ശ്രീലങ്കയിലെ ബുദ്ധമതക്കാരുടെയും ഹിന്ദുക്കളുടെയും തദ്ദേശീയരായ വേഡക്കാരുടെയും പവിത്രമായ ഒരു തീർത്ഥാടന നഗരമാണ് കതരഗാമ . ദക്ഷിണേന്ത്യയിൽ നിന്നുള്ളവരും അവിടെ ആരാധനയ്ക്കായി പോകാറുണ്ട്. സ്കന്ദ കുമാരൻ്റെ (കതരാഗമ ദേവിയോ) ആരാധനാലയമായ കതരഗാമ ക്ഷേത്രം ഈ പട്ടണത്തിൽ സ്ഥിതിചെയ്യുന്നുണ്ട്. ശ്രീലങ്കയിലെ ഉവാ പ്രവിശ്യയിലെ മൊണരാഗല ജില്ലയിൽ സ്ഥിതി ചെയ്യുന്ന കതരഗാമ പട്ടണം കൊളംബോയിൽ നിന്ന് തെക്കുകിഴക്കായി 228 കിലോമീറ്റർ (142 മൈൽ) അകലെയാണ് സ്ഥിതിചെയ്യുന്നത്. മധ്യകാലഘട്ടത്തിൽ കതരഗാമ ഒരു ചെറിയ ഗ്രാമമായിരുന്നെങ്കിലും, ഇന്ന് ശ്രീലങ്കയുടെ തെക്കുകിഴക്കൻ മേഖലയിൽ കാടുകളാൽ ചുറ്റപ്പെട്ട അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ഒരു ടൗൺഷിപ്പാണ് .

Kataragama

කතරගම
கதிர்காமம்
Entrance to the Kataragama Temple
Entrance to the Kataragama Temple
Kataragama is located in Sri Lanka
Kataragama
Kataragama
Coordinates: 6°25′00″N 81°20′00″E / 6.41667°N 81.33333°E / 6.41667; 81.33333
CountrySri Lanka
ProvinceUva Province
DistrictMonaragala
സമയമേഖലUTC+5:30 (Sri Lanka Standard Time Zone)
 • Summer (DST)UTC+6 (Summer time)

ബിസി ആറാം നൂറ്റാണ്ടിൽ പ്രാദേശിക രാജാവായ മഹാസേനൻ പണികഴിപ്പിച്ചതായി കരുതപ്പെടുന്ന പുരാതന കിരി വെഹേര ബുദ്ധ സ്തൂപവും കതരഗാമ പ്രദേശത്തെ ഒരു പ്രധാന ആകർഷണമാണ്.[1] ബിസിഇ അവസാനം മുതൽ ഈ നഗരത്തിന് ആദരണീയമായ ഒരു ചരിത്രമുണ്ട്. ഇവിടം രോഹണ സാമ്രാജ്യത്തിൻ്റെ കാലത്ത് നിരവധി സിംഹള രാജാക്കന്മാരുടെ ഭരണകേന്ദ്രമായിരുന്നു.[2] 1950-കൾ മുതൽ, പൊതുഗതാഗതം, മെഡിക്കൽ സൗകര്യങ്ങൾ, ബിസിനസ് വികസനം, ഹോട്ടൽ സേവനങ്ങൾ എന്നിവയിൽ തുടർച്ചയായി സർക്കാർ നിക്ഷേപം നടത്തിയതോടെ നഗരം നിരവധി മെച്ചപ്പെടുത്തലുകൾക്ക് വിധേയമായി. കതരഗാമ പ്രശസ്തമായ യാല നാഷണൽ പാർക്കിനോട് ചേർന്നാണ് സ്ഥിതി ചെയ്യുന്നത്.

