തേയില ഉപയോഗിച്ചുണ്ടാക്കുന്ന ഒരു തരം പാനീയമാണ് ഗ്രീൻ ടീ. ഇലകൾ ഉണക്കി ആവി കയറ്റിയാണ് ഗ്രീൻ ടീ തയ്യാറാക്കുന്നത്. സാധാരണ ചായ പോലെ അധിക സംസ്കരണ പ്രക്രിയകൾ ഇല്ലാതെയാണ് ഇത് തയ്യാറാക്കുന്നത്. അതിനാൽ ചായയിൽ നിന്നും ആന്റിഓക്സിഡന്റായ കാറ്റെച്ചിനും അതിലെ തന്നെ പ്രധാന ഘടകമായ എപിഗാലോ കാറ്റെച്ചിൻ -3 ഗാലെറ്റ് (ഇ.ജി.സി.ജി.) കൂടുതലായി കാണപ്പെടും.

Green tea
The appearance of green tea in three different stages (from left to right): the infused leaves, the dry leaves, and the liquid.
TypeTea
Country of originChina
ColourGreen
IngredientsTea leaves
Related productsTea
ഗ്രീൻ ടീ
Traditional Chinese綠茶
Simplified Chinese绿茶
Literal meaningGreen tea
ഗ്രീൻ ടീ ഇലകളും പാനീയവും

ഗുണങ്ങൾ

തിരുത്തുക

പ്രമേഹം, ശരീരത്തിലെ കൊഴുപ്പിന്റെ അളവ് എന്നിവ കുറയ്ക്കാൻ സഹായിക്കുന്നു.[1] ഗ്രീൻടീ ശരീരത്തിന്റെ പ്രതിരോധ ശക്തി വർദ്ധിപ്പിക്കാനും സഹായിക്കുന്നു.

ദോഷഫലങ്ങൾ

തിരുത്തുക

ഗ്രീൻ ടീ തയ്യാറാക്കിയ ഉടൻ തന്നെ കുടിക്കണം. അല്ലാത്ത പക്ഷം അതിലെ ആന്റിഓക്സിഡന്റുകൾ നഷ്ടമാകും. ഗ്രീൻ ടീയിൽ കഫീൻ, പോളിഫിനോൾ എന്നിവ കൂടുതലായി അടങ്ങിയിരിക്കുന്നതിനാൽ ദഹനക്കേട്, ഉറക്കക്കുറവ്, ഹ്യദയത്തിനുണ്ടാവുന്ന പ്രശ്നങ്ങൾ എന്നിവ ഇതിന്റെ അമിത ഉപയോഗം മൂലം ഉണ്ടാകാൻ കാരണമാകും.

  1. "പറഞ്ഞുതീരാത്ത ഗ്രീൻ ടീ വിശേഷങ്ങൾ, ഏഷ്യാനെറ്റ് ന്യൂസ്, Published on Friday, 18 January 2013 12:35". Archived from the original on 2013-06-01. Retrieved 2013-08-02.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഗ്രീൻ_ടീ&oldid=3653525" എന്ന താളിൽനിന്ന് ശേഖരിച്ചത്
  NODES
languages 1
mac 2
web 1