ഉബുദ്

ഇന്തോനേഷ്യയിലെ ബാലിയിലെ പ്രദേശം

ഇന്തോനേഷ്യൻ ദ്വീപായ ബാലിയിലെ ഒരു നഗരമാണ് ഉബുദ്. ഗിയാന്യാർ റീജൻസിയുടെ മദ്ധ്യഭാഗത്തായാണ് ഈ നഗരം സ്ഥിതിചെയ്യുന്നത്. അനേകം വയലുകളും കുന്നുകളുമുള്ള ഒരു പ്രദേശമാണിത്. കലയുടെയും സംസ്കാരത്തിന്റെയും കേന്ദ്രമായായാണ് ഈ നഗരം അറിയപ്പെടുന്നത്. വിനോദസഞ്ചാരമാണ് ഇവിടത്തെ ഏറ്റവും പ്രമുഖമായ വ്യവസായം.[1]

Ubud
Other transcription(s)
Monkey Forest Street in Ubud
Monkey Forest Street in Ubud
Ubud is located in Bali
Ubud
Ubud
Location in Bali
Coordinates: 8°30′24.75″S 115°15′44.49″E / 8.5068750°S 115.2623583°E / -8.5068750; 115.2623583
CountryIndonesia
ProvinceBali
RegencyGianyar
ഉബുദ് കൊട്ടാരത്തിലെ ഒരു ഹാൾ
രാജകീയ ശവസംസ്കാര ഘോഷയാത്ര
ഗുനുങ് കവായ് ക്ഷേത്രത്തിലെ രാജകീയ ശവകുടീരങ്ങൾ

ഉബുദ് നഗരത്തിലെ ജനസംഖ്യ 30,000 ആണ്. നഗരവും ചുറ്റുമുള്ള പതിമ്മൂന്നു ഗ്രാമങ്ങളും വളരെ ഇഴുകിച്ചേർന്നിരിക്കുന്നു. വിനോദസഞ്ചാരികൾക്ക് ഗ്രാമവും നഗരവും തമ്മിൽ തിരിച്ചറിയുക പ്രയാസമാണ്.[2] നഗരത്തിന് ചുറ്റുമുള്ള ചെറിയ പ്രദേശങ്ങൾ കൃഷിയിടങ്ങളും നെൽവയലുകളും വനവും കൊണ്ട് നിറഞ്ഞിരിക്കുന്നു.

ചരിത്രം

തിരുത്തുക
 
ഉബുദിലെ ഒരു ചന്ത (1912 ലെ ചിത്രം)

എട്ടാം നൂറ്റാണ്ടിലെ ഒരു ഐതിഹ്യത്തിൽ, ജാവനീസ് പുരോഹിതൻ ർസി മാർക്കെണ്ടയ, കാമ്പുവാനിലെ ഉബുദ് പ്രദേശത്ത് രണ്ട് നദികളുടെ സംഗമസ്ഥാനത്ത് (ഹിന്ദുക്കളുടെ പുണ്യസ്ഥാനം) ധ്യാനനിരതരായിരുന്നു. ഇവിടെ താഴ്‍വാരത്ത് ഗുംഗുങ് ലേബ ക്ഷേത്രം അദ്ദേഹം സ്ഥാപിച്ചു. ഈ സ്ഥലം പിന്നീട് ഒരു തീർത്ഥാടനകേന്ദ്രമാണ്.[3]

ഔഷധ സസ്യങ്ങളുടെയും ചെടികളുടെയും ഉറവിടമായിട്ടായിരുന്നു ഈ നഗരം അറിയപ്പെട്ടിരുന്നത്. ഉബുദ് നഗരനാമം ഉബുദ് (ബാലിയിൽ മരുന്ന് എന്നർത്ഥം) വാക്കിൽ നിന്നാണ് ലഭിച്ചത്.[3]

പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ, ഗിയന്യാർ രാജാവിന് വിധേയത്വം വഹിച്ചിരുന്ന ഫ്യൂഡൽ പ്രഭുക്കളുടെ സ്ഥാനമായിരുന്നു ഉബുദ്. ഒരു സമയത്ത് ബാലിയിലെ തെക്കൻ സംസ്ഥാനങ്ങളിൽ ഏറ്റവും ശക്തമായ പ്രവിശ്യയായിരുന്നു ഇവിടം. സുകാവാട്ടിയിലെ ബാലിനീസ് ക്ഷത്രിയ ജാതിയിൽ പെട്ട അംഗങ്ങളായിരുന്നു ഈ പ്രമാണിമാർ, ഗ്രാമത്തിലെ ശ്രദ്ധേയമായ കലകളെ ഇവർ പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു.[3]

റഷ്യയിൽ ജനിച്ച ജർമ്മൻ കാരനായ വാൾട്ടർ സ്പൈസ് ഇവിടെയെത്തിയതോടെയാണ് ഇവിടത്തെ വിനോദസഞ്ചാരവ്യവസായം പുഷ്ടിപ്പെട്ടത്. അദ്ദേഹം ചിത്രകല അഭ്യസിക്കുകയും നൃത്തം പരിശീലിക്കുകയും ചെയ്തു. വാൾട്ടർ സ്പൈസും ചിത്രകാരന്മാരായ വില്യം ഹോഫ്കെർ, റുഡോൾഫ് ബൊന്നെറ്റ് എന്നിവരും ചാർളിചാപ്ലിൻ, നോയെൽ കൊവാർഡ്, ബാർബറ ഹട്ടൺ, എച്. ജി. വെൽസ്, വിക്കി ബോം തുടങ്ങിയ പ്രശസ്തരെ വിനോദിപ്പിച്ചിരുന്നു. അവർ ബാലിയിലെ മഹത്തായ ചില കലാകാരന്മാരെ ബാലിനീസ് കലയും പഠിപ്പിക്കാനായി കൊണ്ടുവന്നു. ഇത് ഉബുദിനെ ബാലിയുടെ സാംസ്കാരിക തലസ്ഥാനമാക്കി ഉയർത്തുന്നതിൽ നിർണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്.

1960 ൽ ഡച്ച് ചിത്രകാരനായ ഏരി സ്മിറ്റ് (ജനനം: 1916) ഇവിടെയെത്തി. ഇത് കലാരംഗത്ത് പുത്തനുണർവിനും യുവ കലാകാരന്മാരുടെ വികസനത്തിനും കാരണമായി.

1960 നുശേഷം ബാലിയിൽ വിനോദസഞ്ചാരികളുടെ പ്രവാഹത്തിന് വലിയ ശക്തിലഭിച്ചു. ഇത് നഗരത്തിന്റെ വലിയ വികസനത്തിന് കാരണമായിത്തീർന്നു. ഇത് കലാകാരന്മാരുടെ ഒരു കേന്ദ്രമായി നിലകൊള്ളുന്നതിന് വലിയ ഊർജ്ജം പകർന്നു.[3]

തെരുവുകൾ

തിരുത്തുക

നഗരമദ്ധ്യത്തിലൂടെ കടന്നുപോകുന്ന പ്രധാന പാതയാണ് ജലൻ റയ ഉബുദ് (ജലൻ റയ എന്നാൽ പ്രധാന പാത എന്നാണർത്ഥം). ഇത് നഗരമദ്ധ്യത്തിലൂടെ കിഴക്കുനിന്നും പടിഞ്ഞാറോട്ട് നീണ്ട്കിടക്കുന്നു. മറ്റ് രണ്ട് പ്രധാന പാതകളാണ് ജലൻ മങ്കി ഫോറസ്റ്റും ജലൻ ഹനോമാനും. ജലൻ ഹനോമാൻ ജലൻ റയ ഉബുദിന്റെ തെക്കോട്ടുള്ള നീട്ടലാണ്.