പദോൽപ്പത്തി

തിരുത്തുക

ആറാം നൂറ്റാണ്ടിലെ പാലി ചരിത്രമായ മഹാവംശത്തിലാണ് ഈ ഗ്രാമത്തെക്കുറിച്ചുള്ള ആദ്യത്തെ പരാമർശം. ഈ സ്ഥലത്തെ കാജരാഗമ എന്ന് പരാമർശിക്കുന്നു.[3] ബോധിവൃക്ഷം സംഘമിത്ത തേരി കൊണ്ടുവന്നപ്പോൾ അതിൻ്റെ ഉത്സവത്തിൽ പങ്കെടുത്തവരിൽ കജരാഗമയിലെ പ്രഭുക്കന്മാരും ഉണ്ടായിരുന്നുവെന്ന് മഹാവംശത്തിൽ പരാമർശിക്കപ്പെടുന്നു.[2] ചില പണ്ഡിതന്മാർ പറയുന്നത് കാർത്തികേയ ഗ്രാമത്തിൽ നിന്നാണ് കതരഗാമ എന്നപേരുണ്ടായത്. അക്ഷരാർത്ഥത്തിൽ കാർത്തികേയ ഗ്രാമം എന്നാണ് അർത്ഥമാക്കുന്നത്. ഇത് പാലിയിൽ കജരാഗമയായി ചുരുക്കി പിന്നീട് കതരഗാമയായി പരിണമിച്ചു.[4][5] എന്നിരുന്നാലും, എല്ലാ പണ്ഡിതന്മാരും ഈ വിശദീകരണം അംഗീകരിക്കുന്നില്ല.[6]

കതരഗാമയുടെ അക്ഷരാർത്ഥത്തിലുള്ള സിംഹള ഭാഷയിലെ അർത്ഥം "മരുഭൂമിയിലെ ഗ്രാമം" എന്നാണ്. വരണ്ട പ്രദേശത്തുള്ള അതിൻ്റെ സ്ഥാനം കാരണം, കത്താറ എന്നാൽ മരുഭൂമി എന്നും ഗാമ എന്നാൽ ഗ്രാമം എന്നും അർത്ഥം വരുന്ന പദങ്ങളിൽ നിന്നാണ് കതരഗാമ ഉരുത്തിരിഞ്ഞത്.[7][8][9] ഒരു നാടോടി പദാവലി അനുസരിച്ച്, കതിർകാമം എന്ന തമിഴ് നാമം കതിർ (വെളിച്ചത്തിൻ്റെ മഹത്വം), കാമം (സ്നേഹം) എന്നീ രണ്ട് പദങ്ങളുടെ സംയോജനത്തിൽ നിന്നാണ് വികസിച്ചതെന്ന് പറയപ്പെടുന്നു. ഐതിഹ്യമനുസരിച്ച് മുരുകൻ്റെ പ്രകാശം വള്ളിയുടെ പ്രണയവുമായി ഇടകലർന്നതാണ്. "[10]

"നദി വേട്ടക്കാരൻ" എന്നർത്ഥം വരുന്ന ഒ'വെഡ്ഡ അല്ലെങ്കിൽ ഓയ വെഡ്ഡ എന്നാണ് വെദ്ധാ വംശജരായിട്ടുള്ള ആദിമനിവാസികൾ ഈ ദേവനെ പരാമർശിച്ചിരുന്നത്.[11] ഈ സ്ഥലം സന്ദർശിക്കുന്ന ശ്രീലങ്കൻ മൂറുകൾ അൽ-ഖിദിർ എന്നറിയപ്പെടുന്ന ഒരു മുസ്ലീം സന്യാസിക്ക് ആദരപ്രകടനം അർപ്പിക്കുന്നു. അവരുടെ അഭിപ്രായത്തിൽ ഈ സ്ഥലത്തിന് ഇസ്ലാമിക ആരാധനാലയത്തിന് അദ്ദേഹത്തിന്റെ പേര് നൽകിയത് സ്ഥലത്തിൻ്റെ പദോൽപ്പത്തിയുമായി ബന്ധപ്പെടുത്തുന്നു.[12]

ചരിത്രം

തിരുത്തുക

ആദ്യകാല ചരിത്രം

തിരുത്തുക

കുറഞ്ഞത് 125,000 വർഷങ്ങൾക്ക് മുമ്പ് തന്നെ കതരഗാമയുടെ പൊതു പരിസരം മനുഷ്യവാസത്തിൻ്റെ തെളിവുകൾ കാണാൻ കഴിഞ്ഞിട്ടുണ്ട്. മധ്യശിലായുഗത്തിൻ്റെയും നവീനശിലായുഗത്തിൻ്റെയും ആവാസവ്യവസ്ഥയുടെ തെളിവുകളും ഇവിടെ നിന്നും ലഭിച്ചിട്ടുണ്ട്.[13]

ചരിത്ര കാലഘട്ടം

തിരുത്തുക

ചരിത്രപരമായ കാലഘട്ടത്തിൽ, ജലസംരക്ഷണത്തിനും അനുബന്ധ നെൽകൃഷിക്കുമുള്ള ചെറിയ ജലസംഭരണികളും ഈ പ്രദേശത്തിൻ്റെ സവിശേഷതയായിരുന്നു. അഞ്ചാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട മഹാവംശം എന്ന ചരിത്ര ഗ്രന്ഥത്തിലാണ് കതരഗാമ ഗ്രാമത്തെ കുറിച്ച് ആദ്യമായി പരാമർശിക്കുന്നത്. ക്രി.മു. 288-ൽ അശോകൻ്റെ മൗര്യസാമ്രാജ്യത്തിൽ നിന്ന് അയച്ച പവിത്രമായ അരയാൽ തൈകൾ ഏറ്റുവാങ്ങാൻ പ്രധാന പ്രമുഖർ എത്തിയ കജ്ജരഗാമ പട്ടണത്തെക്കുറിച്ച് അതിൽ പരാമർശിക്കുന്നുണ്ട്.

ഇവിടം റുഹൂണ രാജ്യത്തിലെ രാജാക്കന്മാരുടെ തലസ്ഥാനമായിരുന്നു. ദക്ഷിണേന്ത്യൻ രാജ്യങ്ങൾ വടക്ക് അധിനിവേശം നടത്തിയപ്പോൾ വടക്ക് നിന്നുള്ള നിരവധി രാജാക്കന്മാർക്ക് ഇവിടം അഭയം നൽകി. ഏകദേശം 13-ആം നൂറ്റാണ്ടിൽ ഈ പ്രദേശം ഉപേക്ഷിക്കപ്പെട്ടു എന്നാണ് കരുതപ്പെടുന്നത്.[13]

കണ്ടെത്തിയ പുരാവസ്തു തെളിവുകളുടെ അടിസ്ഥാനത്തിൽ, കിരി വെഹേര ക്രി.മു. ഒന്നാം നൂറ്റാണ്ടിൽ നവീകരിച്ചതോ നിർമ്മിച്ചതോ ആണെന്ന് വിശ്വസിക്കപ്പെടുന്നു. മറ്റ് നിരവധി ലിഖിതങ്ങളും അവശിഷ്ടങ്ങളും ഇവിടെ നിന്നും കണ്ടെടുത്തിട്ടുണ്ട്. പതിനാറാം നൂറ്റാണ്ടോടെ കതരഗാമയിലെ കതരഗാമാദേവിയോ ദേവാലയം സിംഹള ബുദ്ധമതത്തിൻ്റെ കാവൽ ദേവതയായിരുന്ന സ്കന്ദ-കുമാരന് സമാന മാണെന്ന് കരുതപ്പെടുന്നു.[14]പതിനഞ്ചാം നൂറ്റാണ്ടോടെ ഇന്ത്യയിൽ നിന്നും ശ്രീലങ്കയിൽ നിന്നുമുള്ള ഹിന്ദുക്കളുടെ തീർത്ഥാടന കേന്ദ്രമായി ഈ നഗരം പ്രശസ്തമായിരുന്നു. പതിനാറാം നൂറ്റാണ്ടിലെ ജിങ്കൽമാലി പോലുള്ള തായ്‌ലൻഡിലെ പാലി വൃത്താന്തങ്ങളിൽ കതരഗാമ ക്ഷേത്രത്തിലെ പ്രതിഷ്ഠയുടെ പ്രശസ്തി രേഖപ്പെടുത്തിയിട്ടുണ്ട്.[14] പോൾ യംഗർ, ഹെയ്ൻസ് ബെച്ചർട്ട് തുടങ്ങിയ പണ്ഡിതന്മാർ കതരാഗമ ക്ഷേത്രത്തിലെ തദ്ദേശീയരായ പുരോഹിതന്മാർ അനുഷ്ഠിക്കുന്ന ആചാരങ്ങൾ വേദ ആദർശങ്ങളായതിനാൽ ഈ പ്രദേശം മധ്യകാലഘട്ടത്തിൽ ബുദ്ധമതക്കാരും ഹിന്ദുക്കളും കൈയടക്കിയ വേദാരാധനയുടെ ഭാഗമായിരുന്നുവെന്ന് അവർ വിശ്വസിക്കുന്നു.[15]

കതരഗാമ ക്ഷേത്രം

തിരുത്തുക

കതരഗാമ ഒരു ബഹുമത പുണ്യനഗരമാണ്. ജാതി-മത വ്യത്യാസങ്ങൾക്കിടയിലും, പല ശ്രീലങ്കക്കാരും കതരഗാമ ദേവനോട് വലിയ ബഹുമാനം കാണിക്കുന്നു. അവർ ദേവനെ വളരെ ശക്തനായ ഒരു ദൈവമായി ബഹുമാനിക്കുകയും തങ്ങളുടെ വ്യക്തിപരമായ പ്രശ്‌നങ്ങൾ തരണം ചെയ്യാനോ ബിസിനസ് സംരംഭങ്ങളിലെ വിജയത്തിനോ വേണ്ടി അവരുടെ അപേക്ഷകൾ അനുവദിക്കപ്പെടുമെന്ന തീക്ഷ്ണമായ പ്രതീക്ഷയോടെ സഹായം യാചിക്കുന്നു. കതരഗാമ ദൈവം ഉണ്ടെന്നും, ആപത്തുകളിലും ദുരന്തങ്ങളിലും വിശ്വാസത്തോടെയും ഭക്തിയോടെയും തന്നോട് അപേക്ഷിക്കുന്നവരെ സഹായിക്കാനുള്ള അസാധാരണമായ ശക്തി ദേവനുണ്ട് എന്നും അവർ വിശ്വസിക്കുന്നു.

ഹിന്ദു കതിർകാമം

തിരുത്തുക
 
മഹാ ദേവാലയത്തിൻ്റെ ഉൾവശം, യന്ത്രം ഒരു തിരശ്ശീലയ്ക്ക് പിന്നിൽ സൂക്ഷിച്ചിരിക്കുന്നു, അത് മുരുകനെ രണ്ട് ഭാര്യമാരോടൊപ്പം ചിത്രീകരിച്ചിരിക്കുന്നു.

ശ്രീലങ്കയിലെയും ദക്ഷിണേന്ത്യയിലെയും തമിഴ് ഹിന്ദുക്കൾ ഈ സ്ഥലത്തെ കതിർകാമം എന്നാണ് വിളിക്കുന്നത്. കതിർകാമൻ സ്കന്ദ-മുരുകനുമായി ബന്ധപ്പെട്ടിരിക്കുന്നു. ദക്ഷിണേന്ത്യയിലെ ശൈവ ഹിന്ദുക്കൾ അദ്ദേഹത്തെ സുബ്രഹ്മണ്യൻ എന്നും വിളിക്കുന്നു. കന്ദസാമി, കതിരദേവൻ, കതിരവേൽ, കാർത്തികേയ, താരകജിത്ത് എന്നീ പേരുകളിൽ അദ്ദേഹം അറിയപ്പെടുന്നു. കതിർകാമത്തിൽ നിന്നുള്ള കതിർ എന്ന ധാതുവിൽ നിന്നാണ് ഈ പേരുകൾ ഉരുത്തിരിഞ്ഞത്. ആറ് മുഖങ്ങളും പന്ത്രണ്ട് കൈകളും അല്ലെങ്കിൽ ഒരു മുഖവും നാല് കൈകളുമായാണ് ദേവനെ ചിത്രീകരിച്ചിരിക്കുന്നത്. മുരുകനോടുള്ള സ്‌നേഹം നിമിത്തം, ദുഷ്കർമ നിവാരണത്തിനായി, ഭക്തർ അവരുടെ കവിളിലും നാവിലും വേലുകൊണ്ട് തുളച്ച്, മുതുകിൻ്റെ തൊലിയിലൂടെ വലിയ കൊളുത്തുകളുള്ള മുരുകൻ്റെ മൂർത്തി വഹിക്കുന്ന വലിയ രഥങ്ങൾ വലിക്കുന്നു. കാവടി എന്നാണ് ഈ ആചാരം അറിയപ്പെടുന്നത്. മുരുകൻ്റെ വാഹനം മയിൽ ആണ്.

