ദക്ഷിണേഷ്യയിൽ രൂപം കൊണ്ട ഒരു സുന്നി മുസ്‌ലിം പ്രസ്ഥാനമാണ് ബറേൽവി പ്രസ്ഥാനം ( ഉർദു: بَریلوِی , Barēlwī, Urdu pronunciation: [bəreːlʋi] )[1][2][3][4]. ഹനഫി മദ്‌ഹബിനെ പിന്തുടർന്നുവരുന്ന സംഘടനക്ക്[5][6], മേഖലയിൽ 20 കോടിയിലധികം അനുയായികളുണ്ട്[7][8][9]. ചിഷ്തി, ഖാദിരി, സുഹ്രവർദി, നഖ്ഷബന്ദി തുടങ്ങി വിവിധ സൂഫീ ധാരകളുടെ ഒരു സംഗമവേദിയായി ബറേൽവി പ്രസ്ഥാനം കണക്കാക്കപ്പെടുന്നു[10]. അതേകാലത്ത് ഉയർന്നുവന്ന മതപരിഷ്കരണ പ്രസ്ഥാനങ്ങളായ ദയൂബന്ദി, അഹ്ലെ ഹദീഥ് പ്രസ്ഥാനങ്ങൾക്ക് യാഥാസ്ഥിതിക പക്ഷത്തുനിന്നുള്ള പ്രതികരണമായാണ്[11][12] പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ സംഘടന രൂപം കൊണ്ടത്.

Bareilly Sharif Dargah
ബറേൽവി is located in Uttar Pradesh
ബറേൽവി
Shown within Uttar Pradesh
ബറേൽവി is located in India
ബറേൽവി
ബറേൽവി (India)
അടിസ്ഥാന വിവരങ്ങൾ
സ്ഥലംBareilly
നിർദ്ദേശാങ്കം28°21′43″N 79°24′31″E / 28.361847°N 79.408572°E / 28.361847; 79.408572
മതവിഭാഗംIslam
ജില്ലBareilly district
പ്രവിശ്യUttar Pradesh
രാജ്യംIndia ഇന്ത്യ
സംഘടനാ സ്ഥിതിShrine
ഉടമസ്ഥതGovernment of Uttar Pradesh
വെബ്സൈറ്റ്aalahazrat.org
വാസ്തുവിദ്യാ വിവരങ്ങൾ
ശില്പിSunni-Al-Jamaat
വാസ്തുവിദ്യാ തരംMosque, Sufi mausoleum
വാസ്‌തുവിദ്യാ മാതൃകModern
സ്ഥാപിത തീയതി1921
പൂർത്തിയാക്കിയ വർഷം1921
Specifications
മുഖവാരത്തിന്റെ ദിശWest
മകുടം1
മിനാരം4
ആരാധനാലയങ്ങൾ1

