സിഞ്ചിബറേൽസ്
ഇഞ്ചിവർഗ്ഗ കുടുംബം ആയ സിഞ്ചിബറെസിയേ ഉൾപ്പെടുന്ന ഒരു സസ്യ വർഗ്ഗ ഓർഡർ ആണ് സിഞ്ചിബെറേൽസ്. ഏറ്റവും പുതിയ എ. പി. ജി. വർഗ്ഗീകരണ ക്രമ പ്രകാരം മോണോകോട്ടിലെ കോമലിനിഡിൽ ഉൾപ്പെടുന്ന ഒരു വിഭാഗം ആണ് ഇത്. ഏകദേശം 68 ജെനുസ്സുകളും 2600 ഓളം സ്പീഷീസുകളും ഉൾപ്പെടുന്നു. കൂടുതലും ഓഷധികളായ ഈ വിഭാഗത്തിൽ കാണ്ഡം കിഴങ്ങ് രൂപത്തിൽ മണ്ണിനടിയിൽ കാണുന്നു. പുഷ്പിക്കുന്ന സമയത്ത് പൂക്കുലയുടെ തണ്ടിനെ ചില സമയം കാണ്ഡം ആയി തെറ്റിദ്ധരിക്കാറുണ്ട്. പൂക്കൾ വളരെ വലുതും ഏറെ ആകർഷകവും പലപ്പോഴും നല്ല സുഗന്ധപൂരിതവും ആണ്. മിക്കവാറും സ്പീഷീസുകളിൽ കേസരങ്ങൾ അനുരൂപണം വന്നു ദളങ്ങൾ പോലെ സ്റ്റാമിനോടുകൾ കാണപ്പെടുന്നത് പൂക്കൾക്ക് വളരെ ഭംഗിയും ഷഡ്പദ പരാഗണത്തിൽ സഹായിക്കുകയും ചെയ്യുന്നു.
സിഞ്ചിബറേൽസ് | |
---|---|
കോലിഞ്ചി | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | സസ്യലോകം |
ക്ലാഡ്: | ട്രക്കിയോഫൈറ്റ് |
ക്ലാഡ്: | സപുഷ്പി |
ക്ലാഡ്: | ഏകബീജപത്രസസ്യങ്ങൾ |
ക്ലാഡ്: | Commelinids |
Order: | Zingiberales Griseb. |
Type genus | |
Zingiber | |
Families | |
Diversity | |
99 genera[അവലംബം ആവശ്യമാണ്] | |
Synonyms | |
Floral formula | |
B X–$ ☿ P3+3 A3+3(1-6) G(3)
Perianth: 6 tepals in 2 whorls of 3 Stamens: 2 whorls of 3 frequently modified to 1–6 Ovary: Inferior - 3 fused carpels |
സിഞ്ചിബെറേൽസ് ഓർഡറിൽ 8 സസ്യ കുടുംബങ്ങൾ ഉൾപ്പെടുന്നു, ഇവയെ കേസരങ്ങളുടെ സ്വഭാവത്തിൻറെ അടിസ്ഥാനത്തിൽ സാമാന്യമായി രണ്ടു വിഭാഗമായി തിരിച്ചിരിക്കുന്നു. വലിയ ഇലകൾ ഉള്ള വാഴ ഉൾപ്പടുന്ന വാഴ ഗണവും ജനിതകമായി കൂടുതൽ അടുപ്പത്തിൽ നിൽക്കുന്ന, ഏകപരിണാമക്രമം കാണിക്കുന്ന ഇഞ്ചി ഗണവും ആണ് ഇവ. ഏവർക്കും പരിചിത സസ്യങ്ങൾ ആയ ഇഞ്ചി, മഞ്ഞൾ, ഏലം, കൂവ ഇവയെല്ലാം ഇതിൽ ഉൾപ്പെടുന്നു.
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Media related to Zingiberales at Wikimedia Commons
- Zingiberales എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക.