വൈകാരികാവസ്ഥയനുസരിച്ച് മനുഷ്യരിൽ നടക്കുന്ന പ്രതികരണ പ്രവർത്തനമാണ് കരച്ചിൽ. സാധാരണ നേത്രഘടനയ്ക്കോ പ്രവർത്തനങ്ങൾക്കോ ഒരുതരത്തിലുമുള്ള മാറ്റവും ഉളവാക്കാതെ കണ്ണുനീർഗ്രന്ഥികൾ കണ്ണുനീർ ഉത്പാദിപ്പിക്കുന്നു. നവജാതശിശുക്കൾ ആശയവിനിമയത്തിനും മുതിർന്നവർ സങ്കടമോ വിഷമമോ വേദനയോ അത്യാഹ്ലാദമോ ഉണ്ടെങ്കിലും കരയാം. ജനനം മുതൽ മരണം വരെ ജീവിതത്തിന്റെ പല ഘട്ടങ്ങളിലും കരച്ചിൽ ഉളവാക്കാവുന്ന അനുഭവങ്ങളോ സന്ദർഭങ്ങളോഉണ്ടാകാറുണ്ട്. ഇതരജന്തുക്കളിൽ കരച്ചിലിന്റെ വ്യാപ്തി ഇപ്പോഴും തർക്കസംഗതിയാണ്. പരീക്ഷണങ്ങളിൽ മനുഷ്യനെക്കൂടാതെ ആനകൾക്കും കണ്ണുനീരുൽപ്പാദിപ്പിക്കാൻ കഴിവുണ്ടെന്ന് തെളിഞ്ഞിരിക്കുന്നു.

ഒരു കുട്ടിയുടെ കരച്ചിൽ

കണ്ണുനീർഗ്രന്ഥികൾ

തിരുത്തുക

ഒരു ട്യൂബുലാർ അസിനാർ ഗ്രന്ഥിയാണ് കണ്ണുനീർഗ്രന്ഥി. ഓരോ കണ്ണിനും മുകളിൽ ലാക്രിമൽ ഫോസ എന്ന സ്ഥാനത്താണ് കണ്ണുനീർ ഗ്രന്ഥികൾ കാണപ്പെടുന്നത്. ഇവ ഉത്പാദിപ്പിക്കുന്ന കണ്ണുനീർ നേരിയ കുഴലുകളിലൂടെ ലാക്രിമൽ സഞ്ചിയിലെത്തുന്നു. കണ്ണിന്റെ മുൻഭാഗം മുഴുവൻ എപ്പോഴും കഴുകിത്തുടയ്ക്കാൻ കണ്ണുനീർ ഉപയോഗിക്കുന്നു. ഇതുവഴി കണ്ണുകളിലെത്താവുന്ന ചെറിയ പ്രാണികളേയും സൂക്ഷ്മജീവികളേയും തടയാൻ കഴിയുന്നു.അധികമായി കണ്ണിലെത്തുന്ന കണ്ണുനീർ നേസോലാക്രിമൽ കുഴൽ വഴി മൂക്കിനകത്തേയ്ക്ക് പ്രവേശിച്ച് പുറന്തള്ളപ്പെടുന്നു. കണ്ണിന്റെ മുൻഭാഗത്തെ പൊതിയുന്ന കണ്ണുനീരിന് മുന്നിൽ നിന്ന് പിന്നിലേയ്ക്ക് മൂന്നുപാളികളുണ്ട്. [1]

കൊഴുപ്പുപാളി

തിരുത്തുക

മീബോമിയൻ ഗ്രന്ഥികൾ അഥവാ ടാർസൽ ഗ്രന്ഥികൾ ഉത്പാദിപ്പിക്കുന്ന എണ്ണകളുണ്ടാക്കുന്ന പാളിയാണിത്. ഉള്ളിലെ അക്വസ് പാളിയെ പൊതിയുന്ന ഇവ കവിളിലേയ്ക്ക കണ്ണുനീർ പ്രവഹിപ്പിക്കാതെ നോക്കുന്നു.

അക്വസ് പാളി

തിരുത്തുക

ഇവയാണ് കണ്ണുനീർ ഗ്രന്ഥികൾ ഉത്പാദിപ്പിക്കുന്നത്. ജലാംശവും മാംസ്യങ്ങളായ ലിപ്പോകാലിൻ, ലാക്ടോഫെറിൻ, ലൈസോസൈം, ലാക്രിറ്റിൻ എന്നിവ ഇതിൽ കാണപ്പെടുന്നു. വൃതിവ്യാപന മർദ്ദം നിയന്ത്രിക്കുന്നതും രോഗാണുബാധയെ തടയുന്നതും ഇവയാണ്.

ശ്ലേഷ്മപാളി

തിരുത്തുക

നേത്രാവരണത്തിലെ ഗോബ്ലറ്റ് കോശങ്ങളാണ് ഇവ ഉത്പാദിപ്പിക്കുന്നത്. കോർണിയയ്ക്കുചുറ്റും പൊതിഞ്ഞ് ഒരു ജലഭീതപാളിയായി ഇത് മാറുന്നു.

കണ്ണുനീർ

തിരുത്തുക

കണ്ണുനീർ ഗ്രന്ഥികൾ ഉത്പാദിപ്പിക്കുന്ന കണ്ണുനീരിനെ മൂന്നുവിഭാഗങ്ങളായി തിരിക്കാം.[2]

ബേസൽ ടിയർ

തിരുത്തുക

ബേസൽ ടിയർ: *

കണ്ണുനീർ ഗ്രന്ഥികൾ സ്ഥിരമായി ഉത്പാദിപ്പിക്കുന്ന വിഭാഗമാണിത്. കണ്ണിനെ ഈർപ്പമുള്ളതാക്കി നിലനിർത്തുകയും ലൂബ്രിക്കന്റായി പ്രവർത്തിക്കുകയും സംരക്ഷിക്കുകയുമാണ് ഇതിന്റെ ധർമ്മം.

റിഫ്ലക്സ് ടിയർ

തിരുത്തുക

പൊടി, പുക, കാറ്റ്, ഉള്ളി അരിയൽ തുടങ്ങി പുറമേ നിന്നുള്ള അസ്വസ്ഥത ജനിപ്പിക്കുന്ന പ്രേരകങ്ങളാണ് ഈ വിഭാഗത്തിലുള്ള കണ്ണീരിനു കാരണമാവുന്നത്.

സൈക്കിക് ടിയർ

തിരുത്തുക

കണ്ണുനീരുമായി ബന്ധപ്പെട്ട രോഗങ്ങൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കരച്ചിൽ&oldid=2657075" എന്ന താളിൽനിന്ന് ശേഖരിച്ചത്
  NODES