ഉച്ചാരണം

തിരുത്തുക

ചിറക്

  1. (പക്ഷികൾ, ശലഭങ്ങൾ തുടങ്ങിയവയുടെ) വായുവിൽ പറക്കുന്നതിന് ഉപയോഗപ്പെടുന്ന അവയവം;
  2. പക്ഷികളുടെ ചിറകിന്റെ സ്ഥാനത്ത് ചില ജലജീവികൾക്കുള്ള അവയവം;
  3. വിമാനത്തിനെ വായുവിൽ താങ്ങിനിറുത്തുന്നഭാഗം;
  4. അമ്പിന്റെ ഇരുവശത്തും ഘടിപ്പിച്ചിട്ടുള്ള പക്ഷിത്തൂവൽ;
  5. വള്ളത്തിന്റെ അറ്റത്തുള്ള തടിക്കഷണം;
  6. ചാലിന്റെ ശാഖ;
  7. തെരുവിന്റെ ഒരു വശത്തുള്ള ഭവനനിര;
  8. പ്രധാന ഭവനത്തിന്റെ വശത്ത് കെട്ടിയിട്ടുള്ള എടുപ്പ്;
  9. വശം;
  10. വാതിൽപ്പലക. ചിറകടിക്കുക = പരിഭ്രമിക്കുക. ചിറകറുക്കുക = ശക്തിനശിപ്പിക്കുക, അവശമാക്കുക. ചിറകിനടിയിലാക്കുക = സംരക്ഷിക്കുക. ചിറകുകെട്ടിപ്പറക്കുക = വളരെവേഗം ചെല്ലുക. ചിറകുമുളയ്ക്കുക = തന്റേടമുണ്ടാകുക

ചിറക്

  1. ഒരളവ്, ഉള്ളങ്കൈയിൽ കൊള്ളുന്നത്ര
"https://ml.wiktionary.org/w/index.php?title=ചിറക്&oldid=553262" എന്ന താളിൽനിന്ന് ശേഖരിച്ചത്
  NODES
languages 1