ഫു ഹൗ
ഫു ഹൗ ( 妇好) അഥവാ ലേഡി ഹൗ 1200 ബി സി യിൽ ജീവിച്ചിരുന്ന ഒരു വനിതാ സേനാനായികയും ഹൈ പ്രീസ്റ്റസ്സുമായിരുന്നു. മരണ ശേഷം ഇവർക്ക് ബഹുമാനാർത്ഥം നൽകിയ പേരാണ് മു ഷിൻ (母辛). ഇവർ പ്രാചീന ചൈനയിലെ ഷാങ്ങ് രാജവംശത്തിലെ വു ഡിങ്ങ് രാജാവിന്റെ അനേകം പത്നിമാരിലൊരാളായിരുന്നു. രാജ പത്നിയും, ഷാങ്ങ് മതത്തിലെ പ്രധാന പൂജാരിണി എന്നീ സ്ഥാനങ്ങൾക്ക് പുറമേ ഇവർ ഷാങ്ങ് രാജ്യത്തിലെ സൈന്യത്തിനെ നയിക്കുന്ന ഉത്തരവാദിത്തം കൂടി വഹിച്ചിരുന്നു. ഒരു പക്ഷെ ചരിത്രത്തിലെ ആദ്യത്തെ വനിതാ യോദ്ധാവായിരുന്നു ഫു ഹൗ. അനേകം ബ്രോൺസ്, ജേഡ് ശില്പങ്ങളും ആഭരണങ്ങളുമടങ്ങുന്ന ഇവരുടെ ഇവരുടെ ശവകുടീരം ഇൻഷി (殷墟) എന്ന സ്ഥലത്ത് പുരാവസ്തു ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. [1] [2][3]
അവലംബം
തിരുത്തുക- ↑ http://depts.washington.edu/chinaciv/archae/2fuhmain.htm
- ↑ Ebrey, Patricia (2006). The Cambridge Illustrated History of China. Cambridge University Press. pp. 26–27. ISBN 0-521-43519-6.
- ↑ Buckley Ebrey, Patricia. "Shang Tomb of Fu Hao". A Visual Sourcebook of Chinese Civilization. University of Washington. Retrieved August 4, 2007