കെട്ടിടങ്ങൾ

തിരുത്തുക

പുരി സരെൻ അഗുങ് ആണ് ഇവിടത്തെ എറ്റവും വലിയ കൊട്ടാരം. ഇത് റയ ഉബുദ് റോഡിന്റെയും മങ്കി ഫോറസ്റ്റ് റോഡിന്റെയും സംഗമസ്ഥാനത്താണ് സ്ഥിതിചെയ്യുന്നത്. ഇത് ഉബുദിലെ അവസാന രാജാവായിരുന്ന റ്റ്ജ്യോകൊർ‍ഡ ജെഡെ അഗുങ് സുഖാവതി (1910-1978) ന്റെ രാജകീയ വസതിയാണ്. ഈ കൊട്ടാരം ഇപ്പോഴും രാജകുടുംബത്തന്റെ കയ്യിലാണ്. നൃത്തങ്ങളും ആഘോഷങ്ങളും ഈ കൊട്ടാരമുറ്റത്ത് ഇപ്പോഴും നടത്തപ്പെടുന്നു. ഈ കൊട്ടാരംഉബുദിലെ ആദ്യത്തെ ഹോട്ടലുകളിലൊന്നാണ്. 1930 ലാണ് ഇത് പ്രവർത്തനമാരംഭിച്ചത്.

ഉബുദിൽ അനേകം ഹിന്ദുക്ഷേത്രങ്ങളുണ്ട്. പുര ദെസ ഉബുദ് ഇവിടത്തെ പ്രധാന ക്ഷേത്രമാണ്. പുര തമൻ സരസ്വതി, പുര ഡാലെം അഗുങ് പൊഡങ്ടെഗൾ (മരണത്തിന്റെ പ്രധാന ക്ഷേത്രം), രാജാക്കന്മാരുടെശവകുടീരങ്ങൾ സ്ഥിതിചെയ്യുന്ന ഗുനുങ് കവ്വി ക്ഷേത്രം, ഗോവ ഗജ ഇത് എലിഫന്റ് ഗുഹ എന്നും അറിയപ്പെടുന്നു ഇവയെല്ലാം ഇവിടെയുള്ള പ്രധാന ക്ഷേത്രങ്ങളാണ്. എലിഫന്റ് ഗുഹ വളരെ കിഴുക്കാം തൂക്കായ ഒരു താഴ്വരയിലാണ് സ്ഥിതിചെയ്യുന്നത്. ഇത് ഉബുദിന്റെ പുറത്ത് ബെഡുലു നഗരത്തിനടുത്തായാണ് സ്ഥിതിചെയ്യുന്നത്.

ഒറ്റമൂശയിൽ വാർത്തെടുത്ത ലോകത്തിലെ ഏറ്റവും വലിയ ചെണ്ടയായ മൂൺ ഓഫ് പെജെങ്, പെജെങിനടുത്തായാണ് സ്ഥിതിചെയ്യുന്നത്. 300 ബിസിയിലാണ് ഇത് നിർമ്മിച്ചതെന്ന് കരുതുന്നു. ഇത് പ്രാദേശിക സംസ്കാരത്തിൽ താത്പര്യമുള്ള വിനോദസഞ്ചാരികളുടെ വളരെ പ്രിയപ്പെട്ട ഒരു സ്ഥലമാണ്.