ആശയാദർശം

തിരുത്തുക

1904 ലാണ് ചിസ്തിയ, ഖാദിരിയ്യ, സുഹ്റവർദ്ദിയ്യ, നക്ഷബന്ദിയ്യ എന്നീ സരണികളിലെ സൂഫി യോഗികളുടെ കീഴിൽ ബറേൽവിയിൽ സ്ഥാപനവും തുടർന്ന് പാരമ്പര്യ പണ്ഡിത കൂട്ടായ്മയും രൂപപ്പെടുന്നത്. മാദുരി പാതയിലും ഹനഫി കർമ്മശാസ്ത്രത്തിലും അവഗാഹികളായ ഈ പണ്ഡിതസഭ സൂഫികൾ മതഭ്രഷ്ടരാണെന്ന മൗലികവാദികളുടെ പ്രചാരണത്തെ ഖണ്ഡിച്ചു സൂഫികളും സൂഫി സരണികളും മതത്തിൻറെ അഭിവാജ്യ ഘടങ്ങളാണെന്നു പ്രഖ്യാപിച്ചു. ഇബ്നു വഹാബ്, ഇബ്നു തമ്മീയ തുടങ്ങിയ പണ്ഡിതരുടെ വീക്ഷണങ്ങൾ തള്ളിക്കളയേണ്ടവയാണെന്നു കരുതുന്ന ഈ വിഭാഗം അശ്ഹരി/ മാദുരി തുടങ്ങിയ പണ്ഡിതരുടെ വിശ്വാസ വീക്ഷണങ്ങളിലൊന്നും, ശാഫിഈ/ ഹനഫി/ഹമ്പലി/മാലിക്കി തുടങ്ങിയ പണ്ഡിതരുടെ കർമ്മ ശാസ്ത്രത്തിലേതെങ്കിലും ഒന്നും സ്വീകരിക്കുന്നവരാണ് യഥാർത്ഥ പാന്ഥാവിൽ ചലിക്കുന്ന വിശ്വാസികളെന്നു കരുതുന്നവരാണ്. പുണ്യാത്മാക്കളുടെ സ്മൃതിയിടങ്ങൾ സംരക്ഷിക്കുന്നതും അവരുടെ വാഴ്ത്തുപാട്ടുകൾ ആലാപനം ചെയ്യുന്നതും, ഓർമ്മ നാളുകൾ ആഘോഷിക്കുന്നതും നല്ലതാണെന്നും, പുരോഗമന മുസ്ലിം കൂട്ടായ്മകളുടെ വിമർശനങ്ങൾക്ക് പാത്രമായ മൗലീദ്, റാത്തീബ് ദിക്ർ ഹൽഖ എന്നീ സൂഫി ആചാരങ്ങൾ പുണ്യകരമാണെന്നും ഇവർ കരുതുന്നു.

ഇന്ത്യ, പാകിസ്താൻ തുടങ്ങിയ രാജ്യങ്ങളിൽ ശക്തമായ കൂട്ടായ്മയാണ് ബറേൽവികൾ, പാകിസ്താനിലെ മൊത്തം ജനസംഖ്യയിൽ അറുപത് ശതമാനവും [13] ഇന്ത്യയിലെ ഉത്തരേന്ത്യൻ മുസ്ലിങ്ങളിൽ 80 ശതമാനവും ഇവരാണ്.[14] തുർക്കി, ബ്രിട്ടൻ, ന്യൂസിലാൻഡ്, അമേരിക്ക, ഹോളണ്ട്, സൗത്ത് ആഫ്രിക്ക തുടങ്ങി നിരവധി രാജ്യങ്ങളിലെ ഭൂരിപക്ഷ സൗത്ത് ഏഷ്യൻ മുസ്ലിം കുടിയേറ്റ സമൂഹങ്ങളുടെ മത മേധാവിത്യവും ഇവർക്കുണ്ട്. ബറേൽവി ഇന്ത്യൻ നേതൃത്വത്തെയാണ് മതവിധികൾക്കായി ഈ സമൂഹങ്ങൾ സമീപിക്കാറുള്ളത്.

ശൈഖ് അഹ്മദ് റസാഖാൻ ബറേലി , ശൈഖ് അഖ്തർ റസാ ഖാൻ ബറേൽവി എന്നിവരുടെ പിൻഗാമിയായി മുഫ്തി ഇ ആസാം ഹിന്ദ് (grandmufti arabic : مفتي الديار الهندية) എന്ന നേതൃത്വ പദവിയിലേക്ക് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി ഖാദിൽ ഖുളാത്ത് മുഫ്തി മുഹമ്മദ് അസ്ജദ് റസാഖാൻ ബറേലീ ശരീഫ് അങ്കണത്തിൽ വച്ച് തിരഞ്ഞെടുക്കുപ്പെട്ടു.[15][16]

