ബുൾബുൾ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ബുൾബുൾ (വിവക്ഷകൾ) എന്ന താൾ കാണുക. ബുൾബുൾ (വിവക്ഷകൾ)

മുഖ്യമായും പഴങ്ങൾ ഭക്ഷിച്ചു വളരുന്ന പാട്ടുപാടുന്ന ഇടത്തരം കിളികളാണ് ബുൾബുൾ. കേരളത്തിലെ നാട്ടിൻ‍പുറങ്ങളിൽ വീട്ടുവളപ്പുകളിലും ചെറിയ കുറ്റിക്കാടുകളിലുമൊക്കെ സാധാരണയായി ഇവ കാണപ്പെടുന്നു. ഈ പക്ഷികൾ പുറപ്പെടുവിക്കുന്ന ശബ്ദത്തിന്റെ പ്രത്യേകത കൊണ്ടാവണം അവക്ക് ബുൾബുൾ എന്ന പേരു വന്നത്.

Bulbuls
Brown-eared Bulbul, Microscelis amaurotis
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Pycnonotidae
Genera

See text.

ഇണകളായും ചെറുകൂട്ടങ്ങളായും ബുൾബുളുകളെ കണ്ടു വരുന്നു. ചെറിയ പഴങ്ങൾ, പുഴുക്കൾ, എട്ടുകാലികൾ, പാറ്റകൾ തുടങ്ങിയവയാണ് പ്രധാന ആഹാരം. ജനുവരി മുതൽ ഒക്ടോബർ വരെയുള്ള സമയമാണ് ഇവയുടെ പ്രജനനകാലം.

പേരിനു പിന്നിൽ

തിരുത്തുക

ബുൾബുൾ എന്ന പേര് പേർഷ്യൻ അല്ലെങ്കിൽ ടർക്കിഷ് ഭാഷയിലെ വാനമ്പാടി എന്നർത്ഥമുള്ള ബുൾബുൾ എന്ന വാക്കിൽ നിന്നുണ്ടായതാണ് എന്ന് കരുതുന്നു. മുൾത്തൂലി എന്ന പേരിലും ഈ പക്ഷികൾ അറിയപ്പെടുന്നു.

കേരളത്തിലെ ബുൾബുളുകൾ

തിരുത്തുക

130 ഇനം ബുൾബുളുകൾ ലോകത്തിൽ ഉണ്ട്. ഇവയിൽ മൂന്നിനം ബുൾബുളുകളെ ആണ് കേരളത്തിൽ കണ്ടു വരുന്നത്.

"https://ml.wikipedia.org/w/index.php?title=ബുൾബുൾ&oldid=4007547" എന്ന താളിൽനിന്ന് ശേഖരിച്ചത്
  NODES
languages 1
os 1
text 1