മുരുകൻ്റെ ജ്യേഷ്ഠൻ എന്നറിയപ്പെടുന്ന ആന മുഖമുള്ള ഗണപതിക്ക് സമർപ്പിച്ചിരിക്കുന്ന സെല്ല കതിർകാമം എന്ന അനുബന്ധ ക്ഷേത്രമുണ്ട്. സ്വയം ശുദ്ധീകരിക്കാൻ പ്രാദേശിക മണിക് ഗംഗ അല്ലെങ്കിൽ മണിക ഗംഗൈ (രത്നങ്ങളുടെ നദി) പവിത്രമായ കുളിക്കുന്ന സ്ഥലമാണ്. വിലയേറിയരത്‌നത്തിൻ്റെ അംശവും കാടിൻ്റെ നടുവിലൂടെയുള്ള നദിയുടെ വേരുകളുടെ ഔഷധഗുണവും ഉള്ളതിനാൽ ഇവിടെ കുളിച്ചാൽ അസുഖങ്ങൾ ഭേദമാകുമെന്ന് പ്രദേശവാസികൾ ഊന്നിപ്പറയുന്നു.

ജനസംഖ്യ

തിരുത്തുക

1800-കളിൽ ഗ്രാമത്തിലെ ജനസംഖ്യ ഏതാനും ഡസനിലധികം ആയിരുന്നില്ല. 1950-കൾ മുതൽ നഗരത്തിൽ ജനസംഖ്യാ വർദ്ധനവ് അനുഭവപ്പെട്ടു. ശ്രീലങ്കൻ തമിഴരായ സമീപത്തെ തഞ്ചനഗരത്തിലെ താമസക്കാരെ കൂടാതെ ഭൂരിഭാഗം നിവാസികളും സിംഹളരാണ്. ദേവൻ്റെ ബഹുമാനാർത്ഥം നടക്കുന്ന വാർഷിക ഉത്സവം കാരണം ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ ജനസംഖ്യ ഏതാനും ലക്ഷങ്ങളായി വർദ്ധിക്കുന്നു. കതരഗാമയിൽ ആകെ 20,000-ത്തിലധികം ജനസംഖ്യയുണ്ട് (2010).[16]

Ethnicity Population % Of Total
സിംഹളർ 19,812 94.64
ശ്രീലങ്കൻ തമിഴർ 921 4.40
ഇന്ത്യൻ തമിഴർ 56 0.27
ശ്രീലങ്കൻ മൂറുകൾ 108 0.51
Others (including ബർഗർ, മലായ്) 38 0.18
Total 20,935 100

വിദ്യാഭ്യാസം

തിരുത്തുക

ഇവിടെ പ്രൈമറി, സെക്കൻഡറി, ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്ക് സിംഹള മാധ്യമത്തിൽ വിദ്യാഭ്യാസം നൽകുന്ന പ്രാദേശിക സർക്കാർ സ്കൂളുകളുണ്ട്.

