അവാർ ഭാഷ Avar (self-designation Магӏарул мацӏ Maⱨarul maⱬ [maʕarul mat͡sʼ] "language of the mountains" or Авар мацӏ Avar maⱬ [awar mat͡sʼ] "Avar language")ഉത്തരപൂർവ്വ കോക്കേഷ്യൻ ഭാഷാകൂടുംബത്തിലെ അവാർ-ഇന്റിക്ക് കൂട്ടത്തിൽപ്പെട്ട ഒരു ഭാഷയാണിത്.

Avar
Магӏарул мацӏ, Авар мацӏ
Maⱨarul maⱬ, Avar maⱬ
ഉത്ഭവിച്ച ദേശംRussia, Azerbaijan, Kazakhstan, Georgia and Turkey
സംസാരിക്കുന്ന നരവംശംAvars
മാതൃഭാഷയായി സംസാരിക്കുന്നവർ
7,60,000 (2010)[1]
Cyrillic (current)
Georgian, Arabic, Latin(historical)
ഔദ്യോഗിക സ്ഥിതി
ഔദ്യോഗിക പദവി
Dagestan (Russia)
ഭാഷാ കോഡുകൾ
ISO 639-1av
ISO 639-2ava
ISO 639-3Either:
ava – Modern Avar
oav – Old Avar
oav Old Avar
ഗ്ലോട്ടോലോഗ്avar1256[2]
This article contains IPA phonetic symbols. Without proper rendering support, you may see question marks, boxes, or other symbols instead of Unicode characters. For an introductory guide on IPA symbols, see Help:IPA.

ഭൂമിശാസ്ത്രപരമായ വിതരണം

തിരുത്തുക

അസർബൈജാന്റെ ഉത്തര പശ്ചിമ ഭാഗങ്ങളായ ബലകേൻ, സക്കത്തല, റഷ്യയുടെ കോക്കസസ്സ് റിപ്പബ്ലിക്കു് ആയ ഡാഗെസ്ഥാൻ എന്നിവിടങ്ങളിൽ ഈ ഭാഷയുപയോഗിക്കുന്നുണ്ട്.[1] റഷ്യൻ റിപ്പബ്ലിക്കുകളായ ചെച്‌നിയ, കാൽമൈക്യ, രാജ്യങ്ങളായ ഗോർജിയ, കസാഖ്സ്ഥാൻ, യുക്രൈൻ, ജോർദാൻ, ടർക്കിയുടെ മാർമ്മറ കടൽത്തീര പ്രദേശം എന്നിവിടങ്ങളിൽ ഈ ഭാഷ സംസാരിക്കുന്ന ജനവിഭാഗങ്ങൽ വസിക്കുന്നുണ്ട്. ലോകമൊട്ടാകെ, 762,000 ജനങ്ങൾ ഈ ഭാഷ കൈകാര്യം ചെയ്യുന്നുണ്ട്. അവാർ ഭാഷ വംശനാശത്തിന്റെ അടുത്തുനിൽക്കുന്ന ഭാഷയായി യുനസ്കോ കണക്കാക്കിയിട്ടുണ്ട്. [3]

ഡാഗെസ്ഥാനിലെ 6 സാഹിത്യഭാഷകളിലൊന്നാണിത്. ഇത് സംസാര ഭാഷ മാത്രമായല്ല വിവിധ ജന്വിഭാഗങ്ങൽ തമ്മിൽ ആശയവിനിമയത്തിനും ഉപയോഗിച്ചുവരുന്നുണ്ട്.

ഭാഷാഭേദങ്ങൾ

തിരുത്തുക

രണ്ടു പ്രധാന ഭാഷാഭേദങ്ങളുണ്ട്. ഉത്തര ഭാഷാഭേദം: ഖുൺസാക്ക്, കാസ്‌ബെക്ക്, ഗുണിബ്, ഗുംബെറ്റ് തുടങ്ങിയവ ഇതിൽപ്പെടുന്നു. തെക്കൻ ഭാഷാഭേദം ആണ്ടലാൽ, ഗിഡാടിൽ, ആന്റ്സുഖ്, ചറോദ, ത്ല്യാറാറ്റ, ത്സുമദ, ത്സുന്ദ തുടങ്ങിയവ ഉൾപ്പെടുന്നു.

