പങ്കാളിയുടെ ഗുദത്തിൽ പുരുഷലിംഗം പ്രവേശിപ്പിച്ചുള്ള ലൈംഗികബന്ധരീതി ഗുദമൈഥുനം അഥവാ ഗുദഭോഗം അഥവാ പിൻദ്വാരഭോഗം എന്നറിയപ്പെടുന്നു. ആംഗലേയത്തിൽ അനൽ സെക്സ് (Anal sex)[1]. പുരുഷനും സ്ത്രീയും പങ്കാളികളാകുമ്പോൾ പുരുഷൻ സ്ത്രീയിലും, പുരുഷന്മാർ തമ്മിലുള്ള സ്വവർഗരതിയിൽ പങ്കാളികൾ പരസ്പരവും ഈ രീതിയിൽ ലൈംഗികബന്ധത്തിൽ ഏർപ്പെടാറുണ്ട് (ഈ രീതി താല്പര്യമുള്ളവർ മാത്രം). പലപ്പോഴും പങ്കാളിക്ക് വളരെയധികം വേദന ഉളവാക്കുന്ന ഒരു പ്രക്രിയയായി ഇതനുഭവപ്പെടുന്നു. അതുകൊണ്ട് തന്നെ പലരും ഈ രീതിയോട് താല്പര്യം കാണിക്കാറില്ല. ചിലർ ഇത്തരം വേഴ്ച സുഖകരമാക്കുന്നതിന് വേണ്ടി ലിഗ്‌നോകെയ്ൻ തുടങ്ങിയ വേദനസംഹാരികൾ അടങ്ങിയ കൃത്രിമ ലൂബ്രിക്കന്റ് ജെല്ലികൾ ഗുദദ്വാരത്തിൽ പുരട്ടാറുണ്ട്.

പൊതുവേ സ്ത്രീകൾക്ക് ഗുദമൈഥുനം മൂലം ലൈംഗിക ഉത്തേജനവും രതിമൂർഛയും ലഭിക്കാൻ സാദ്ധ്യത കുറവായതിനാലും, വേദന ഉളവാക്കുന്നതിനാലും അവർ ഇത് പൊതുവെ ഇഷ്ടപ്പെടുന്നില്ല. എന്നിരുന്നാലും അപൂർവം ചിലർക്ക് ഇത് ആസ്വാദ്യമാകാറുണ്ട്.

പങ്കാളിയുടെ യോനിയിലൂടെയുള്ള ലിംഗപ്രവേശനത്തെക്കാൾ സ്പർശനസുഖം കൂടുതൽ ലഭിക്കാനിടയുണ്ട് എന്നുള്ള കാരണത്താൽ ചില പുരുഷന്മാരും, ലൈംഗികതയിൽ വ്യത്യസ്തത തേടുന്ന പങ്കാളികളും, ഗർഭധാരണ സാധ്യത ഇല്ലാത്തതിനാൽ ഗർഭധാരണത്തെ ഭയക്കുന്ന പങ്കാളികളും, ആർത്തവ കാലത്തു ഒരു സുരക്ഷിതരീതി എന്ന നിലയിലും പലരും ഗുദമൈഥുനത്തിൽ ഏർപ്പെടുന്നു.

സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെ പടരുന്ന എയ്‌ഡ്‌സ്‌, ഹെർപ്പിസ്, സിഫിലിസ്, ഗൊണേറിയ, പെൽവിക്ക് ഇൻഫെക്ഷൻ തുടങ്ങിയ രോഗങ്ങൾ ഗുദമൈഥുനം മുഖാന്തരവും വേഗത്തിൽ പകരാൻ കാരണമാകാറുണ്ട്. ഗുദമൈഥുനം ചെയ്ത ലിംഗം യോനിയിൽ പ്രവേശിപ്പിച്ചാൽ സ്ത്രീക്ക് അണുബാധ ഉണ്ടാകാൻ ഉള്ള സാധ്യത വളരെ കൂടുതലാണ്. ഗുദഭാഗത്തെ അണുക്കൾ ലിംഗം മുഖേന യോനിയിൽ എത്തിച്ചേരുന്നതാണിതിന് കാരണം. അതിനാൽ അനൽ സെക്സ് ചെയ്യുന്ന വ്യക്തികൾ തീർച്ചയായും സുരക്ഷാ മാർഗങ്ങൾ സ്വീകരിക്കണം എന്ന്‌ ആരോഗ്യ വിദഗ്ദർ മുന്നറിയിപ്പ് നൽകുന്നു. ലിംഗത്തിൽ കോണ്ടം (Condom) ഉപയോഗിക്കുന്നതോ അല്ലെങ്കിൽ ഗുദത്തിൽ ആന്തരിക കോണ്ടം അഥവാ സ്ത്രീകൾക്കുള്ള കോണ്ടം ഉപയോഗിക്കുന്നതോ ഇത്തരം രോഗാണു ബാധകളെ ഫലപ്രദമായി ചെറുക്കുന്നു.

ആന്തരിക കോണ്ടം

തിരുത്തുക

ലൈംഗികമായി ബന്ധപ്പെടുമ്പോൾ യോനിയിൽ ഉപയോഗിക്കാൻ സാധിക്കുന്ന, ഗുദത്തിൽ ഉപയോഗിക്കാൻ തരത്തിലുള്ള ഒരു പ്രത്യേകതരം ഉറയാണ് ആന്തരിക കോണ്ടം അഥവാ സ്ത്രീകൾക്കുള്ള കോണ്ടം. ‘ഫെമിഡോം അല്ലെങ്കിൽ പെൺ കോണ്ടം’ എന്നും ഇവ അറിയപ്പെടുന്നു. ഗർഭധാരണത്തിന്റെ സാധ്യതയോ, ലൈംഗികമായി പകരുന്ന രോഗാണുബാധയോ (എസ്ടിഐ) കുറയ്ക്കുന്നതിനുള്ള ഒരു സുരക്ഷാ മാർഗ്ഗമായി ലൈംഗികബന്ധത്തിൽ സ്ത്രീകൾക്ക് ഉപയോഗിക്കാവുന്ന ഒരു സുരക്ഷാ ഉപകരണം കൂടിയാണ് ഇത്. ലൈംഗിക ബന്ധത്തിന് മുൻപ് യോനിയുടെ ഉള്ളിലേക്കോ, ഗുദത്തിന്റെ ഉള്ളിലേക്കോ ഇവ തിരുകി വയ്ക്കാവുന്നതാണ്. ലൈംഗികബന്ധത്തിന് ശേഷം ഇത് എടുത്തു മാറ്റാം. ഇവ ഉപയോഗിക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് ജലാധിഷ്ഠിത ലൂബ്രിക്കൻറ്റുകളുടെ കൂടെ ഇവ എളുപ്പത്തിൽ ഉപയോഗിക്കാൻ സാധിക്കുന്നതാണ്. മിക്ക ബ്രാൻഡുകളിലും ലൂബ്രിക്കൻറ്റുകളും ചേർന്ന് കാണുന്നു. എന്നാൽ STI കൾക്കെതിരായ അതിന്റെ സംരക്ഷണം പുരുഷ കോണ്ടംകളേക്കാൾ അല്പം കുറവാണ്. എന്നാൽ ശരിയായ രീതിയിൽ ഉപയോഗിച്ചാൽ ആന്തരിക കോണ്ടം അല്പം 95% ഫലപ്രദമാണ്. പുരുഷന്മാർക്ക് ഉപയോഗിക്കാവുന്ന ഉറകൾ 98% ഫലപ്രദമാണ്. ഫാർമസികളും സൂപ്പർ മാർക്കറ്റുകളിലും ഓൺലൈൻ മാർഗത്തിലും ഇവ ലഭ്യമാണ്. ഗുദഭോഗം അഥവാ അനൽ സെക്സിൽ പങ്കാളിക്ക് ഇത്തരം ആന്തരിക കോണ്ടം ഉപയോഗിക്കാം. ഇത് എച്ച് ഐ വി അഥവാ എയ്ഡ്‌സ് ഉൾപ്പടെയുള്ള രോഗങ്ങളുടെ സാധ്യത നല്ല രീതിയിൽ കുറയ്ക്കുന്നു.

  1. WordNet സെർച്ച്‌ - 3.0[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=ഗുദഭോഗം&oldid=4080433" എന്ന താളിൽനിന്ന് ശേഖരിച്ചത്
  NODES
languages 1