  1. പ്രസിഡണ്ട് സെൻട്രൽ കോളേജ് -കതരഗാമ
  2. സെല്ലകതരഗമ മഹാ വിദ്യാലയം
  3. ദേതഗാമുവ ജൂനിയർ സ്കൂൾ
  4. ഗോതമിഗമ ജൂനിയർ സ്കൂൾ
  5. കതരഗാമ പ്രൈമറി സ്കൂൾ
  1. Amarasekara, Janani (13 January 2008). "Blessed Kataragama". Sunday Observer. Retrieved 23 January 2018.
  2. 2.0 2.1 "Kacaragama, aka: Kajaragama, Kataragama; 1 Definition(s)". Wisdom Library. Retrieved 2018-01-23.
  3. Gombrich, Richard Francis; Gombrich, Richard; Obeyesekere, Gananath (1988). Buddhism Transformed: Religious Change in Sri Lanka (in ഇംഗ്ലീഷ്). Motilal Banarsidass. p. 437. ISBN 9788120807020.
  4. Arunachalam, Sir Ponnambalam (1937). Studies and Translations, Philosophical and Religious (in ഇംഗ്ലീഷ്). Department of Hindu Affairs, Ministry of Regional Development. p. 110.
  5. Wirz, Paul (1966). Kataragama: The Holiest Place in Ceylon (in ഇംഗ്ലീഷ്). University of California: Lake House Investments. p. 7.
  6. Rasanayagam, Mudaliyar C. (1984). Ancient Jaffna (in ഇംഗ്ലീഷ്). New Delhi: Asian Educational Services. p. 60. The village, which was below the hill and on the banks of the Menik Ganga, was, in Sinhalese times, called Kataragama, the Pali form of which was Kajaragama. Its derivation from Kartigeya grama, as some scholars have attempted to derive it, has neither phonetic similarity nor linguistic authority
  7. Clough, B. (December 1997). Sinhalese English Dictionary (in ഇംഗ്ലീഷ്). Asian Educational Services. p. 101. ISBN 9788120601055.
  8. Raj, Selva J.; Harman, William P. (February 2012). Dealing with Deities: The Ritual Vow in South Asia (in ഇംഗ്ലീഷ്). New York: SUNY Press. p. 111. ISBN 9780791482001.
  9. Chandani Kirinde and Ravi Shankar (October 2, 2016). "Thirsty for water and justice". The Sunday Times.
  10. Gombrich, Richard Francis; Gombrich, Richard; Obeyesekere, Gananath (1988). Buddhism Transformed: Religious Change in Sri Lanka (in ഇംഗ്ലീഷ്). Motilal Banarsidass. p. 307. ISBN 9788120807020.
  11. Ancient Ceylon (in ഇംഗ്ലീഷ്). Department of Archaeology, Sri Lanka. 1971. p. 158.
  12. Jazeel, Tariq (2013). Sacred Modernity: Nature, Environment and the Postcolonial Geographies of Sri Lankan Nationhood (in ഇംഗ്ലീഷ്). Oxford University Press. p. 84. ISBN 9781846318863.
  13. 13.0 13.1 Jayaratne, D.K. (May 5, 2009). "Rescue Archeology of Ruhuna, Veheralgala project". Peradeniya University. Retrieved 5 October 2010.
  14. 14.0 14.1 Pathmanathan, S (September 1999). "The guardian deities of Sri Lanka: Skanda-Murgan and Kataragama". The Journal of the Institute of Asian Studies. Institute of Asian Studies.
  15. Bechert, Heinz (1970). "Skandakumara and Kataragama: An Aspect of the Relation of Hinduism and Buddhism in Sri Lanka". Proceedings of the Third International Tamil Conference Seminar. Paris: International Association of Tamil Research.
  16. "Kataragama Divisional Secretariat". Government of Sri Lanka. Retrieved 6 October 2010.

പുറം കണ്ണികൾ

തിരുത്തുക
  • International-Emmy nominated Granada TV film (1979):-

https://www.youtube.com/watch?v=hzmqtHx7zpI&t=7s

06°25′00″N 81°20′00″E / 6.41667°N 81.33333°E / 6.41667; 81.33333

"https://ml.wikipedia.org/w/index.php?title=കതരഗാമ&oldid=4142154" എന്ന താളിൽനിന്ന് ശേഖരിച്ചത്
  NODES
Association 1
INTERN 3
Project 1