ആപ്പിൾ നിർമ്മിച്ച് പുറത്തിറക്കിയ ഓൾ-ഇൻ-വൺ പേർസണൽ കമ്പ്യൂട്ടർ ആണ് ഐമാക് ജി5. പവർ പിസി പ്രോസസർ ഉപയോഗിക്കുന്ന ഐമാക് ശ്രേണിയിലെ അവസാന മോഡലാണിത്. മാക്ഒഎസ് 9(Mac OS 9) (ക്ലാസിക്) ആപ്ലിക്കേഷനുകൾ തദ്ദേശീയമായി പ്രവർത്തിപ്പിക്കാൻ കഴിയുന്ന അവസാന മോഡലാണിത്. ഇതിനു ശേഷമാണു [[ഐ മാക് (ഇന്റൽ അധിഷ്ഠിതം)|ഇൻറൽ അധിഷ്ഠിത ഐമാക്]] കംപ്യൂട്ടറുകൾ ആപ്പിൾ പുറത്തിറക്കിയത്. ആപ്പിൾ കമ്പ്യൂട്ടർ ഇങ്ക്. ഓഗസ്റ്റ് 2004 മുതൽ മാർച്ച് 2006 വരെയാണ് ഇത് വിറ്റിരുന്നത്. 2006 ജനുവരിയിൽ ഇന്റൽ അധിഷ്ഠിത ഐമാക് പുറത്തിറങ്ങി, അത് ഐമാക് ജി5ന്റെ സവിശേഷതകൾ, വില, കേസ് ഡിസൈൻ എന്നിവ നിലനിർത്തി.

ഐമാക് ജി5
The iMac G5
ഒരു യഥാർത്ഥ ഐമാക് ജി5-നൊപ്പം
ആപ്പിൾ വയർലെസ് മൗസ്
ഡെവലപ്പർആപ്പിൾ ഇൻകോർപ്പറേറ്റഡ്
തരംDesktop
പുറത്തിറക്കിയത്ഓഗസ്റ്റ് 31, 2004; 20 വർഷങ്ങൾക്ക് മുമ്പ് (2004-08-31) (original models)
May 3, 2005 (Ambient Light Sensor model)
October 12, 2005 (iSight model)
മുൻഗാമിeMac
iMac G4
പിൻഗാമിIntel iMac
CPUPowerPC G5, 1.6–2.1 GHz
വെബ്താൾwww.apple.com/imac/ at the Wayback Machine (archived September 1, 2004)

ചരിത്രം

തിരുത്തുക
 
ഒരു ഐമാക് ജി5 20" റിവിഷൻ എ

2004 ഓഗസ്റ്റിൽ, ഐമാക് ഡിസൈൻ പരിഷ്കരിച്ചു. ഈ സമയം, പവർപിസി 970 (ജി 5) പ്രോസസർ പുറത്തിറങ്ങി, പവർ മാക് ജി 5-ൽ ഉപയോഗിച്ചിരുന്നു. സിപിയുകളിൽ നിന്നുള്ള ഉയർന്ന താപ ഉൽപ്പാദനം കാരണം, പവർ മാക് ജി5-ന് ഒരു വലിയ കേസിംഗിൽ ഒന്നിലധികം ഫാനുകൾ ആവശ്യമായിരുന്നു (അല്ലെങ്കിൽ ലിക്വിഡ് കൂളിംഗ്, ഏറ്റവും ഉയർന്ന പവർ Mac G5-കൾക്കായി ആപ്പിൾ സ്വീകരിച്ച ഒരു നൂതന പരിഹാര മാർഗ്ഗം).

ആപ്പിളിന്റെ പുതിയ ഐമാക്കിന് പവർപിസി 970-ന് മികച്ച രൂപഘടനയുള്ള ഒരു ഓൾ-ഇൻ-വൺ ഡിസൈനിൽ ഉൾപ്പെടുത്താൻ കഴിഞ്ഞു. ഐമാക് ജി4-ൽ കാണപ്പെടുന്ന അതേ 17, 20 ഇഞ്ച് വൈഡ്‌സ്‌ക്രീൻ എൽസിഡി ഉപയോഗിച്ചു, പ്രധാന ലോജിക് ബോർഡും ഒപ്റ്റിക്കൽ ഡ്രൈവും ഇപ്പോൾ എൽസിഡി പാനലിന് തൊട്ടുപിന്നിൽ ഘടിപ്പിച്ചിരിക്കുന്നു; ഇത് കട്ടിയുള്ള ഒരു ഡെസ്ക്ടോപ്പ് എൽസിഡി മോണിറ്ററിന്റെ രൂപം നൽകി. ഏകദേശം രണ്ട് ഇഞ്ച് അലുമിനിയം ആം ഉപയോഗിച്ച് ഡെസ്‌ക്കിന് മുകളിൽ സസ്പെൻഡ് ചെയ്‌തിരിക്കുന്നു, അത് വെസ(VESA) മൗണ്ടിംഗ് പ്ലേറ്റ് ഉപയോഗിച്ച് മാറ്റിസ്ഥാപിക്കാനാകും. ഐമാക് ജി5 ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിച്ച് നിയന്ത്രിക്കുന്ന ഒരു നൂതന കൂളിംഗ് സിസ്റ്റം ഉപയോഗിക്കുന്നു; ഇത് ഉപയോഗിക്കുന്നത് മൂലം കുറഞ്ഞ സിപിയു ലോഡുകളിൽ ഐമാക് ജി5 നിശബ്ദമായി പ്രവർത്തിച്ചു. വിപണിയിലെ ഏറ്റവും ചെറിയ ഡെസ്‌ക്‌ടോപ്പ് കമ്പ്യൂട്ടറാണിതെന്ന് ആപ്പിൾ അവകാശപ്പെട്ടു.

