മരണം

ഒരു സജീവ വസ്തുവിന്റെ ജീവിതം അവസാനിക്കുന്നതിനെയാണ് മരണം എന്ന് പറയുന്നത്
(Death എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു സജീവവസ്തുവിന്റെ ജീവിതം അവസാനിക്കുന്നതിനെയാണ് മരണം എന്ന് പറയുന്നത്.

മരണത്തെപ്പറ്റിയുള്ള മൊഴികൾ

തിരുത്തുക
  1. എണ്ണിയെണ്ണി കുറയുന്നിതായുസ്സും
    മണ്ടിമണ്ടി കരേറുന്നു മോഹവും../ പൂന്താനം
  2. ചിലരിഹ പലവാസരം വസിക്കും
    ചിലരുടനേ നിജകർമണാ മരിക്കും
    മരണമൊരുവനും വരാത്തതല്ലെ
    ന്നറിക ഭവാനറിവുള്ള ചാരുബുദ്ധേ !(ശ്രീകൃഷണ ചരിതം)
  3. ജീവിച്ചിരിക്കുന്നവർ തങ്ങൾ മരിക്കുമെന്ന് അറിയുന്നു. പക്ഷേ മരിച്ചവർ ഒന്നും അറിയുന്നില്ല. അവർക്കു മേലാൽ പ്രതിഫലവും കിട്ടില്ല. കാരണം അവരെക്കുറിച്ചുള്ള ഓർമകളെല്ലാം മാഞ്ഞുപോയിരിക്കുന്നു. ചെയ്യുന്നതെല്ലാം നിൻറെ കഴിവ്‌ മുഴുവൻ ഉപയോഗിച്ച് ചെയ്യുക. കാരണം, നീ പോകുന്ന ശവക്കുഴിയിൽ പ്രവൃത്തിയും ആസൂത്രണവും അറിവും ജ്ഞാനവും ഒന്നുമില്ല. (ബൈബിൾ സഭാപ്രസംഗകൻ 9:5, 10)
  4. പൂമകനായാലും പുല്പുഴുവായാലും
    ചാമിന്നോ നാളയോ മറ്റന്നാളോ (ഉള്ളൂർ- പിംഗള)
  5. യുവതയെവിടെ ജന്തുവിന്നു ഹാ!
    വിവൃതകവാടയന്നാരതം മൃതി( ആശാൻ- ലീല)
  6. ഹാ! മൃത്യുവിന്നേതൊരുവാതില്പോലും
    തോന്നുന്നനേരം കയറിത്തുറക്കാം (വള്ളത്തോൾ-സാഹിത്യമഞജരി)
  7. ദൈവം മരണത്തെ എന്നേക്കുമായി ഇല്ലാതാക്കും, പരമാധികാരിയാം കർത്താവായ യഹോവ എല്ലാ മുഖങ്ങളിൽനിന്നും കണ്ണീർ തുടച്ചുമാറ്റും. തൻറെ ജനത്തിൻറെ മേലുള്ള നിന്ദ ഭൂമിയിൽനിന്ന് നീക്കിക്കളയും; യഹോവയാണ്‌ ഇതു പറഞ്ഞിരിക്കുന്നത്‌. (ബൈബിൾ യശയ്യ 25:8)
  8. പാപത്തിന്റെ ശമ്പളം മരണമത്രെ ബൈബിൾ
  9. ജനമമുണ്ടാകിൽ മരണവും നിശ്ചയം
    ജന്മം മരിച്ചവർക്കം നിർണയം (എഴുത്തചഛൻ)
  10. എപ്പോഴെന്നില്ലെങ്ങെന്നില്ലെങ്ങനെയെന്നില്ലുടൽ
    ക്കപ്പൽ മുങ്ങലും പാന്ഥർചാകലും പപഞ്ചത്തിൽ. (വള്ളത്തോൾ)
  11. ദൈവം എല്ലാ ശത്രുക്കളെയും ക്രിസ്‌തുവിൻറെ കാൽക്കീഴിലാക്കുന്നതുവരെ ക്രിസ്‌തു രാജാവായി ഭരിക്കേണ്ടതാണല്ലോ. അവസാനത്തെ ശത്രുവായി മരണത്തെയും നീക്കം ചെയ്യും. (ബൈബിൾ 1 കൊരിന്ത്യർ 15:25, 26)
  12. നാം മരിക്കും എന്ന് നമ്മുക്കറിയാം .എന്നാൽ മരിച്ചു എന്നത് നാം ഒരിക്കലും അറിയാൻ പോകുന്നില്ല. സാമുവൽ ബട്ടലർടി
  13. ആരും മരിച്ചു കാണാൻ ഞാൻ ആഗ്രഹിച്ചിട്ടില്ല . എന്നാൽ ചില ചരമകുറിപ്പുകൾ ഞാൻ സന്തോഷത്തോടെയാണ് വായിച്ചിട്ടുള്ളത്..nvfhcgjcdസ് ഡാരൊ.
  14. അപ്പോൾ സിംഹാസനത്തിൽനിന്ന് വലിയൊരു ശബ്ദം ഇങ്ങനെ പറയുന്നതു ഞാൻ കേട്ടു: “ഇതാ, ദൈവത്തിൻറെ കൂടാരം മനുഷ്യരുടെകൂടെ. ദൈവം അവരുടെകൂടെ വസിക്കും. അവർ ദൈവത്തിൻറെ ജനമായിരിക്കും. ദൈവം അവരുടെകൂടെയുണ്ടായിരിക്കും. ദൈവം അവരുടെ കണ്ണുകളിൽനിന്ന് കണ്ണീരെല്ലാം തുടച്ചുകളയും. മേലാൽ മരണം ഉണ്ടായിരിക്കില്ല; ദുഃഖമോ നിലവിളിയോ വേദനയോ ഉണ്ടായിരിക്കില്ല. പഴയതെല്ലാം കഴിഞ്ഞുപോയി!” സിംഹാസനത്തിൽ ഇരിക്കുന്നവൻ, “ഇതാ, ഞാൻ എല്ലാം പുതിയതാക്കുന്നു” എന്നു പറഞ്ഞു. “എഴുതുക, ഈ വാക്കുകൾ സത്യമാണ്‌, ഇവ വിശ്വസിക്കാം” എന്നും ദൈവം പറഞ്ഞു. (ബൈബിൾ വെളിപാട് 21:3-5)
  15. മനുഷ്യർക്കു ലഭിച്ചിട്ടുള്ള ഏറ്റവും വലിയ അനുഗ്രഹമാണ് മരണം .സോക്രട്ടീസ്
  16. മരണത്തെ നാമെല്ലാവരും ഭയക്കുന്നു ,അംഗീകരിക്കുകയും ചെയ്യുന്നു . പക്ഷെ , നമ്മളാരും വിശ്വസിക്കാൻ തയ്യാറല്ല ഇന്നു ഞാൻ മരിച്ചേക്കാം എന്ന് . ( ജംഷീദു ഗസ്സാലി )

