ഗ്രീക്ക് അക്ഷരമാലയിലെ പന്ത്രണ്ടാമത്തെ അക്ഷരമാണ് മ്യൂ (ഇംഗ്ലീഷ്: Mu (uppercase Μ, lowercase μ; Ancient Greek μῦ [mŷː], Modern Greek: μι or μυ [mi]). ഗ്രീക്ക് സംഖ്യാവ്യവസ്ഥയിൽ ഇതിന്റെ മൂല്യം 40 ആണ്. ജലം എന്ന് അർത്ഥം വരുന്ന ഈജിപ്ഷ്യൻ ഹൈറോഗ്ലിഫ് ചിഹ്നത്തിൽനിന്നാണ് (𓈖) മ്യൂ വിന്റെ പ്രാരംഭം, പിന്നീട് ഈ ചിഹ്നം ഫിനീഷ്യർ കൂടുതൽ ലളിതമാക്കുകയും, തങ്ങളുടെ ഭാഷയിൽ ജലം എന്നതിന്റെ സൂചകമായി ഉപയോഗിക്കുകയും ചെയ്തു. (mem). മ്യൂ വിൽനിന്നും ഉദ്ഭവിച്ച അക്ഷരങ്ങളാണ് റോമൻ എമ്മും(M) സിറിലിൿ М ഉം.

ഉപയോഗങ്ങൾ

തിരുത്തുക

നിരവധി ശാസ്ത്രശാഖകളിൽ ഗ്രീക്ക് അക്ഷരമായ മ്യൂ (ചെറിയക്ഷരം: μ) ഒരു പ്രതീകം എന്നവണ്ണം ഉപയോഗിച്ചുവരുന്നു. സാധാരണയായി വലിയക്ഷരം മ്യൂ (M) ഉപയോഗിക്കാറില്ല. ലത്തീൻ അക്ഷരമാലയിലെ എമ്മിനോട് (M) സദൃശ്യമായതിനാലാണ് ഇത്.

ഗണിതത്തിൽ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=മ്യൂ&oldid=2602857" എന്ന താളിൽനിന്ന് ശേഖരിച്ചത്
  NODES