സമ്പദ് വ്യവസ്ഥ

തിരുത്തുക

ഉബുദിലെ സമ്പദ് വ്യവസ്ഥ പ്രധാനമായും വിനോദസഞ്ചാരത്തിനെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്. കച്ചവടം, റിസോർട്ടുകൾ, മ്യൂസിയങ്ങൾ, മൃഗശാലകൾ തുടങ്ങിയവയാണ് ഇതിന്റെ പ്രധാന സംഭാവന നൽകുന്ന ഘടകങ്ങൾ. തെക്കേബാലിയിലെ എറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാരകേന്ദ്രം എന്നതിനുപുറമേ ബാലിയിലെ ഏറ്റവും ജനസാന്ദ്രതയുള്ള പ്രദേശം കൂടിയാണ് ഉബുദ്. ബുട്ടീക് ശൈലിയിലുള്ള അനേകം ഹോട്ടലുകൾ, ഉദാഹരണത്തിന് റ്റ്ജംപുഹാൻ ഹോട്ടൽ, എല്ലാം ഉബുദിൽ ധാരാളമായുണ്ട്. സ്പാ, മസാജ് പാർലറുകൾ, ടാക്സി, സമീപത്തെ പർവ്വതങ്ങളിലേക്കുള്ള ട്രെക്കിംഗ് ഇവയെല്ലാം ഇവിടെ സർവ്വസാധാരണമാണ്.

സംസ്കാരം

തിരുത്തുക

പ്രധാന നഗരത്തിൽ തന്നെ വിവിധ തരത്തിലുള്ള മ്യൂസിയങ്ങളുണ്ട്. ബ്ലാൻകോ റിനൈസെൻസ് മ്യൂസിയം, പുരി ലുകിസാൻ മ്യൂസിയം, നെക ആർട്ട് മ്യൂസിയം, അഗുങ് റായ് മ്യൂസിയം ഓഫ് ആർട്ട്, മ്യൂസിയം റുഡാന ഇൻ പെലിയടാൻ എന്നിവ ഇവിടെയുള്ള പ്രധാന മ്യൂസിയങ്ങളാണ്.

ടെക്ടോക് എന്നത് പരമ്പരാഗത ബാലിനീസ് നൃത്തമാണ്. ടെക്ടോക് എന്ന വായ്പാട്ടിനോടും വിവിധ ശാരീരിക ചലനങ്ങളോടും ചേർത്ത് അവതരിപ്പിക്കുന്നു. ദ്രൗപദി പർവ്വയുടെ കഥ ടെക്ടോക്കിൽ അവതരിപ്പിക്കുന്നതിന് ഒരു സന്മാർഗ്ഗ പാഠം കൂടിയുണ്ട്. ക്ഷമ, ത്യാഗം, സഹിഷ്ണുത, അനുകമ്പ, ഭക്തി, വിശുദ്ധമായ ആത്മാർത്ഥത എന്നിവയുള്ള സ്ത്രീ അപമാനിക്കപ്പെട്ടാൽ ദുരന്തങ്ങളും ദുര്യോഗങ്ങളും ഒരു രാജ്യത്തിന്റെമേൽ പതിക്കും ഇതാണ് ഈ കഥ നൽകുന്ന സന്മാർഗ്ഗ സന്ദേശം. സത്യം, നീതി, ഭക്തി, യഥാർത്ഥ അനുകമ്പ എന്നിവ എല്ലായ്പോഴും ദൈവത്താൽ സംരക്ഷിക്കപ്പെടും എന്ന സന്ദേശവും ഈ കഥ നൽകുന്നു. ബാലി സാംസ്കാരിക കേന്ദ്രത്തിൽ ടെക്ടോക് നൃത്തം ആഴ്ചയിൽ നാലുദിവസം അവതരിപ്പിക്കപ്പെടുന്നുണ്ട്. ഉബുദ് റൈറ്റേഴ്സ് ആന്റ് റീഡേഴ്സ് ഫെസ്റ്റിവൽ എല്ലാവർഷവും ഇവിടെ നടത്തപ്പെടുന്നു. ലോകത്തിന്റെ പലഭാഗത്തുനിന്നുള്ള എഴുത്തുകാരും വായനക്കാരും ഈ ഉത്സവത്തിൽ പങ്കെടുക്കുന്നു.