മരണത്തെ പറ്റിയുള്ള പഴഞ്ചൊല്ലുകൾ

തിരുത്തുക
  1. കാലനു കാതില്ല. കരഞ്ഞാൽ കേൾക്കില്ല
  2. കാലനും വരും കാലകേട്
  3. കാലന്റെ വായിൽ കാലുകുത്തേണ്ടാത്തവരില്ല
  4. കാലമടുത്തേ കാലനടുക്കൂ
  5. കാലൻ വന്നടുക്കുമ്പോൾ കയർത്തെന്നാൽ ഫലമില്ല. കുഞ്ചൻ നമ്പ്യാർ.
  6. മരണമടുത്തവന് മരുന്നെന്തിന്
  7. മരണവാതില്ലല്ലാത്ത വാതില്ലെല്ലാം അടയ്ക്കാം

മറ്റു ഭാഷാചൊല്ലുകൾ [1]

തിരുത്തുക
  1. മരണത്തിൽ മാത്രമാണ് ഏവരും തുല്യരാവുന്നത് (ചെക്ക് )
  2. തടിച്ച ചക്രവർത്തിയേയും മെലിഞ്ഞ ഭിക്ഷക്കാരനേയും മരണം അനായാസം ചുമക്കും (റഷ്യൻ)
  3. നിൽക്കുകയാണോ, ഇരിക്കുകയാണോ എന്നൊന്നും നോക്കാതെയാണ് മരണം കടന്നു വരുന്നത് ( ഫിലിപ്പീൻസ്)
  4. ഒരു കാരണവുമില്ലാതെ മരണം വരാറില്ല (ഐറിഷ്)
  5. കാലനു കണ്ണില്ല (ആഫ്രിക്കൻ)
  6. കയറിയാൽ തിരിച്ചിറങ്ങാൻ പറ്റാത്ത കിടപ്പു മുറിയാണ് മരണം ( ആഫ്രിക്കൻ)
  7. മരണമാണ് അവസാനത്തെ വൈദ്യൻ ( സ്വീഡിഷ്)
  8. മരണത്തെക്കുറിച്ച് ചിന്തിച്ച് തുടങ്ങുന്നവൻ ജീവിതത്തെക്കുറിച്ച് ഉറപ്പില്ലാത്തവനാകുന്നു (യിഡിഷ്)
  9. വീട്ടിലേക്ക് മടങ്ങുന്നതായി മരണത്തെ കാണുക ചൈനീസ്
  10. ഒരൊറ് ഭയപ്പെടുന്നത് പോലെയാണ് മുതിർന്നവർ മരണത്തെ ഭയപ്പെടുന്നത്ഇംഗ്ലീഷ്

പുറം കണ്ണികൾ

തിരുത്തുക
 
:w
വിക്കിപീഡിയയിലെ താഴെ കാണിച്ചിരിക്കുന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ടെ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്‌:
മരണം എന്ന വാക്ക് മലയാളം വിക്ഷണറിയിൽ തിരയുക
  1. The Prentice Hall Encyclopedia of World Proverbs
"https://ml.wikiquote.org/w/index.php?title=മരണം&oldid=21633" എന്ന താളിൽനിന്ന് ശേഖരിച്ചത്
  NODES