എ.ഡി. പത്താം പത്താം നൂറ്റാണ്ടിൽ പേർഷ്യയിൽ ജീവിച്ചിരുന്ന ഒരു വിഖ്യാത മുസ്‌ലിം ജ്യോതിശാസ്ത്ര പണ്ഡിതനാണ് അബ്ദുറഹ്മാൻ അൽ സൂഫി.(December 9, 903 in Rey, Iran – May 25, 986 in Shiraz, Iran). പാശ്ചാത്യ ലോകത്ത് അൽസോഫി (Alzophi) എന്ന പേരിലാണ് അറിയപ്പെടുന്നത്. പ്രശസ്തരായ 9 മുസ്ലിം ജ്യോതിശാസ്ത്രജ്ഞന്മാരിൽ ഒരാളായിരുന്നു ഇദ്ദേഹം. ഇദ്ദേഹത്തിന്റെ അറബിഭാഷയിൽ എഴുതിയ കിതാബ് സുവർ അൽ കവാകിബ് അൽ താബിത - ബുക്ക്‌ ഓഫ് ഫിക്സെഡ് സ്റ്റാർസ് എന്ന പുസ്തകം ജ്യോതിശാസ്ത്ര ചരിത്രത്തിലെ നാഴികക്കല്ലായി കണക്കാക്കുന്നു. ഈ കൃതിയുടെ രചനയ്ക്കുവേണ്ടി ഗ്രന്ഥകർത്താവ് മുഖ്യമായും അവലംബിച്ചത് ടോളമി യുടെ അൽമജെസ്റ്റ് എന്ന വിഖ്യാതകൃതിയെ ആയിരുന്നു. നിരവധി നക്ഷത്രങ്ങളുടെ സ്ഥാനം നിർണ്ണയിച്ച് കൃത്യമായി ഇദ്ദേഹം ഈ കൃതിയിൽ രേഖപ്പെടുത്തിയിരുന്നു. അറബികൾക്ക് ഗ്രീക്ക് ജ്യോതിശാസ്ത്ര തത്ത്വങ്ങൾ പരിചയപ്പെടുത്തുന്നതിൽ ഇദ്ദേഹം വഹിച്ച പങ്ക് നിസ്തുലമാണ്. ഗ്രീക്ക് ഭാഷയിൽ രചിക്കപ്പെട്ട നരവധി ജ്യോതിശാസ്ത്ര ഗ്രന്ഥങ്ങൾ അറബിയിലേക്ക് വിവർത്തനം ചെയ്യുകയും പല നക്ഷത്ര രാശികൾക്കും സമാനമായ അറബി പദങ്ങളും ഇദ്ദേഹം നൽകി. ആൻഡ്രോമിഡ നെബുലയെ ആദ്യമായി തിരിച്ചറിഞ്ഞത് അൽ സൂഫിയായിരുന്നു . ഇദ്ദേഹത്തിന്റെ ബഹുമാനാർത്ഥം ചന്ദ്രനിലെ ഒരു ഗർത്തത്തിന് അസോഫി ഗർത്തം എന്ന് നാമകരണം ചെയ്തിട്ടുണ്ട്. 1960 സെപ്തംബർ 24നു കണ്ടെത്തിയ ഒരു ചിന്നഗ്രഹത്തിന് ഇദ്ദേഹത്തിന്റെ പേരുമായി കൂട്ടിച്ചേർത്തു 12621 Alsufi എന്ന നാമകരണമാണ് നടത്തിയത്. ഭൂമിയുടെ തെക്കേ അർദ്ധ ഗോളത്തിൽ മാത്രം ദ്രിശ്യമായ ലാർജ്‌ മഗല്ലനിക് ക്ലൗഡ്‌ എന്ന ക്ഷീരപഥത്തിന്റെ സമീപ ഗാലക്സിയെ കുറിച്ച് ആദ്യം പ്രസ്ഥാവിച്ചത് ഇദ്ദേഹത്തിന്റെ പുസ്തകങ്ങളിലാണ്.

ധനു (നക്ഷത്രരാശി)യെ കുറിച്ചുള്ള അൽ സൂഫിയുടെ പുസ്തകത്തിൽ നിന്നുള്ള ഭാഗം
"https://ml.wikipedia.org/w/index.php?title=അൽ_സൂഫി&oldid=2325563" എന്ന താളിൽനിന്ന് ശേഖരിച്ചത്
  NODES
Done 1