ശബ്ദഘടന

തിരുത്തുക
Consonant phonemes of Avar[4]
Labial Dental Alveolar Palatal Velar Uvular Pharyngeal Glottal
central lateral
lenis fortis lenis fortis lenis fortis lenis fortis lenis fortis
Nasal m n
Plosive voiced b d ɡ
voiceless p t k ʔ
ejective kːʼ
Affricate voiceless t͡s t͡sː t͡ʃ t͡ʃː t͡ɬː q͡χː
ejective t͡sʼ t͡sːʼ t͡ʃʼ t͡ʃːʼ (t͡ɬːʼ) q͡χːʼ
Fricative voiceless s ʃ ʃː ɬ ɬː x χ χː ʜ
voiced v z ʒ ʁ ʢ ɦ
Trill r
Approximant l j

എഴുത്തുരീതി

തിരുത്തുക

അവാർ ഭാഷ പതിനഞ്ചാം നൂറ്റാണ്ടുമുതൽ ജോർജ്ജിയൻ അക്ഷരമാല ഉപയോഗിച്ചുവന്നു. പതിനേഴാം നൂറ്റാണ്ടായപ്പോൾ അറബിക്ക് അക്ഷരമാലയിലേയ്ക്കു മാറി. 1928ൽ സോവിയറ്റ് യൂണിയൻ ലാറ്റിൻ അക്ഷരമാലയിലേയ്ക്കു മാറി. 1938ൽ ഇത് സിറില്ലിക്കിലേയ്ക്കു മാറി. പലോച്ക എന്ന (പൈപ്പ് / വടി എന്ന അക്ഷരം) മാത്രം കൂട്ടിച്ചേർത്ത സിറില്ലിക്ക് അക്ഷരമാലയാണിന്ന് ഉപയോഗിച്ചുവരുന്നത്.

ചരിത്രം

തിരുത്തുക

അവാർ സാഹിത്യത്തിലെ എറ്റവും പ്രശസ്തൻ റസൂൽ ഗാംസറ്റൊവ് ആയിരുന്നു. റഷ്യനിലേയ്ക്ക` അദ്ദേഹത്തിന്റെ കവിതകൾ വിവർത്തനം ചെയ്തിരുന്നതിനാൽ അദ്ദേഹം മുൻ സോവിയറ്റ് യൂണിയനിൽ വളരെയധികം അറിയപ്പെട്ട അവാർ സാഹിത്യകാരനായിരുന്നു.

ഉദാഹരണങ്ങൾ

തിരുത്തുക
English Avar Transliteration IPA
Hello! Ворчӏами! Vorçami! /wort͡ʃ’ami/
How are you doing? Щиб хӏaл бугеб? Şçib ha bugeb? /ʃːib ʜal bugeb/
How are you? Иш кин бугеб? İş kin bugeb? /iʃ kin bugeb/
What is your name? Дуда цӏар щиб? Duda tsar sçib? /duda t͡s’ar ʃːib/
How old are you? Дур чан сон бугеб? Dur çan son bugeb? /dur t͡ʃan son bugeb/
Where are you going? Mун киве ина вугев? Mun kive ina vugev? /mun kiwe ina wugew/
Sorry! Тӏаса лъугьа! Tasa luga! /t’asa ɬuha/
Where is the little boy going? Киве гьитӏинав вас унев вугев? Kive git inav vas unev vugev /kiwe hit’inaw was unew wugew/
The boy broke a bottle. Васас шиша бекана. Wasas şişa bekana.. /wasas ʃiʃa bekana/
They are building the road. Гьез нух бале (гьабулеб) буго. Ğez nuh bale(ğabuleb) bugo. /hez nuχ bale (habuleb) bugo/

ഇതും കാണൂ

തിരുത്തുക
  1. 1.0 1.1 Modern Avar at Ethnologue (18th ed., 2015)
    Old Avar at Ethnologue (18th ed., 2015)
  2. Hammarström, Harald; Forkel, Robert; Haspelmath, Martin, eds. (2017). "Avar". Glottolog 3.0. Jena, Germany: Max Planck Institute for the Science of Human History. {{cite book}}: External link in |chapterurl= (help); Unknown parameter |chapterurl= ignored (|chapter-url= suggested) (help)
  3. "UNESCO Atlas of the World's Languages in Danger". UNESCO. Retrieved 19 April 2015.
  4. Consonant Systems of the North-East Caucasian Languages on TITUS DIDACTICA
"https://ml.wikipedia.org/w/index.php?title=അവാർ_ഭാഷ&oldid=2488768" എന്ന താളിൽനിന്ന് ശേഖരിച്ചത്
  NODES
design 1
Done 1
eth 2
see 2
Story 1