (1915), Henri Cordier (ed.), Cathay and the Way Thither: Being a Collection of Medieval Notices of China, Vol I: Preliminary Essay on the Intercourse Between China and the Western Nations Previous to the Discovery of the Cape Route, vol. 1, London: Hakluyt Society.
  • Zhang, Guangda (2002), "The role of the Sogdians as translators of Buddhist texts", in Juliano, Annette L.; Lerner, Judith A. (eds.), Silk Road Studies VII: Nomads, Traders, and Holy Men Along China's Silk Road, Turnhout: Brepols Publishers, pp. 75–78, ISBN 2-503-52178-9.
  • Zhou, Jinghao (2003), Remaking China's Public Philosophy for the Twenty-First Century, Westport: Greenwood Publishing Group, ISBN 0-275-97882-6.
"https://ml.wikipedia.org/w/index.php?title=പടിഞ്ഞാറൻ_ഹാൻ_രാജവംശം&oldid=3779171" എന്ന താളിൽനിന്ന് ശേഖരിച്ചത്
  NODES
Idea 1
idea 1
innovation 2
Intern 2
languages 1
mac 2
os 24
text 3