റിവിഷൻ ഹിസ്റ്ററി

തിരുത്തുക

എല്ലാം കാലഹരണപ്പെട്ടു[1]

മോഡൽ ഐമാക് ജി5 ഐമാക് ജി5 ആംബിയന്റ് ലൈറ്റ് സെൻസർ ഐമാക് ജി5 ഐസൈറ്റ്(iSight)
റിലീസ് തീയതി ഓഗസ്റ്റ് 31, 2004 മെയ് 3, 2005 ഒക്ടോബർ 12, 2005
നിർത്തലാക്കിയ തീയതി മെയ് 3, 2005 ഒക്ടോബർ 12, 2005 ജനുവരി 10, 2006
കോഡ്നാമം "ഹീറോ"[2] "ക്യൂ45സി", "ക്യൂ45ഡി" "ക്യൂ87"
മോഡൽ ഐഡന്റിഫയർ പവർമാക്8,1 പവർമാക്8,2 പവർമാക്12,1
എൻക്ലോഷർ വൈറ്റ് പോളികാർബണേറ്റ്
ഡിസ്പ്ലേ 17", 1440 × 900 20", 1680 × 1050 17", 1440 × 900 20", 1680 × 1050 17", 1440 × 900 20", 1680 × 1050
വൈഡ്സ്ക്രീൻ 16:10, മാറ്റ് ഡിസ്പ്ലേ
പ്രോസ്സർ 1.6 or 1.8 ഹെട്സ് 1.8 ഹെട്സ് 1.8 or 2.0 ഹെട്സ് 2.0 ഹെട്സ് 1.9 ഹെട്സ് 2.1 ഹെട്സ്
പവർപിസി ജി5 970 എഫ്എക്സ്
കാഷെ 64 കെബി (ഇൻസ്ട്രക്ഷൻ), 32 കെബി (ഡാറ്റ) എൽ1,512 കെബി എൽ2 (1:1)
ഹൈപ്പർട്രാൻസ്പോർട്ട് 533 മെഗാഹെട്സ് or 600 മെഗാഹെട്സ് (3:1) 600 മെഗാഹെട്സ് or 667 മെഗാഹെട്സ് (3:1) 633 മെഗാഹെട്സ് (3:1) 700 മെഗാഹെട്സ് (3:1)
മെമ്മറി 256 എംബി of 400 മെഗാഹെട്സ് പിസി-3200 ഡിഡിആർ എസ്ഡിറാം
2 ജിബി വരെ വിപുലീകരിക്കാം
512 MB of 533 മെഗാഹെട്സ് പിസി2-4200 ഡിഡിആർ 2 എസ്ഡിറാം
2.5 ജിബി വരെ വിപുലീക്കാം
ഗ്രാഫിക്സ് എൻവിഡിയ ജീഫോഴ്സ് 64 എംബി ഡിഡിആർ എസ്ഡിറാം ഉള്ള എഫ്എക്സ് 5200 അൾട്രാ ഗ്രാഫിക്സ് പ്രോസസർ
nVidia 32 എംബി ഡിഡിആർ എസ്ഡിറാം ഉള്ള ജിഫോഴ്സ് 4 എംഎക്സ് ഗ്രാഫിക്സ് പ്രോസസർ (വിദ്യാഭ്യാസത്തിന് മാത്രം)[3]
ATI Radeon 9600 graphics processor with 128 MB of DDR SDRAM ATI Radeon X600 Pro with 128 MB of DDR SDRAM ATI Radeon X600 XT with 128 MB of DDR SDRAM
AGP 8x PCI Express
HDD 80 GB 160 GB 250 GB 160 GB
Optional: 250 or 500 GB
250 GB
Optional: 500 GB
Serial ATA 7200-rpm
Parallel ATA 5400-rpm (Education Only)
Optical drive
Slot-loading
17-inch models (1.6 GHz and 1.8 GHz, without iSight): Combo drive
All other models: SuperDrive
Connectivity Optional AirPort Extreme 802.11b/g
10/100BASE-T Ethernet
56k V.92 Modem
Optional Bluetooth 1.1
In addition to prior:
Airport Extreme and Bluetooth 2.0 + EDR integrated
Gigabit Ethernet
No built-in modem (Apple Modem or third-party modem sold separately)
In addition to prior:
Built-in infrared (IR) receiver for Apple Remote
Peripherals 3x USB 2.0
2x FireWire 400
Audio input/audio output
In addition to prior:
Ambient Light Sensor
Camera None (iSight Camera or third-party camera sold separately) Integrated iSight Camera (640 × 480 0.3 MP)
Video out Mini-VGA
Original Operating System Mac OS X 10.3.5 "Panther" Mac OS X 10.4 "Tiger" Mac OS X 10.4.2 "Tiger"
Maximum Operating System Mac OS X 10.5.8 "Leopard"
Weight 27.56 lb / 12.5 kg (17"), 30.2 lb / 13.7 kg (20") 15.5 lb / 7 kg (17"), 22 lb / 10 kg (20")
  1. "Vintage and obsolete products". Apple.
  2. "Apple Unveils the New iMac G5".
  3. "For schools, Apple offers special iMac G5, eMac". MacWorld. September 28, 2004.

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഐമാക്_ജി5&oldid=3756966" എന്ന താളിൽനിന്ന് ശേഖരിച്ചത്
  NODES