ഉച്ചാരണം

തിരുത്തുക

എണ്ണ

പദോൽപ്പത്തി: <എൾ+നയ്
  1. എള്ള് ആട്ടിയെടുക്കുന്ന കൊഴുത്ത ദ്രവപദാർഥം, നല്ലെണ്ണ. എള്ളാട്ടിയാൽ എണ്ണയും പിണ്ണാക്കും (പഴഞ്ചൊല്ല്);
  2. മറ്റു പലതരം കുരുക്കളിൽനിന്നും ഫലങ്ങളിൽനിന്നും എടുക്കുന്ന ദ്രവപദാർഥം (അർഥവികാസം. വികാസത്തിൽ മണ്ണെണ്ണ എന്നുവരെ വ്യാപ്തി സിദ്ധിക്കുന്നു) ഉദാ: ആവണക്കെണ്ണ, പുന്നയ്ക്കയെണ്ണ, വേപ്പെണ്ണ ഇത്യാദി;
  3. പക്ഷികളുടെയും ജന്തുക്കളുടെയും കൊഴുപ്പുവാറ്റിയെടുക്കുന്നത്. ഉദാ: മയിലെണ്ണ, മീനെണ്ണ ഇത്യാദി;
  4. ഔഷധങ്ങൾ ചേർത്തു പാകപ്പെടുത്തിയ എണ്ണ, തൈലം. ഉദാ: എണ്ണയും മുക്കൂട്ടും, ക്ഷീരബല എണ്ണ, ബലാഗുളുച്യാദി എണ്ണ ഇത്യാദി. എണ്ണകാണുമ്പോൾ പുണ്ണും നാറും, എണ്ണക്കുടത്തിനു ചുറ്റും ഉറുമ്പ്, എണ്ണക്കുറ്റിക്ക് കണ്ണില്ല (എണ്ണക്കുറ്റിയിൽവച്ച എണ്ണ തേച്ചാൽ കണ്ണിനു സുഖക്കേടുണ്ടാകുമെന്നു വിശ്വാസം)(പഴഞ്ചൊല്ല്) എണ്ണകാച്ചുക = മരുന്നുകൾചേർത്ത് എണ്ണപാകപ്പെടുത്തിയെടുക്കുക. എണ്ണയാടുക = എണ്ണതേപ്പിക്കുക, ദേവവിഗ്രഹത്തിൽ എണ്ണ അഭിഷേകം ചെയ്യുക
"https://ml.wiktionary.org/w/index.php?title=എണ്ണ&oldid=552588" എന്ന താളിൽനിന്ന് ശേഖരിച്ചത്
  NODES