റിയൽ‍ ഡോൾ എന്നത് മനുഷ്യശരിരത്തിനോട് സമാനമായരീതിയിൽ കൃത്രിമമായി ഉണ്ടാക്കുന്ന ഒരു പാവയാണ്. കാലിഫോർണിയായിലെ സാൻ മാർകൊസിൽ അബിസ്സ് ക്രിയേഷൻസ് എന്ന മാതൃകാ (mannequin)പാവകൾ ഉണ്ടാക്കുന്ന സ്ഥാപനമാണ് ഇത് ലോകമെമ്പാടും വിറ്റ് കൊണ്ടിരിക്കുന്നത്. ഇത് മനുഷ്യശരീരം പോലെതന്നെ മൃദുലമാണ്. മനുഷ്യശരീരത്തിലെ ഏല്ലാ അവയവും അതിശയിപ്പിക്കുന്ന രീതിയിൽതന്നെ അതേപോലെ ഇതിൽ പുനഃസൃഷ്ടിക്കപ്പെട്ടിരിക്കുന്നു. സ്റ്റീലും പി.വി.സി.യും കൊണ്ടാണ് ഇതിനകത്തെ അസ്ഥികൂടം ഉണ്ടാക്കിയിരികുന്നത്. മാംസത്തിനുപകരമായി സിലോക്കോൺ ഉപയോഗിച്ചിരിക്കുന്നതിനാൽ പരിപൂർണമായും മനുഷ്യശരീരം പോലെ തന്നെയാണ്. ഇതിന്റെ വില $6500 യു.എസ് - $10,000 യു. എസ് എന്നാകുന്നു. അതായത് മൂനേക്കാൽ ലക്ഷം ഇന്ത്യൻ രൂപ മുതൽ അഞ്ച് ലക്ഷം വരെയാകുന്നു.

പ്രമാണം:Roxanne2 for Wiki.jpg
റിയൽ ഡോൾമുഖം#11

മറ്റ് ലിങ്കുകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=റിയൽ_ഡോൾ&oldid=3643233" എന്ന താളിൽനിന്ന് ശേഖരിച്ചത്
  NODES
INTERN 1