  1. Hassankhan, Maurits S.; Vahed, Goolam; Roopnarine, Lomarsh (2016-11-10). Indentured Muslims in the Diaspora: Identity and Belonging of Minority Groups in Plural Societies (in ഇംഗ്ലീഷ്). Routledge. ISBN 978-1-351-98686-1.
  2. Sanyal, Usha (2012-12-01). Ahmad Riza Khan Barelwi: In the Path of the Prophet (in ഇംഗ്ലീഷ്). Simon and Schuster. ISBN 978-1-78074-189-5.
  3. Moj, Muhammad (2015-03-01). The Deoband Madrassah Movement: Countercultural Trends and Tendencies (in ഇംഗ്ലീഷ്). Anthem Press. ISBN 978-1-78308-446-3.
  4. Sumbal, Saadia (2021-07-29). Islam and Religious Change in Pakistan: Sufis and Ulema in 20th Century South Asia (in ഇംഗ്ലീഷ്). Routledge. ISBN 978-1-000-41504-9.
  5. "Deobandi Islam vs. Barelvi Islam in South Asia". Retrieved 30 January 2019. Among South Asian Sunni Muslims, the crucial distinction is that separating Deobandis from Barelvis, both following Hafani law. The Deobandi movement is aligned with Wahhabism and advances an equally harsh, puritanical interpretation of Islam. The Barelvi movement, in contrast, defends a more traditional South Asian version of the faith centered on the practices of Sufi mysticism. In India and especially Pakistan, tensions between the two groups can be intense, sometimes verging on open warfare.
  6. Maheshwari, Anil (2021). "6. Ahl-e-Sunnat: Energising Faith in Rough Times". Syncretic Islam. Bloomsbury Publishing. ISBN 9789354350092. Retrieved 7 August 2021. The Barelivi ulema did not emerge out of a desire to transform standards of practice and belief ... They held fast to Hanafi law, broadly interpreted, and to a custom-laden style of Sufism ...
  7. "Barelvi - Oxford Reference". oxfordreference.com. Retrieved 2014-09-24.
  8. Bedi, Rohan (April 2006), Have Pakistanis Forgotten Their Sufi Traditions? (PDF), Singapore: International Centre for Political Violence and Terrorism Research at Nanyang Technological University, p. 3, archived from the original (PDF) on 2 November 2013
  9. "Noted Sufi heads denounce fatwa | Jaipur News - Times of India". The Times of India.
  10. "Sufi Orders". Pew Research Center. 15 September 2010.
  11. Maheshwari, Anil (2021). "6. Ahl-e-Sunnat: Energising Faith in Rough Times". Syncretic Islam. Bloomsbury Publishing. Archived from the original on 2021-08-07. Retrieved 7 August 2021.
  12. Jackson, W. Kesler (2013). A subcontinent's Sunni schism: The Deobandi-Barelvi dynamic and the creation of modern south Asia. Syracuse University. p. 4. While Deobandi leaders like Muhammad Qasim and Mahmud Hasan were introducing what might arguably have been deemed "new" concepts into Islamic practice (Qasim and Hasan, of course, would have characterized such "new" concepts as those originally upheld and practiced by the Prophet and his companions but subsequently forgotten, ignored, abandoned, or erroneously replaced by the majority of South Asian Muslims), Ahmad Riza Khan crusaded to protect the old. The Barelvis, then, held that their version of Islam—the "true," "Sunni" version—had existed all along.
  13. Curtis, Lisa; Mullick, Haider (4 May 2009). "Reviving Pakistan's Pluralist Traditions to Fight Extremism". The Heritage Foundation. Retrieved 2011-07-31.
  14. The radical sweep,UDAY MAHURKARSandeep Unnithan,indiatoday magazine August , 2008
  15. https://m.timesofindia.com/city/bareilly/mufti-asjad-raza-conferred-with-qadi-al-qudaat-title/articleshow/68677678.cms?utm_source=twitter.com&utm_medium=social&utm_campaign=TOIDesktop
  16. http://suprabhaatham.com/muhammed-asjad-rasa-khan-is-new-grand-mufti-spm-desheeyam/
"https://ml.wikipedia.org/w/index.php?title=ബറേൽവി&oldid=3971755" എന്ന താളിൽനിന്ന് ശേഖരിച്ചത്
  NODES
CMS 1
Intern 1
languages 1
Note 1
OOP 1
os 2
twitter 1