പ്രകൃതി

തിരുത്തുക

മണ്ടല സുസി വെനാര വാന[4] എന്നത് ഉബുദ് മങ്കി ഫോറസ്റ്റ് എന്നറിയപ്പെടുന്നു. ഇവിടെ ഒരു ക്ഷേത്രം സ്ഥിതിചെയ്യുന്നുണ്ട്. ഇത് ജലൻ മങ്കി ഫോറസ്റ്റ് റോഡിന്റെ തെക്കേഅറ്റത്തായാണ് സ്ഥിതിചെയ്യുന്നത്. ഈ സംരക്ഷിത പ്രദേശത്താണ് പുര ഡാലെം അഗുങ് പഡങ്ടെഗാൾ സ്ഥിതിചെയ്യുന്നത്. ജൂൺ 2017 ലെ കണക്ക് പ്രകാരം ഏതാണ്ട് 750 ഓളം ഞണ്ടുതീനി കുരങ്ങുകൾ (മകാക ഫസികുലാരിസ്) ഇവിടെ വസിക്കുന്നു.[5] 2016 ൽ മങ്കുൺ ഫോറസ്റ്റ് സന്ദർശിക്കുന്ന വേളയിൽ ഒരു ആസ്ട്രേലിയക്കാരന് കുരങ്ങിന്റെ കടിയേൽക്കുകയും റാബിസ്, ഹെപ്പറ്റൈറ്റിസ് സി എന്നിവയ്ക്ക് വിധേയനാവുകയും ചെയ്തു. [6]

അടുത്തുള്ള കാമ്പുഹാൻ കുന്നുകയറുന്ന പ്രക്രീയയാണ് കാമ്പുഹാൻ റിഡ്ജ് നടത്തം. ഇവിടെനിന്ന് രണ്ട് നദികളുടെ കാഴ്ച ലഭിക്കുന്നതാണ്. ടുകാഡ് യെ വോസ് കിവ്വ, ടുകാഡ് യെ വോസ് ടെൻഗെൻ എന്നീ നദികൾ സംഗമിക്കുന്നത് ഇവിടെനിന്ന് കാണാവുന്നതാണ്. രണ്ടുകിലോമീറ്ററോളം കല്ലുപാകിയ പാത ഈ കുന്നിന്റെ മുകളിലേക്ക് നിർമ്മിച്ചിട്ടുണ്ട്.[7]

കുറിപ്പുകൾ

തിരുത്തുക
  1. "Ubud, Bali". Sydney Morning Herald. 2005-03-02. Archived from the original on 2017-01-03. Retrieved March 6, 2013.
  2. "World Gazetteer: Ubud". World Gazetteer. Archived from the original on January 5, 2013. Retrieved 2010-08-31.
  3. 3.0 3.1 3.2 3.3 Picard (1995)
  4. "What you need to know before going to the Monkey Forest in Ubud, Bali". Unofficial Guide Philippines (in ഇംഗ്ലീഷ്). 2018-09-18. Archived from the original on 2018-09-27. Retrieved 2018-09-03.
  5. "Sacred Monkey Forest Ubud Sanctuary - Mandala Wisata Wenara Wana - Padangtegal Ubud Bali". Desa Adat Padangtegal. Archived from the original on 2009-04-15. Retrieved 2009-06-21.
  6. Cronshaw, Damon (2016-03-15). "NSW man faces rabies risk after monkey bites in Bali". The Sydney Morning Herald (in ഇംഗ്ലീഷ്). Retrieved 2018-09-03.
  7. Tri Hatma Ningsih (August 27, 2014). "Yuk Mendaki Bukit Cinta".

അവലംബങ്ങൾ

തിരുത്തുക
  • Picard, Kunang Helmi (1995) Artifacts and Early Foreign Influences. From Oey, Eric (Editor) (1995). Bali. Singapore: Periplus Editions. pp. 130–133. ISBN 962-593-028-0. {{cite book}}: |first= has generic name (help)

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഉബുദ്&oldid=3801893" എന്ന താളിൽനിന്ന് ശേഖരിച്ചത്
  NODES